ഹെയർ എക്സ്റ്റൻഷൻ ഉപയോ​ഗിക്കുന്നവരാണോ? കരുതൽ വേണം, കാൻസറിന് കാരണമാകുന്ന കെമിക്കൽ അടങ്ങിയിട്ടുണ്ടെന്ന് പഠനം

അർബുദത്തിന് കാരണമാകുന്ന കെമിക്കലുകൾ ഹെയർ എക്സ്റ്റഷനുകളിൽ കണ്ടെത്തി.
Hair extensions
Hair extensionsMeta AI Image
Updated on
1 min read

നി ഇപ്പോ മുടി ഇല്ലെങ്കിലും കുഴപ്പമില്ല, ഹെയർ എക്സ്റ്റൻഷനുകൾ ഉണ്ടെല്ലോ!, എന്നാൽ അവ ഉപയോ​ഗിക്കുന്നതിന് മുൻപ് ഹെയർ എക്സ്റ്റൻഷനുകൾ ഉണ്ടാക്കുന്ന അപകടത്തെ കുറിച്ചു കൂടി മനസ്സിലാക്കണം. മിക്ക ഹെയർ എക്സ്റ്റൻഷൻ ഉൽപ്പന്നങ്ങളിലും ഹോർമോൺ അസന്തുലിതാവസ്ഥ, കാൻസർ ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് നയിക്കുന്ന 900-ത്തിലേറെ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

43 വ്യത്യസ്തമായ ഹെയർ എക്സ്റ്റൻഷൻ ഉത്പന്നങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. ഇവയിൽ സിന്തറ്റിക് എക്സ്റ്റൻഷനുകൾ, യഥാർഥ മുടിയിൽ നിന്ന് തയ്യാറാക്കിയ ഹെയർ എക്സ്റ്റൻഷനുകൾ, ഐലാഷ് എക്സ്റ്റൻഷനുകൾ, പ്ലാന്റ് ഫൈബറിൽ നിന്നുള്ളവ തുടങ്ങിയവ ഉണ്ടായിരുന്നു. പരിശോധനയിൽ 900-ത്തിലേറെ കെമിക്കലുകൾ ഉണ്ടെന്ന് കണ്ടെത്തി. ഇവയിൽ പലതും അർബുദത്തിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും പ്രതിരോധശേഷിയെ ബാധിക്കാനും കാരണമാകുന്നവയാണെന്ന് ഗവേഷകർ പറയുന്നു.

Hair extensions
മുടി പിന്നിക്കെട്ടിയാണോ അഴിച്ചിട്ടാണോ ഉറങ്ങേണ്ടത്?

നിറം നൽകാനും പെട്ടെന്ന് വെള്ളം കടക്കാതിരിക്കാനും തീ പിടിക്കാതിരിക്കാനും വേണ്ടിയാണ് ഹെയർ എക്സ്റ്റൻഷനുകളിൽ കെമിക്കലുകൾ ചേർക്കുന്നത്. ഇവ ഹെയർ എക്സ്റ്റൻഷനുകളുടെ ആയുസ്സ് വർധിപ്പിക്കാനും സ്റ്റൈലിഷായി നിലനിർത്താനും സഹായിക്കുന്നു. ഹെയർ എക്സ്റ്റൻഷനുകൾ കഴുകുകയോ, ചൂടേൽപ്പിക്കുകയോ ചെയ്യുമ്പോൾ ഹാനികരമായ ഗ്യാസ് പുറപ്പെടുവിക്കുമെന്നും ഇവ കണ്ണിനും മൂക്കിനും തൊണ്ടയ്ക്കും അസ്വസ്ഥതയുണ്ടാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ദീർഘനാളായുള്ള സമ്പർക്കം കരളിന്റെ ആരോഗ്യത്തെയേയും ബാധിക്കും.

Hair extensions
വീട്ടിലെ ചില പൊടിക്കൈകൾ കൊണ്ട് താരൻ എളുപ്പം അകറ്റാം

എന്നാൽ ഈ കെമിക്കലുകൾ എത്രത്തോളം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ട് എന്നതിൽ വ്യക്തതയില്ലെന്നും ഗവേഷകർ പറയുന്നു. നിലവിൽ ലഭ്യമായ കെമിക്കലുകളുടെ വിവരം അനുസരിച്ച് ഒരുതരം ഹെയർ എക്സ്റ്റൻഷനുകളും തീർത്തും സുരക്ഷിതമല്ലെന്നും എന്നാൽ അപകടാവസ്ഥ കുറയ്ക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാമെന്നും ഗവേഷകർ പറയുന്നുണ്ട്. കഴിയാവുന്നതും ടോക്സിനുകൾ ഇല്ലാത്ത ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക, അമിതമായി ചൂട് മുടിയിൽ ഏൽക്കുന്ന വിധത്തിലുള്ള സ്റ്റൈലിങ് ചെയ്യാതിരിക്കുക, ലേബൽ കൃത്യമായി പരിശോധിക്കുക തുടങ്ങിയവയാണ് സ്വീകരിക്കേണ്ട മാർഗങ്ങളേക്കുറിച്ച് ഗവേഷകർ വ്യക്തമാക്കുന്നത്.

Summary

Hair Extensions chemicals, health dangers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com