അത്ര നിസ്സാരക്കാരനല്ല പനിക്കൂർക്ക, സൂഷ്മ വൈറസുകളെ വരെ വരുതിയിലാക്കും, ആയുര്‍വേദത്തില്‍ വിശിഷ്ട സ്ഥാനം

കാർവക്രോൾ എന്ന ബാഷ്പീകൃത എണ്ണയാണ് പനിക്കൂര്‍ക്കയിലെ പ്രധാന രാസസംയുക്തം.
image of panikoorka plant
PanikoorkaFacebook
Updated on
2 min read

രോ​ഗ്യവും ആയുസും കാക്കുന്ന നിരവധി ചെടികൾ നമ്മുടെ വീട്ടുമുറ്റത്തു തന്നെ ഉണ്ടാവാറുണ്ട്. വലിയ അസുഖങ്ങൾക്ക് പോലും വീട്ടുമുറ്റത്തെ ചെടിയുടെ ഇലയിലും തണ്ടിലും വേരിലുമൊക്കെ ഔഷധ ​ഗുണങ്ങൾ തിരയുന്ന പ്രാകൃത രീതിക്കാരാണ് ആയുർവേദത്തിൽ വിശ്വസിക്കുന്നവരെന്ന് മുൻവിധികളോടെ കാണുന്നവര്‍ നിരവധിയാണ്. വലിയ രോ​ഗത്തിന് ഇനിയും കണ്ടെത്താത്ത അത്ഭുത മരുന്ന് കാത്തിരിക്കുന്നവരാണ് കൂടുതലും എന്നാൽ ഇതിനെല്ലാം ഉത്തരം പ്രകൃതിയിൽ തന്നെ ഉണ്ടെന്ന് പാലക്കാട് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷബു പട്ടാമ്പി പറയുന്നു.

ആയുര്‍വേദത്തില്‍ അത്തരത്തില്‍ വലിയൊരു സ്ഥാനമുള്ള ഒരു കുഞ്ഞന്‍ ചെടിയുണ്ട്, പനിക്കൂര്‍ക്ക. കഞ്ഞിക്കൂർക്ക എന്നും ചില പ്രദേശങ്ങളില്‍ അറിയപ്പെടും. പച്ച നിറത്തിലുള്ള ഇലകളും തണ്ടുമായി, ചെറു സുഗന്ധത്തോടെ നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് ഒരു കോണില്‍ പടര്‍ന്നു കിടപ്പുണ്ടാകും. ആയുർവേദത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, തിക്ത, ക്ഷാര, ലവണ രസങ്ങളും, രൂക്ഷ തീക്ഷ്ണ ഗുണങ്ങളും ഉഷ്ണ വീര്യവും കടു വിപാകവുമുള്ള കൊച്ചു സസ്യം.

പനിക്കൂര്‍ക്ക കുട്ടികള്‍ക്ക്

പനിക്കൂർക്കയുടെ ഇലയ്ക്കും തണ്ടിനുമാണ് ഔഷധഗുണമുള്ളത്. കാർവക്രോൾ എന്ന ബാഷ്പീകൃത എണ്ണയാണ് പനിക്കൂര്‍ക്കയിലെ പ്രധാന രാസസംയുക്തം. കുട്ടികൾക്ക് രോഗങ്ങൾ വരുമ്പോൾ ഏറ്റവും ഫല പ്രദമായി പ്രയോഗിക്കാവുന്ന ഔഷധമാണ് പനിക്കൂർക്ക. പനി, ജലദോഷം, ചുമ, ശ്വാസതടസം എന്നിവ ഉള്ളപ്പോൾ ഇതിൻ്റെ വാട്ടിയ നീര് തേൻ ചേർത്തോ, കൽക്കണ്ടം ചേർത്തോ നൽകുന്നത് ഫലപ്രദമാണെന്ന് അദ്ദേഹം പറയുന്നു. ശ്വാസകോശ അണുബാധ തടയാനും പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്കും ഇവ പതിവായി നൽകാറുണ്ട്. കുട്ടികളിലെ വയറു വേദനക്കും ദഹന പ്രശ്നങ്ങൾക്കും ഉള്ള ഒരു വീട്ടിലെ പൊടിക്കൈ കൂടിയാണിത്.

അത്ര നിസാരക്കാരനല്ല പനിക്കൂർക്ക, സൂഷ്മ വൈറസുകളെ വരെ വരുതിയിലാക്കും, ആയുര്‍വേദത്തില്‍ വിശിഷ്ട സ്ഥാനം

ജലദോഷത്തിലും സൈന സൈറ്റിസ് ഉള്ളവരും പനിക്കൂർക്കയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ അവി പിടിക്കാം. കുട്ടികളിലെ, ഛർദ്ദിക്കും വയറിളക്കത്തിനും ഗ്രഹണി രോഗത്തിലും വെള്ളത്തിൽ തിളപ്പിച്ചോ മോര് കാച്ചിയോ കൊടുക്കുന്നത് ഫലദായകമാണ്.

പനിക്കൂര്‍ക്ക ഭക്ഷണത്തില്‍

പനിക്കൂർക്ക കടലമാവിൽ മുക്കി എണ്ണയിൽ വറുത്ത് ബജി രൂപത്തിൽ ലഘു ഭക്ഷണമായി കഴിക്കാം. ഉഴുന്നുവടയിലും പനിക്കൂര്‍ക്ക ചേര്‍ക്കാവുന്നതാണ്. പാനീയമായി കുടിക്കുന്ന ഒരു രീതിയും ഉണ്ട്. പനിക്കൂര്‍ക്കയുടെ ഇലയും ഏലക്കയും ഗ്രാമ്പുവും ചേർത്ത് രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് ഒരു കപ്പ് ആക്കി, തേൻ ചേർത്ത് കഴിക്കാം.

image of panikoorka plant
ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം, ഏറ്റവും മാരകമായ അലർജി, എന്താണ് അനഫിലാക്സിസ്?

മാത്രമല്ല പനിക്കൂര്‍ക്ക നല്ല ഒരു മൂത്ര വിരേചകമാണ്( Diuretic). മൂത്രാശയ അണുബാധ കുറയ്ക്കാനും നീർക്കെട്ട് ഒഴിവാക്കാനും പനിക്കൂര്‍ക്ക മികച്ചതാണ്. ഉത്കണ്ഠ, മാനസിക പിരിമുറക്കം പോലുള്ള മാനസിക പ്രശ്നങ്ങള്‍ കുറയ്ക്കാനും പനിക്കൂര്‍ക്ക ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. ത്രിഫല ചൂർണം കലക്കിയ വെള്ളത്തിൽ പനിക്കൂര്‍ക്കയില അരച്ചത് ചേർത്ത് കഴിക്കുന്നത് വയറ്റിലെ വിര ശല്യം കുറയ്ക്കാന്‍ സഹായിക്കും.

image of panikoorka plant
നടന്ന് നടന്ന് കുറച്ചത് 40 കിലോ, വൈറലായി യുവതിയുടെ വെയ്റ്റ്ലോസ് ടെക്നിക്

പനിക്കൂർക്കയിൽ ​ഗവേഷണം

പനിക്കൂര്‍ക്കയുടെ ഔഷധഗുണങ്ങള്‍ കണ്ടെത്തിയ നിരവധി പഠനങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്. പനിക്കൂര്‍ക്കയുടെ ആന്‍റി-ബയോട്ടിക് ഗുണം Proteus mirabilis, E. Coli, Staphylo Coccus, entero cocus, Klebsiella തുടങ്ങിയ ഒട്ടേറെ ബാക്റ്റീരിയകളിൽ വളരെ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേ ആന്‍റി-ബാക്ടീരിയല്‍ സ്വഭാവം തന്നെയാണ്, കുട്ടികളിലെ ശ്വാസകോശ അണുബാധ കുറയ്ക്കാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറയുന്നു. candida, aspergillus niger തുടങ്ങി ഒട്ടേറെ ഫംഗല്‍ ബാധയ്ക്കും പനിക്കൂര്‍ക്ക ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ വെള്ള പോക്ക് പോലുള്ള രോഗാവസ്ഥകളിലും Neisseria gonorhoe എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന ഗൊണോറിയ രോഗത്തിനെതിരെയും പനിക്കൂര്‍ക്ക ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രാശയ ണുബാധകളിലും സാൽമ്മാണെല്ല ടൈഫി എന്ന ടൈഫോയ്ഡ് ബാക്റ്റീരിയയിലും പല വിധ വൈറൽ രോഗങ്ങളിലും പനിക്കൂർക്ക മികച്ചതെന്ന് പഠനങ്ങൾ പറയുന്നു.

നമുക്ക് രോഗം വരുത്താൻ സൂക്ഷ്മരൂപിയായ വൈറസിന് കഴിയുന്നതു പോലെ, രോഗ ശമനം വരുത്താൻ അത്രയാരും ശ്രദ്ധിക്കാത്ത ഈ കുഞ്ഞൻ ഔഷധങ്ങൾക്കും ആകും. പ്രകൃതിയുടെ കരുതൽ നാമറിയാതെ പോകരുതെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.

Summary

Panikoorka plant health benefits: boosting immunity and treating respiratory issues to soothing digestive troubles and skin ailments, this plant is a natural remedy for many health issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com