വെട്ടിയാല്‍ വളരുമോ? മുടിയും ചില മിത്തുകളും

തലമുടി സംരക്ഷണവുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും കാലാകാലങ്ങളായി കേള്‍ക്കാറുണ്ട്.
Hair cutting
Hair CarePexels
Updated on
1 min read

രോഗ്യമുള്ള മുടിയിഴകള്‍ ആത്മവിശ്വാസമാണ്, അതിന് അല്‍പം എക്ട്ര കെയറിന്‍റെ ആവശ്യമാണ്. പോഷകക്കുറവ്, കാലാവസ്ഥ, മലിനീകരണം തുടങ്ങിയ പല ഘടകങ്ങള്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. തലമുടി സംരക്ഷണവുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും കാലാകാലങ്ങളായി കേള്‍ക്കാറുണ്ട്. അതില്‍ ചിലത് ആരോഗ്യകരമെന്ന് തോന്നാമെങ്കിലും ഫലം വിപരീതമായിരിക്കും. തലമുടി സംരക്ഷണവും ചില മിത്തുകളും നോക്കാം.

താരൻ ഉണ്ടാകുന്നത് വരണ്ട തലയോട്ടിയില്‍

വരണ്ട തലയോട്ടി മാത്രമല്ല, എണ്ണമയമുള്ള തലയോട്ടിയിലും താരൻ ഉണ്ടാകാം. ഇതില്‍ എണ്ണമയമുള്ള തലയോട്ടിയിലുണ്ടാകുന്ന താരനാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. വരണ്ട തലയോട്ടിയിലെ താരൻ സ്വാഭാവികമായി അടര്‍ന്നു പോകുന്നു ഇത് പെട്ടെന്ന് കുറയ്ക്കാനും കഴിയും. എന്നാൽ എണ്ണമയമുള്ള തലയോട്ടിയിലുള്ള താരൻ കട്ടിയുള്ളതും നീക്കം ചെയ്യാൻ അത്ര പ്രയാസമുള്ളതുമാണ്. ഏത് തരമാണെങ്കിലും ശരിയായി വൃത്തിയാക്കുകയാണ് പ്രധാനം. സമ്മർദ്ദം, ഉറക്കക്കുറവ്, ചില മെഡിക്കൽ അവസ്ഥകൾ എന്നിവ മൂലവും താരൻ ഉണ്ടാകാം.

ട്രിം ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കും

മുടിയുടെ അറ്റം പിളരുന്നതും കേടായതുമായ അറ്റങ്ങൾ ഒഴിവാക്കുന്നതിനാണ് മുടി ട്രിം ചെയ്യുന്നത്. ഇത് മുടി വൃത്തിയായി കിടക്കാന്‍ സഹായിക്കും. മുടിയുടെ വളര്‍ച്ചയും ട്രിം ചെയ്യുന്നതുമായി യാതൊരു ബന്ധവുമില്ല.

മുടി നിരന്തരം ചീകുന്നത് മുടിക്ക് തിളക്കം നൽകും

ഒരു ദിവസം 100 തവണ ചീകുന്നത് മുടിക്ക് തിളക്കം നൽകുമെന്നത് വെറുതെയാണ്. യഥാര്‍ഥത്തില്‍, ബ്രഷ് ചെയ്യുന്നതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന സ്റ്റാറ്റിക് വൈദ്യുതിയാണ് മുടി കൂടുതൽ തിളക്കമുള്ളതായി തോന്നിപ്പിക്കുന്നത്. ഉപയോഗിക്കുന്ന ഹെയർ ബ്രഷും മുടിയിൽ സ്വാധീനം ചെലുത്തും. അമിതമായി ബ്രഷ് ചെയ്യുന്നത് മുടിക്ക് കേടുപാടുകൾ വരുത്തുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകും.

Hair cutting
കയ്യിൽ ടവൽ ഉണ്ടോ? പാട് വരാതെ ബാക്ക്ഹെഡ്സ് കളയാം, സിംപിളായി

എല്ലാ ദിവസവും മുടി കഴുകണം

ശരിയാണ്, ശരീരത്തെപ്പോലെ, മുടിയും ഇടയ്ക്കിടെ കഴുകേണ്ടതുണ്ട്. പ്രത്യേകിച്ച് കൂടുതൽ തവണ പുറത്തിറങ്ങുകയും പൊടിയും അഴുക്കും ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍. ദിവസവും തലമുടി കഴുകുന്നത് തലയോട്ടിയിലെ അഴുക്ക്, പൊടി, അടിഞ്ഞുകൂടൽ എന്നിവയിൽ നിന്ന് മുക്തമാക്കും.

ബ്ലോ-ഡ്രൈ ചെയ്യുന്നതിനേക്കാൾ നല്ലത് സ്വാഭാവികമായി ഉണങ്ങുന്നത്

അമിതമായി ബ്ലോ-ഡ്രൈ ചെയ്യുന്നത് മുടിക്ക് ദോഷകരമാണ്. പകരം വായുവിൽ മുടി ഉണക്കുന്നത് മുടിയിൽ മൃദുവായി പ്രവർത്തിക്കുകയും അതിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചെയ്യാന്‍ സഹായിക്കും. എന്നാല്‍ ധാരാളം സമയം എടുത്തേക്കാം.

Hair cutting
കുടവയറ് കുറയുന്നില്ലേ? ആദ്യം ഈ അഞ്ച് ശീലങ്ങള്‍ ഒഴിവാക്കണം

രാത്രി മുഴുവൻ മുടിയിൽ എണ്ണ തേയ്ക്കണം

നമ്മുടെ തലയോട്ടിയില്‍ സ്വാഭാവിക എണ്ണ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളുണ്ട്. രാത്രി മുഴുവന്‍ എണ്ണം പുരട്ടിവെയ്ക്കണമെന്നില്ല. കൂടാതെ വൃത്തിയുള്ളതും അഴുക്കില്ലാത്തതുമായ മുടിയിൽ എണ്ണ തേയ്ക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ അഴുക്ക് അടിഞ്ഞു കൂടാനും സുഷിരങ്ങള്‍ അടയാനും കാരണമാകും.

Summary

Hair care and myths including Hair trimming makes hair grow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com