

ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ജെനീലിയ ഡിസൂസ. വർഷങ്ങളായി സസ്യാഹാരിയായിരുന്ന താരം 37-ാം വയസിലാണ് വീഗൻ ജീവിതശൈലി പിന്തുടർന്നു തുടക്കുന്നത്. വീഗൻ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് താരം പറയുന്നു. ഇറച്ചിയും മീനും മാത്രമല്ല, പാലും മുട്ടയും തേനുമുൾപ്പെടെ മൃഗ ഉൽപ്പന്നങ്ങൾ പൂർണമായും ഭക്ഷണക്രമത്തിൽ നിന്നു ഒഴിവാക്കുന്നതാണ് വീഗൻ ഭക്ഷണക്രമം.
2017-ലാണ് പൂർണമായും വീഗൻ ജീവിത ശൈലിയിലേക്ക് മാറുന്നത്. പാലു ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കി സസ്യാധിഷ്ഠിത പാൽ ഉൾപ്പന്നങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വീഗൻ ജീവിതശൈലി പൊരുത്തപ്പെടാൻ പെട്ടെന്ന് സാധിച്ചുവെന്ന് വരില്ല, ഓരോത്തർക്കും അനുയോജ്യമായത് കണ്ടെത്തുകയും പൊരുത്തപ്പെടുകയും വേണമെന്ന് താരം പറയുന്നു.
മാത്രമല്ല, വീഗൻ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പ്രോട്ടീൻ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതാണ്. പ്രോട്ടീനിനായി താൻ കൂടുതലും കഴിക്കുന്നത് ടോഫു ആണെന്ന് ജെനീലിയ പറയുന്നു. അവയിൽ ഉയർന്ന അളവിൽ പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കൊഴുപ്പ് കുറവുമായിരിക്കും. കൂടാതെ കൊളസ്ട്രോളുമില്ല. ടോഫു, പനീർ പോലെയല്ലെന്ന് വാദിക്കുന്നവർ ഉണ്ട്. എന്നാൽ അവ പകം ചെയ്യുന്ന രീതിയാണ് പ്രധാനം. മാംസത്തിന് പകരം പ്രോട്ടീൻ ലഭ്യമാകുന്നതിന് ടോഫു ഉപയോഗിക്കാമെന്നും താരം പറയുന്നു.
അതുപോലെ കാർബോഹൈഡ്രേറ്റ് ഇല്ലത്ത ഭക്ഷണക്രമം എന്നത് വിചിത്രമാണ്. ഒരു പഴം കഴിച്ചാലും അതിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടാവുമെന്നും ജെനീലിയ അഭിപ്രായപ്പെടുന്നു. തനിക്ക് പ്രത്യേക മെനുവുണ്ട്. ഒരു മാസത്തേക്കുള്ള ഭക്ഷണക്രമം നേരത്തെ ആസൂത്രണം ചെയ്തു വെക്കാറുണ്ടെന്നും താരം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
