കുടവയറ് കുറയുന്നില്ലേ? ആദ്യം ഈ അഞ്ച് ശീലങ്ങള്‍ ഒഴിവാക്കണം

വയറിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ആരോ​ഗ്യത്തിന് നല്ല ലക്ഷണമല്ല.
belly fat
belly fatPEXELS
Updated on
1 min read

രീരഭാരം കുറഞ്ഞാലും കുടവയർ കുറയ്ക്കുക അത്ര എളുപ്പമല്ല. വയറിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ആരോ​ഗ്യത്തിന് നല്ല ലക്ഷണമല്ല. പലരും സാധാരണമെന്ന് കരുതുന്ന അഞ്ച് ശീലങ്ങളാണ് പ്രധാനമായും കുടവയറിന് കാരണമെന്ന് ഡോ. അലോക് ചോപ്ര പറയുന്നു.

ഭക്ഷണരീതി

നമ്മുടെ ഭക്ഷണരീതി ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് വർധിക്കാൻ കാരണമാകുന്നു. അമിത കാർബോഹൈഡ്രേറ്റ് ശരീരത്തിൽ എത്തുമ്പോൾ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊർജമായി ഉപയോ​ഗിക്കപ്പെട്ടില്ലെങ്കിൽ അത് ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടുന്നു. ഇത് തടിയും വയറും കൂടാൻ കാരണമാകും.

മാനസിക സമ്മർദം

മാനസിക സമ്മർദം ‌ശരീരത്തിന്റെ രാസഘടനയിൽ മാറ്റങ്ങൾ വരുത്തും. ഉറക്കക്കുറവ്, സമ്മർദം നിറഞ്ഞ ജോലി ശൈലി, തെറ്റായ ഭക്ഷണരീതി എന്നിവ കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അളവു വർധിപ്പിക്കും. ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ഉറക്കം കുറഞ്ഞാലും സമ്മർദം കൂടിയാലും വയറ്റിലെ കൊഴുപ്പ് വർധിക്കാൻ കാരണമാകും.

belly fat
വീട്ടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

വ്യായാമം

വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്ലിങ് പോലെ ഹൃദയമിടിപ്പ് കൂട്ടുന്ന കാർഡിയോ വ്യായാമങ്ങൾ ദിവസവും കുറഞ്ഞത് 40 മിനിറ്റെങ്കിലും ചെയ്യേണ്ടതുണ്ട്. വെറുതെ സാവധാനത്തിൽ നടക്കുന്നതുകൊണ്ട് മാത്രം ഈ കൊഴുപ്പ് കുറയുകയില്ല. അതിന്, ശരീരം വിയർക്കുന്ന തരത്തിലുള്ള ചലനങ്ങൾ ആവശ്യമാണ്.

belly fat
കയ്യിൽ ടവൽ ഉണ്ടോ? പാട് വരാതെ ബാക്ക്ഹെഡ്സ് കളയാം, സിംപിളായി

സംസ്‌കരിച്ച ഭക്ഷണം

സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. കൂടാതെ, പാൽ, പനീർ, തൈര് തുടങ്ങിയ പാൽ ഉത്പ്പന്നങ്ങൾ ദിവസത്തിൽ പലതവണ കഴിക്കുന്ന ശീലം പരിമിതപ്പെടുത്തണമെന്നും ഡോക്ടർ പറയുന്നു. പകരം, പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com