ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ആയോ? ഞായറാഴ്ച ബ്രഞ്ച് ആരോഗ്യകരമാക്കാം

സാധാരണ ബ്രഞ്ച് എന്ന് വിളിക്കുന്ന ഈ രീതിയിൽ രാവിലെയുള്ള ഭക്ഷണം ഒഴിവാക്കി 11 മണിക്കോ പതിനൊന്നരയ്ക്കൊ വലിയൊരു ഭക്ഷണം കഴിക്കുകയാണ് ചെയ്യുന്നത്.
brunch health
brunch healthPinterest
Updated on
1 min read

രാഴ്ച മുഴുവൻ ജോലിയും തിരക്കുമായി ഓടുമ്പോൾ ആകെ കിട്ടുന്ന ശനിയും ഞായറും വൈകി എഴുന്നേൽക്കുന്നതും ബ്രേക്ക്ഫാസ്റ്റും ഉച്ചഭക്ഷണവും ഒരുമിച്ചാക്കുന്നതുമൊക്കെ പലരുടെയും പതിവ് ശീലമാണ്. സാധാരണ ബ്രഞ്ച് എന്ന് വിളിക്കുന്ന ഈ രീതിയിൽ രാവിലെയുള്ള ഭക്ഷണം ഒഴിവാക്കി 11 മണിക്കോ പതിനൊന്നരയ്ക്കൊ വലിയൊരു ഭക്ഷണം കഴിക്കുകയാണ് ചെയ്യുന്നത്.

brunch health
ചോറിനൊപ്പം എന്ത് കഴിക്കണം? ബാലൻസ്ഡ് ആക്കാൻ ഈ കാര്യങ്ങൾ കൂടി പ്ലേറ്റിലുണ്ടാകണം

എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിൽ ഭക്ഷണം കഴിക്കുന്നതിനെക്കാൾ, വ്യക്തിയുടെ ഉറക്കസമയം, ശാരീരിക പ്രവർത്തനം, ആരോഗ്യസ്ഥിതി, ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും എന്നിവയാണ് പ്രധാനം.

brunch health
തറ തുടയ്ക്കുമ്പോൾ പലരും ചെയ്യുന്ന 10 അബദ്ധങ്ങൾ; വീട് വൃത്തിയാകാൻ ഇങ്ങനെ ചെയ്യൂ

എന്താണ് ബ്രഞ്ച്?

ബ്രേക്ക്ഫാസ്റ്റ്-ലഞ്ച് എന്നീ രണ്ട് വാക്കുകളിൽ നിന്നാണ് ബ്രഞ്ച് എന്ന പദം വരുന്നത്. സാധാരണ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സമയത്തേക്കാൾ വൈകിയും ഉച്ചഭക്ഷണ സമയത്തേക്കാൾ നേരത്തെയും കഴിക്കുന്ന ഭക്ഷണത്തെയാണ് ബ്രഞ്ച് എന്ന് പറയുന്നത്. എന്നാൽ രാവിലെ ഭക്ഷണം ഒഴിവാക്കിയതിന്റെ പേരിൽ പിന്നീട് അമിതമായി ഭക്ഷണം കഴിക്കുക, വളരെ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക തുടങ്ങിയവ പതിവായാൽ ഭക്ഷണക്രമം ആരോഗ്യകരമല്ലാതാകാം.

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയതിനാൽ ഉച്ചഭക്ഷണത്തിന് സമാനമായ വലിയൊരു പ്ലേറ്റ് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ചിലരിൽ വയറുവീർക്കൽ, അസ്വസ്ഥത, നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

ബ്രഞ്ച് എങ്ങനെ വേണം

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം (മുട്ട, പയർവർഗങ്ങൾ, കടല, തൈര് പോലുള്ളവ), മുഴുവൻ ധാന്യങ്ങൾ (ഓട്സ്, ഗോതമ്പ്, മില്ലറ്റ് തുടങ്ങിയവ), ആവശ്യത്തിന് പഴങ്ങളോ പച്ചക്കറികളോ, ആരോഗ്യകരമായ കൊഴുപ്പ് ( കശുവണ്ടി, ബദാം, വിത്തുകൾ തുടങ്ങിയവ) ആവശ്യത്തിന് വെള്ളം. ബ്രഞ്ച് എന്ന് പറഞ്ഞ് ജങ്ക് ഫുഡ് കഴിക്കാൻ നിൽക്കരുത്.

ഭക്ഷണം വൈകിപ്പിച്ച ശേഷം ഒരുമിച്ച് വലിയ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചിലരിൽ ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാര ഉയരാൻ കാരണമാകാം. പ്രത്യേകിച്ച് പ്രമേഹമുള്ളവർ ഭക്ഷണം ഒഴിവാക്കി പിന്നീട് വലിയൊരു ഭക്ഷണം കഴിക്കുന്നത് സ്വയം തീരുമാനിക്കാതെ അവരുടെ ചികിത്സാ പദ്ധതിക്ക് അനുസരിച്ച് ഭക്ഷണസമയം ക്രമീകരിക്കുന്നതാണ് നല്ലത്.

brunch health
പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ
brunch health
ഇൻഡോർ ചെടികൾ വീട്ടിൽ എവിടെ വെക്കണം? സ്ഥലം തെറ്റിയാൽ 'പണി' കിട്ടും
brunch health
വ്യായാമം ചെയ്താൽ കലോറി കുറയില്ലേ, തടി കൂട്ടാൻ ആഗ്രഹിക്കുന്നവർ വ‍ർക്ക്ഔട്ട് ചെയ്യണോ?
Summary

healthy brunch options for weight loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com