ജാതിക്കപ്പൊടി പാലിൽ ചേർത്ത് കുടിക്കാം, ചരകസംഹിതയില്‍ ഹൃദയസ്തംഭനം ഒഴിവാക്കാൻ പ്രത്യേക പാനീയം

അമിതമായ ഉത്കണ്ഠ, ഭയം, സമ്മര്‍ദ്ദം, ശാരീരികമോ മാനസികമോ ആയ ആഘാതം, അനുചിതമായ ദഹനം തുടങ്ങിയവയും ഹ്യദ്രോഗത്തിലേക്ക് നയിക്കാം.
Heart Failure
Heart FailureMeta AI Image
Updated on
3 min read

രിത്രാതീതകാലം മുതല്‍ക്കേ മനുഷ്യരില്‍ ഹ്യദ്രോഗം നിലനിന്നിരുന്നു. ബിസി 2400ല്‍ തന്നെ ആളുകള്‍ക്ക് ‘ഹൃദയരോഗം' ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചരകസംഹിതയില്‍ ഹൃദ്രോഗത്തെക്കുറിച്ച് പ്രത്യേകമായി പറയുന്നുണ്ട്. 'ഹൃദയത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഏതൊരു അവസ്ഥ’ യേയും എന്ന് പറയാം എന്നതാണ് ചരകന്റെ പക്ഷം. തീഷ്ണഗുണങ്ങളുള്ള പദാര്‍ത്ഥങ്ങളുടെ അമിത ഉപയോഗമാണ് ഹ്യദ്രോഗത്തിനുള്ള പ്രധാന കാരണമായി പറയുന്നത്. മദ്യവും മസാലക്കൂട്ടുകളും ഇതിന് ഒരുദാഹരണമാണ്.

അതുപോലെ, അമിതമായ ഉത്കണ്ഠ, ഭയം, സമ്മര്‍ദ്ദം, ശാരീരികമോ മാനസികമോ ആയ ആഘാതം, അനുചിതമായ ദഹനം തുടങ്ങിയവയും ഹ്യദ്രോഗത്തിലേക്ക് നയിക്കാം. തുമ്മല്‍, വിരേചനം തുടങ്ങിയ ശാരീരികപ്രവര്‍ത്തനങ്ങളെ സ്ഥിരമായി അടക്കിവെക്കുന്നതും ശരീരശുദ്ധീകരണ/ഛര്‍ദ്ദി ചികിത്സകള്‍ക്ക് അമിതമായി വിധേയമാവുന്നതും ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാമെന്ന് ചരകന്‍ പറയുന്നു.

അനുചിതമായ ഭക്ഷണക്രമവും സമ്മര്‍ദ്ദകരമായ ജീവിതശൈലിയും ധമനികള്‍ക്ക് കട്ടിയേറുന്നതിലേക്ക് നയിക്കുന്നു. ഇത് ഹ്യദയ ധമനികളിലടക്കം സംഭവിക്കാം. ഇതിലൂടെ ധമനികളില്‍ തടസം ഉണ്ടാവുന്നു. നമ്മളറിയാതെ സംഭവിച്ചു കൊണ്ടേയിരിക്കുന്ന ഈ അവസ്ഥയുടെ അവസാനരംഗമാണ് ‘ഹൃദയവേദന’. ഇത് ‘ഹൃദയാഘാത’ (Heart Attack) ത്തിലേക്ക് നയിച്ചേക്കാം.

ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങള്‍

ചരകന്റെ അഭിപ്രായത്തില്‍, തൊലിയുടെ നിറം മാറല്‍, ഭക്ഷണത്തിന് രുചിയില്ലാത്തതായുള്ള തോന്നല്‍, വിശപ്പില്ലായ്മ, അമിതമായദാഹം, ഇടവിട്ടുള്ള പനി, ചുമ, ഓക്കാനം, ഛര്‍ദ്ദി, ഇടയ്ക്കിടെയുണ്ടാവുന്ന ബോധക്ഷയം, ആസ്ത്മ എന്നിവ ഉണ്ടെങ്കില്‍ ഹ്യദ്രോഗത്തെ ഭയപ്പെടണം. ഹൃദയത്തിന്റെ ഒരു ഭാഗത്ത് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോഴാണ് വേദന ഉണ്ടാകുന്നത്. നിരവധി സൂചികള്‍ ഉപയോഗിച്ച് ഹൃദയത്തില്‍ കുത്തുന്നത് പോലെയുള്ള തീവ്രമായ വേദനയായിരിക്കും ഇത്.

ഹൃദ്രോഗത്തില്‍ നിന്നും എങ്ങനെ രക്ഷപ്രാപിക്കാം?

പാരമ്പര്യം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും, ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ ഹൃദ്രോഗത്തില്‍ നിന്നും രക്ഷപ്രാപിക്കാം. നെഞ്ചിലാണ് സാധാരണയായി ആന്‍ജൈന അനുഭവപ്പെടുന്നത്. എന്നിരുന്നാലും, താടിയെല്ലുകളിലോ വയറിലോ ആന്‍ജൈന ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍, ലക്ഷണങ്ങളൊന്നുമില്ലാതെയും ഹ്യദയാഘാതം സംഭവിക്കാം. ഇതാണ് ‘സൈലന്റ് അസ്‌കീമിയ'. ആ സമയത്ത് രക്തം കട്ടപിടിച്ച് പെട്ടെന്ന് ഹൃദയത്തിലേക്കുള്ള രക്തവിതരണം തടസ്സപ്പെട്ടാല്‍ ഏത് നിമിഷവും 'ഹാര്‍ട്ട്അറ്റാക്ക്' സംഭവിക്കാം.

ഈ ലളിതമായ വസ്തുതകള്‍ ഓര്‍മ്മിക്കുക: നിങ്ങള്‍ക്ക് 'ഗ്രീ ടീ' കുടിക്കുന്ന ശീലമുണ്ടെങ്കില്‍, അത് ധമനികള്‍ അടഞ്ഞുപോകുന്നത് ഒരു പരിധിവരെ തടയും. ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്ന ശീലമുണ്ടെങ്കില്‍ കരളില്‍ അധിക കൊഴുപ്പും ദോഷകരമായ കൊളസ്‌ട്രോളും ഉത്പാദിപ്പിക്കുന്നത് തടയും.

മഞ്ഞള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. ഇഞ്ചി ദഹന പ്രശ്‌നങ്ങള്‍ ക്കുള്ള മരുന്ന് മാത്രമല്ല. അത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. അതിനാല്‍, ഇവയൊക്കെയും മുടങ്ങാതെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് കടുക്, ഉള്ളി എന്നിവ ചേര്‍ത്ത എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. പാല്‍, വെണ്ണ, മുട്ട, എന്നിവയും ഒഴിവാക്കണം. വെളുത്തുള്ളിയും ഗ്രാമ്പൂവും ചതച്ച് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് അമിത രക്തസമ്മര്‍ദ്ദം തടയുന്നതിനുള്ള ഏറ്റവും ലളിതമായ ഒരു നാട്ടുചികിത്സയാണ്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ആവര്‍ത്തിക്കാം.

ജാതിക്കപ്പൊടി അല്ലെങ്കില്‍ സാരസ്വതചൂര്‍ണ്ണം ചൂടുള്ള പാലില്‍ കലര്‍ത്തി കഴിക്കുന്നതും ഗുണം ചെയ്യും. കറ്റാര്‍വാഴയുടെ ജെല്ലില്‍ കുങ്കുമപ്പൂവോ മഞ്ഞളോ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ബ്രഹ്മരസായനം ഉപയോഗിച്ചുള്ള ചികിത്സകളും ആയൂര്‍വേദം നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വൈദ്യന്റെ മേല്‍നോട്ടം ആവശ്യമാണ്.

ലളിതമായ ചില ഔഷധപ്രയോഗങ്ങള്‍

കാന്താരിമുളക്: ഇംഗ്ലീഷിൽ 'ബേഡ്‌സ് ഐ ചില്ലി' എന്നറിയ പ്പെടുന്ന കാന്താരിമുളകില്‍ ദോഷകരമായ കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കുന്ന ഘടകങ്ങള്‍ ഉള്ളതായി ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇഞ്ചി: ഇഞ്ചിക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ജിഞ്ചറോള്‍ എന്ന ഘടകത്തിന്റെ സാന്നിധ്യം കാരണം അതിന് രക്തക്കുഴലുകള്‍ വൃത്തിയാക്കാനും കഴിയും. ചീത്ത കൊളസ്‌ട്രോളിന്റെ അളവും ഇത് കുറയ്ക്കും. ഇഞ്ചിനീര് ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഉള്ളില്‍ കഴിക്കാം.

നാരങ്ങ: രക്തക്കുഴലുകള്‍ വൃത്തിയാക്കാനും തടസ്സങ്ങളില്ലാതെ സൂക്ഷിക്കാനും നാരങ്ങാനീരിന് കഴിയും. നാരങ്ങാനീരും തേനും കുരുമുളകുപൊടിയും ചേര്‍ത്ത് രണ്ടാഴ്ച കഴിച്ചാല്‍ തന്നെ ഫലം ഉണ്ടാവും. നാരങ്ങാത്തോട് നാല് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് തേനുമായി ചേര്‍ത്ത് കഴിച്ചാലും മതി. ഇത് ദിവസത്തില്‍ മൂന്ന് തവണ ആവര്‍ത്തിക്കാം.

നെല്ലിക്ക: ഗൂസ്‌ബെറി എന്നറിയപ്പെടുന്ന കയ്പ്പന്‍ നെല്ലിക്ക ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഗാലിക് അമ്‌ളം, എലാജിക് അമ്‌ളം, ഫൈലെംബിക് അമ്‌ളം, എംബ്ലിക്കോള്‍ തുടങ്ങിയവയോടൊപ്പം അനവധി ആല്‍ക്കലോയിഡുകളും വിറ്റാമിൻ സിയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.

നീര്‍മരുത്: ഈ മരത്തിന്റെ പുറംതൊലിയിലാണ് ഔഷധമൂല്യം മുള്ളത്. ടെര്‍മിനാലിയ അര്‍ജുന എന്നതാണ് ഇതിന്റെ ശാസ്ത്രീയനാമം. പ്രശസ്തമായ ഒരു കാര്‍ഡിയാക് ടോണിക്കാണ് അര്‍ജുനാരിഷ്ടം. അശ്വഗന്ധ, ബ്രഹ്മി, ഗുഗ്ഗുള്‍ എന്നിവയും ഇതില്‍ കലരുന്നുണ്ട്. ഹൃദയത്തെ സംരക്ഷിക്കാനും രക്തചംക്രമണം ശക്തിപ്പെടുത്താനുമാണ് നിര്‍ദ്ദേശിക്കുന്നത്. ഭക്ഷണത്തിന് ശേഷം ദിവസവും രണ്ടുതവണ തുല്യ അളവില്‍ വെള്ളവുമായി ചേര്‍ത്ത് ആറ് ടീസ്പൂണ്‍ വീതമാണ് വൈദ്യനിര്‍ദ്ദേശാനുസരണം കഴിക്കേണ്ടത്.

Heart Failure
ശരീരവീക്കം കുറയ്ക്കാൻ മഞ്ഞൾ നല്ല ഔഷധമാണ്, പക്ഷെ ​ഗുണം ഉണ്ടാകണമെങ്കിൽ ഒപ്പമുള്ള ചേരുവ ശരിയാകണം

വെളുത്തുള്ളി: വാതദോഷങ്ങള്‍ ലഘൂകരിക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് ഉപയോഗിക്കാം. ശരിയായ രക്തചംക്രമണം ഉറപ്പാക്കാനും വെളുത്തുള്ളിക്ക് കഴിയും. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതും വെളുത്തുള്ളി തടയുന്നു. വെളുത്തുള്ളിയുടെ മൂന്ന് അല്ലി ചേര്‍ത്ത് തിളപ്പിച്ച ഒരു ഗ്ലാസ് പാല്‍ ഉറങ്ങുന്നതിനു മുമ്പ് കഴിക്കാം. ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ ഇത് ഒരു ദിനചര്യയാക്കാവുന്നതാണ്.

മഞ്ഞള്‍: രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ മഞ്ഞളിന് കഴിയും. മഞ്ഞളിലെ ‘കുര്‍ക്കുമിന്‍' എന്ന ഘടകത്തിന്റെ പ്രവര്‍ത്തനം മൂലമാണ് ഇത് സംഭവിക്കുന്നത്. ഒരു ഗ്ലാസ് ചെറുചൂടുള്ള പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് തേനും ചേര്‍ത്ത് ഉറങ്ങുന്നതിനു മുമ്പ് കഴിക്കാം.

Heart Failure
'ഹോമിയോപ്പതി തട്ടിപ്പല്ല, ജീവിതത്തിൽ പ്രധാന പങ്കുവഹിച്ചു'; അനുഷ്കയുടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

ഹൃദയസ്തംഭനം ഒഴിവാക്കാന്‍ ഒരു പാനീയം

ഇഞ്ചിനീര്, നാരങ്ങനീര്, വെളുത്തുള്ളിനീര് എന്നിവ തുല്യ അളവില്‍ എടുത്ത് ആപ്പിള്‍ സിഡെര്‍ വിനാഗിരിയുമായി തുല്യ അളവില്‍ കലര്‍ത്തുക. ഈ മിശ്രിതം പകുതിയായി കുറയുന്നതു വരെ ചെറുതായി തിളപ്പിക്കാം (തുടക്കത്തില്‍ രണ്ട് ഗ്ലാസ് മിശ്രിതം ഉണ്ടെങ്കില്‍, അത് ഒരു ഗ്ലാസായി കുറയ്ക്കണം). തുടര്‍ന്ന് തണുക്കാന്‍ അനുവദിക്കുക, പൂര്‍ണ്ണമായും തണുക്കുന്നതിനു മുമ്പ് അളവ് ഇരട്ടിയാക്കാന്‍ ആവശ്യമായ അളവില്‍ തേന്‍ ചേര്‍ക്കുക. വെള്ളം ചേര്‍ക്കരുതെന്ന് ഓര്‍മ്മിക്കുക. പൂര്‍ണ്ണമായും തണുപ്പിച്ച ശേഷം, ഇത് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം. ഒരു ടേബിള്‍സ്പൂണ്‍ എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാം. പത്തു മിനിറ്റിനു ശേഷം മാത്രമേ വെള്ളം കുടിക്കാവൂ.

Summary

Heart Health Tips: Herbs that helps to prevent Heart Attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com