മൗത്ത് വാഷ് പ്രമേഹ സാധ്യത 55 ശതമാനം വരെ കൂട്ടാം, തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ അവ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു.
mouth wash health risk
mouth wash health riskPinterest
Updated on
1 min read

ന്തസംരക്ഷണത്തിൽ മൗത്ത് വാഷ് ഇന്നൊരു പ്രധാന ഘടകമാണ്. വായ്നാറ്റത്തെ അകറ്റി നിർത്തുന്നതിനാണ് മൗത്ത് വാഷ് സാധാരണ ഉപയോ​ഗിക്കാറ്. എന്നാൽ ദിവസത്തിൽ രണ്ട് തവണയിൽ കൂടുതൽ ആന്റി-ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്ന് സമീപകാലം പഠനം ചൂണ്ടിക്കാണിക്കുന്നു.

mouth wash health risk
​ഗ്യാസ് സ്റ്റൗ ബർണറുകൾ വൃത്തിയാക്കാൻ മടി ആണോ? സിംപിൾ ആയി ക്ലീൻ ചെയ്യാൻ ഇതാ ടിപ്സ്

സാൻ ജുവാൻ ഓവർവെയ്റ്റ് അഡൾറ്റ്സ് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡിയിൽ 40 മുതൽ 65 വയസ്സുവരെ പ്രായമായ 945 പേരിൽ നടത്തിയ പഠനത്തിൽ ദിവസവും രണ്ടു തവണയോ അതിൽ കൂടുതലോ മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാക്കാനുള്ള സാധ്യത 49 ശതമാനം മുതൽ 55 ശതമാനം വരെ കൂടുതലാണെന്ന് കണ്ടെത്തി.

mouth wash health risk
ഒരേ വ്യക്തിയെ വീണ്ടും വീണ്ടും സ്വപ്നത്തിൽ കാണുന്നു? മനഃശാസ്ത്രം പറയുന്നത്

പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങൾ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ​ഗവേഷകരും വിശദീകരണം. അതേസമയം, ദിവസത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നവരിൽ താരതമ്യേന ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

നമ്മുടെ വായയിൽ നൂറുകണക്കിന് ബാക്ടീരിയകളുണ്ട്. ഇതിൽ നല്ല ബാക്ടീരിയകളും ഉൾപ്പെടുന്നു. ഇത് ഭക്ഷണത്തിലെ നൈട്രേറ്റുകളെ നൈട്രൈറ്റുകളായി മാറ്റുന്നു. ഈ നൈട്രൈറ്റുകൾ പിന്നീട് നൈട്രിക് ഓക്സൈഡ് ആയി മാറുകയും രക്തസമ്മർദം നിയന്ത്രിക്കാനും ശരീരത്തിലെ മെറ്റബോളിസം ശരിയായി നടക്കാനും സഹായിക്കുന്നു. ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ അവ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്നും ​ഗവേഷകർ പറയുന്നു.

മൗത്ത് വാഷ് ഉപയോഗിക്കുമ്പോൾ

  • വായനാറ്റം, മോണരോഗം എന്നിവയുള്ളവർക്ക് മൗത്ത് വാഷ് ഗുണകരമാണ്. എന്നാൽ ഇത് ഒരു ശീലമായി മാറ്റുന്നതിന് മുമ്പ് ഡോക്ടറുടെ സമീപിക്കണം.

  • ആൽക്കഹോൾ ഇല്ലാത്ത മൗത്ത് വാഷുകൾ തിരഞ്ഞെടുക്കുക.

  • പല്ല് തേക്കുന്നതിനും ഫ്ലോസ്സ് ചെയ്യുന്നതിനും പകരമല്ല മൗത്ത് വാഷ്.

  • രക്തസമ്മർദമോ പ്രമേഹമോ ഉള്ളവർ ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം.

  • ദിവസവും രണ്ടു നേരം പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളിൽ ഡെന്റിസ്റ്റിനെ കാണുന്നതുമാണ് ഓറൽ ഹെൽത്തിന് ഏറ്റവും മികച്ച വഴി.

mouth wash health risk
നിങ്ങളുടെ അമിതവണ്ണത്തിന് പിന്നിൽ ഇൻഫ്ലമേഷൻ ആണോ, എങ്ങനെ തിരിച്ചറിയാം?
mouth wash health risk
മുട്ടയെക്കാൾ പ്രോട്ടീൻ, ​പട്ടാണിയെ ചില്ലറക്കാരനായി കാണരുത്, പതിവാക്കാം ഡയറ്റിൽ
mouth wash health risk
കട്ടൻകാപ്പിയുടെ ഒരു പവറേ! ഓർമശക്തി കൂടും തലച്ചോറ് ഹെൽത്തി ആകും
Summary

Health risk of using Mouth wash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com