വ്യായാമം ചെയ്താൽ കലോറി കുറയില്ലേ, തടി കൂട്ടാൻ ആഗ്രഹിക്കുന്നവർ വ‍ർക്ക്ഔട്ട് ചെയ്യണോ?

വ്യായാമം ചെയ്യുമ്പോൾ ശരീരം കൂടുതൽ കലോറി ചെലവഴിക്കും. അതുകൊണ്ട് തന്നെ ഭാരം കൂട്ടാൻ ശ്രമിക്കുന്നവർ വ്യായാമം ഒഴിവാക്കണമെന്ന് ചിലർ കരുതാറുണ്ട്.
Do People Trying To Gain Weight Need To Exercise?
Do People Trying To Gain Weight Need To Exercise?AI Image
Updated on
2 min read

രീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് സാധാരണ വർക്ക്ഔട്ട് അല്ലെങ്കിൽ വ്യായാമത്തെ കുറിച്ച് ചിന്തിക്കുക. എന്നാൽ ശരീരഭാരം കൂട്ടാൻ ആ​ഗ്രഹിക്കുന്നവർ വ്യായാമം ചെയ്യേണ്ടതുണ്ടോ? തടി കൂടാൻ നന്നായി ഭക്ഷണം മാത്രം കഴിച്ചാൽ മതിയെന്നാണ് നമുക്കിടയിലെ പൊതുവായ ഒരു തെറ്റിദ്ധാരണ. എന്നാൽ ആരോ​ഗ്യകരമായി ശരീരഭാരം കൂട്ടാൻ ശ്രമിക്കുന്നവർ ഭക്ഷണത്തോടൊപ്പം കൃത്യമായ വ്യായാമവും ചെയ്യേണ്ടതുണ്ട്.

Do People Trying To Gain Weight Need To Exercise?
ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

വ്യായാമം ചെയ്യുമ്പോൾ ശരീരം കൂടുതൽ കലോറി ചെലവഴിക്കും. അതുകൊണ്ട് തന്നെ ഭാരം കൂട്ടാൻ ശ്രമിക്കുന്നവർ വ്യായാമം ഒഴിവാക്കണമെന്ന് ചിലർ കരുതാറുണ്ട്. എന്നാൽ എല്ലാ വ്യായാമങ്ങളും ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ളതല്ലെന്ന് ജിം പേഴ്സണൽ ട്രെയിനറായ ആദിത് കെഎ സമകാലിക മലയാളത്തോട് പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ ആണെങ്കിലും കൂട്ടാൻ ആണെങ്കിലും വ്യായാമം പ്രധാനമാണ്. കൂടുതൽ ആളുകളും വിശ്വസിക്കുന്നത് ഭാരം കുറയ്ക്കാൻ വേണ്ടി മാത്രമാണ് വർക്ക്ഔട്ട് എന്നാണ്. എന്നാൽ വർക്ക്ഔട്ട് കൊണ്ട് മാത്രം ഒരിക്കലും ഭാരം കുറയ്ക്കാൻ സാധിക്കില്ല, അതിന് ശരിയായ ഡയറ്റും ആവശ്യമാണെന്ന് ആദിത് പറയുന്നു.

Do People Trying To Gain Weight Need To Exercise?
ജനൽ ഫ്രെയിമിൽ പൊടി കെട്ടിക്കിടക്കുന്നു? വൃത്തിയാക്കാൻ ഇതാ 11 എളുപ്പവഴികൾ

വ്യായാമത്തിനൊപ്പം ഭക്ഷണം, ഉറക്കം, മാനസിക സമ്മർദം എന്നിവയും വേയ്റ്റ്ലോസിനെ സ്വാധീനിക്കുന്ന ഘടകമാണ്. അതുപോലെ തന്നെയാണ് ശരീരഭാരം കൂട്ടുന്ന കാര്യവും, ഭക്ഷണക്രമവും വർക്ക്ഔട്ടും ഒരുമിക്കുന്നത് ആരോ​ഗ്യകരമായി ശരീരഭാരം വർധിക്കാൻ സഹായിക്കും. വെയ്റ്റ് ട്രെയിനിങ് പോലുള്ള വ്യായാമങ്ങൾ ആരോഗ്യകരമായി ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന വർക്ക്ഔട്ടുകളാണെന്നും ആദിത് പറയുന്നു.

വെറുതെ ഭാരം കൂടുന്നതും ആരോഗ്യകരമായി ഭാരം കൂടുന്നതും വ്യത്യസ്തമുണ്ട്. ജങ്ക് ഫുഡ് കഴിച്ച് തടി കൂട്ടുന്നതല്ല ആരോ​ഗ്യകരമായി ശരീരഭാരം കൂട്ടുന്ന രീതിയെന്ന് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി, ചീഫ് ഡയറ്റീഷൻ മഞ്ജു പി ജോർജ് സമകാലിക മലയാളത്തോട് പറഞ്ഞു. പേശികളുടെ പുനഃനിർമാണത്തിന് ഭക്ഷണക്രമത്തോടൊപ്പം സ്ട്രെങ്ത്ത് ട്രെയിനിങ് പോലുള്ള വ്യായാമങ്ങൾ അത്യാവശ്യമാണ്. ദഹനം നന്നായി നടക്കേണ്ടത് പ്രധാനമാണ്. നടത്തം, ജോ​ഗിങ് പോലുള്ള വ്യായാമങ്ങൾ ശരീരത്തെ ആക്ടീവ് ആയി നി‍ർത്താൻ സഹായിക്കുമെന്നും മഞ്ജു പറഞ്ഞു.

ശരീരഭാരം കൂടാൻ ആ​ഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ പോഷകസമ്പുഷ്ടമായ കലോറി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അരി, ഉരുളക്കിഴങ്ങ്, ഓട്സ്, ധാന്യങ്ങൾ തുടങ്ങിയ കാർബോഹൈഡ്രേറ്റ് സ്രോതസ്സുകൾക്കൊപ്പം മുട്ട, മത്സ്യം, ചിക്കൻ, പയർവർഗങ്ങൾ, പാൽ, തൈര് തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകളും ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമം പിന്തുടരുന്നത് ഗുണകരമാണ്. നട്സ്, വിത്തുകൾ, കടല, പീനട്ട് ബട്ടർ, അവക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് സ്രോതസ്സുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഒറ്റയടിക്ക് വളരെ അധികം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ദിവസം മുഴുവൻ ചെറിയ അളവുകളായി കൂടുതൽ തവണ ഭക്ഷണം കഴിക്കുന്ന രീതിയും സഹായകരമാകും.

Do People Trying To Gain Weight Need To Exercise?
'അവൾക്ക് എന്നോട് തീവ്രമായ പ്രണയം! അപകടത്തിൽ രക്ഷിക്കാൻ ഞാൻ മാത്രേ ഉള്ളൂ', എന്താണ് ഇറോട്ടോമാനിയ എന്ന വിചിത്ര മനോരോ​ഗം?

പേശി ബലം മെച്ചപ്പെടുത്തുന്നതിന് ശരീരം ആക്ടീവ് ആയി ഇരിക്കേണ്ടത് പ്രധാനമാണെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, തൊടുപുഴ, ഡോ. അഭയ് ജോൺ ​ഗ്രേ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ പ്രധാനമായും കാർഡിയോ വ‍ർക്ക്ഔട്ട് ആണ് ചെയ്യുന്നത്. അവിടെ കലോറി നഷ്ടപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ശരീരഭാരം കൂട്ടാൻ സാധാരണ മസിൽ ട്രെങ്ത്തനിങ്, റെസിസ്റ്റൻ്റ് ട്രെയിനിങ് ആണ് ചെയ്യുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഭക്ഷണമാണ് ഡയറ്റിൽ ചേർക്കേണ്ടത്. എന്നാൽ ഭാരം കൂട്ടാൻ കൂടുതൽ കലോറി കഴിക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി പ്രോട്ടീൻ ആണ് പ്രധാനമെന്നും ഡോ. അഭയ് പറയുന്നു.

എന്നാൽ ശരീരഭാരം വർധിക്കുന്നതിന് മിക്കവാറും ആളുകൾ വേ പ്രോട്ടീൻ പോലുള്ള പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നത് കാണാറുണ്ട്. അമിതമായി പ്രോട്ടീൻ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിപിഎസ് ലേക്‌ഷോർ ഹോസ്പ്പിറ്റൽ ജനറൽ ഫിസിഷൻ, ഡോ. റാണി തെരേസ മാത്യൂ സമകാലിക മലയാളത്തോട് പറയുന്നു. പ്രോട്ടീൻ പൗഡറുകളുടെ ഗുണനിലവാരവും അളവും വളരെ പ്രധാനമാണ്. ഇതിൽ കൃത്യമായ മാർഗനിർദേശം പ്രധാനമാണെന്നും ഡോ. റാണി പറയുന്നു.

കൂടാതെ ഡയറ്റും വ്യായാമവും മാത്രമല്ല, ഒരാളുടെ ശരീരഭാരത്തെ നിർണയിക്കുന്നതിന് പിന്നിൽ ജനിതകവും ഒരു ഘടകമാണെന്ന് ഡോ. റാണി ചൂണ്ടിക്കാണിക്കുന്നു. പാരമ്പര്യമായി മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്ക് ഒരു പരിധിയിൽ കൂടുതൽ ശരീരഭാരം വയ്ക്കുന്നതിന് പരിമിധിയുണ്ടാകുമെന്നും ഡോക്ടർ പറയുന്നു.

ഏത് വ്യായാമമാണ് ഭാരം കൂട്ടാൻ സഹായിക്കുന്നത്?

ഭാരം കൂട്ടാൻ ശ്രമിക്കുന്നവർക്ക് പ്രധാനമായും റെസിസ്റ്റൻ്റ് അല്ലെങ്കിൽ സ്ട്രെങ്ത്ത് ട്രെയിനിങ് വ്യായാമങ്ങൾ പരിഗണിക്കാം.

Do People Trying To Gain Weight Need To Exercise?
ചോറിനൊപ്പം എന്ത് കഴിക്കണം? ബാലൻസ്ഡ് ആക്കാൻ ഈ കാര്യങ്ങൾ കൂടി പ്ലേറ്റിലുണ്ടാകണം
Do People Trying To Gain Weight Need To Exercise?
പ്രസവശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങൾ, ട്രോളുകൾക്ക് മറുപടി പറഞ്ഞ് താരം, വീണ്ടും വൈറലായി കത്രീനയുടെ ഡയറ്റ്
Do People Trying To Gain Weight Need To Exercise?
ഉറക്കം 6 മണിക്കൂറിൽ താഴെയും 9 മണിക്കൂറിൽ കൂടുതലുമാണെങ്കിൽ അകാല മരണസാധ്യത കൂടുതൽ, പഠനം
Summary

Do You Need to Exercise to Gain Weight? Best Workouts and Diet Tips for Healthy Weight Gain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com