സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

രുചിക്ക് വേണ്ടി മാത്രമല്ല, ഒരു പ്രകൃതദത്ത ആന്റിഓക്സിഡന്റ് കൂടിയാണ്.
black coffee
black coffeePinterest
Updated on: 
1 min read

നമ്മുടെ പതിവ് കാപ്പിൽ കുറച്ച് ട്വിസ്റ്റ് കൊണ്ടുവന്നാലോ? അടുക്കളയിൽ കിട്ടുന്ന ലളിതമായ ചേരുവകൾ ചേർത്ത് നിങ്ങളുടെ കാപ്പിയെ ഇരട്ടി ആരോ​ഗ്യ​ഗുണമുള്ളതാക്കാം.

black coffee
പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

കറുവപ്പട്ട

രുചിക്ക് വേണ്ടി മാത്രമല്ല, ഒരു പ്രകൃതദത്ത ആന്റിഓക്സിഡന്റ് കൂടിയാണ്. കാപ്പിയിൽ അര ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർക്കിന്നത് ശരീര വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു സന്തുലിതമാക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കറുവപ്പട്ടയുടെ രുചി കാപ്പി കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു.

black coffee
കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

കൊളാജൻ പൗഡർ

ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കാനും, സന്ധികൾക്ക് പിന്തുണ നൽകുന്നതിനും കാപ്പിയിൽ അൽപം കൊളാജൻ പെപ്റ്റൈഡുകൾ ചേർക്കാം. ഇവയ്ക്ക് പ്രത്യേക രുചിയില്ലെങ്കിലും ദ്രാവകത്തിൽ എളുപ്പത്തിൽ ലയിക്കുന്നു. ഇത് പ്രഭാത ദിനചര്യ മെച്ചപ്പെടുത്തുന്നു.

വെളിച്ചെണ്ണ

നിങ്ങൾ ബുള്ളറ്റ് പ്രൂഫ് കോഫിയെ കുറിച്ച് കേട്ടിട്ടുണ്ടോ? കാപ്പിയിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ മീഡിയം ചെയിൻ ട്രൈ​ഗ്ലിസറൈഡ് (MCT) ഓയിൽ ചേർക്കുന്നത് കാപ്പിക്ക് ആരോ​ഗ്യകരമായ കൊഴുപ്പ് നൽകുന്നു. അത് ശ്രദ്ധ, ഊർജ്ജം, സംതൃപ്തി എന്നിവ വർധിപ്പിക്കാൻ സഹായിക്കും.

സസ്യാധിഷ്ഠിത പ്രോട്ടീൻ പൗഡർ

ഒരു സ്കൂപ്പ് മധുരമില്ലാത്ത സസ്യാധിഷ്ഠിത പ്രോട്ടീൻ കാപ്പിയിൽ ചേർക്കുന്നത്. ഇത് പേശികളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നു.

അസംസ്കൃത കൊക്കോ പൊടി

അസംസ്കൃത കൊക്കോ പൊടിയിൽ ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം തുടങ്ങിയ മാനസികാവസ്ഥ വർധിപ്പിക്കുന്ന സംയുക്തങ്ങൾ നിറഞ്ഞിരിക്കുന്നു. സാധാരണ കാപ്പിയിൽ ഒരു ടീസ്പൂൺ കൊക്കോ പൊടി ചേർക്കാവുന്നതാണ്.

black coffee
ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാ‍ർ​ഗങ്ങൾ
black coffee
ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം
black coffee
ചർമത്തിന് സ്വാഭാവിക തിളക്കം, ദിവസവും ഈ 5 പഴങ്ങൾ
Summary

Five ingredients that boost health benefits of coffee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com