

രാവിലെ ഓഫീസിലേക്കുള്ള ഓട്ടപ്പായിച്ചിലിനിടെ പലരും വിട്ടുകളയുന്ന ഒന്നാണ് ബ്രേക്ക്ഫാസ്റ്റ്. ചിലർ ചായ അല്ലെങ്കിൽ കാപ്പിയിലോ ബിസ്ക്കറ്റിലോ ബ്രെഡിലോ ഒതുക്കും. എന്നാൽ ഒരു ദിവസത്തെ മുഴുവൻ എനർജി, മെറ്റബോളിസം, വിശപ്പ് നിയന്ത്രണം, ഏകാഗ്രത എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രഭാതഭക്ഷണത്തിന് വലിയ പങ്കുണ്ട്. തിരക്കേറിയ ജീവിതശൈലി പിന്തുടരുന്നവർക്ക് ഹൈ-പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് ഒരു മികച്ച ഓപ്ഷനാണ്.
പ്രോട്ടീൻ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും അനാവശ്യ സ്നാക്കിങ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഇത് നല്ലതാണ്. രാവിലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹൈ-പ്രോട്ടീൻ പ്രഭാതഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രോട്ടീൻ ഏറ്റവും എളുപ്പത്തിൽ തരുന്ന ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ നിന്ന് ശരാശരി ആറ് ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും.
ഈസി മുട്ട വിഭവങ്ങൾ
മുട്ട പുഴുങ്ങിയത്
വെജിറ്റബിൾ ഓംലറ്റ്
എഗ് സാൻഡ്‌വിച്
സ്ക്രാംബിൾഡ് എഗ്ഗ്, പച്ചക്കറികളും ചേർത്താൽ കൂടുതൽ പോഷകഗുണം ലഭിക്കും.
സാധാരണ തൈരിൽ അടങ്ങിയതിനെക്കാൾ പ്രോട്ടീൻ ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിട്ടുണ്ട്. ഇതിലേക്ക് നട്സ്, പഴങ്ങൾ, ചിയ വിത്തുകൾ ചേർക്കുന്നത് പോഷകമൂല്യം കൂട്ടും. ഇത് ദഹനത്തിനും വിശപ്പു നിയന്ത്രിക്കാനും സഹായിക്കും.
പാൽ അല്ലെങ്കിൽ ഗ്രീക്ക് യോഗർട്ടിൽ തലേന്ന് ഓട്സ്, ചിയ വിത്തുകൾ കുതിർത്ത് വയ്ക്കാം. രാവിലെ പഴങ്ങളും നട്സും ചേർത്ത് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ഹൈ-പ്രോട്ടീൻ ഓട്സ് ബൗൾ ആണിത്.
പനീറിൽ നല്ല അളവിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികളും ചേർത്ത് ഹോൾ വീറ്റ് ബ്രെഡിൽ സാൻഡ്‌വിച്ച് തയ്യാറാക്കാവുന്നതാണ്. ഇത് ഓഫീസിലേക്കും കൊണ്ടു പോകാൻ സാധിക്കും. കൂടുതൽ നേരം ഊർജ്ജം ലഭിക്കാൻ ഇത് സഹായകരമാണ്.
സമയം വളരെ കുറവാണെങ്കിൽ പ്രോട്ടീൻ സ്മൂത്തി മികച്ച ഓപ്ഷനാണ്.
തയ്യാറാക്കാം
പാൽ/യോഗർട്ട്
പഴങ്ങൾ
നട്ട്സ്
ഓട്സ്
പീനട്ട് ബട്ടർ
ബ്ലെൻഡറിൽ കുറച്ച് മിനിറ്റിൽ തയ്യാറാക്കാം.
മുളപ്പിച്ച പയർവർഗങ്ങളിൽ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്പ്രൗട്സിനൊപ്പം ചെറുതായി അരിഞ്ഞ തക്കാളി, ഉള്ളി, വെള്ളരിക്ക എന്നിവ ചേർക്കാം. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർത്താൽ സ്പ്രൗട്സ് സലാഡ് റെഡി.
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്.
അമിതമായ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക.
പ്രോസസ്ഡ് ഫുഡ് കുറയ്ക്കുക
മുൻകൂട്ടി മീൽ പ്രെപ് ചെയ്യുന്നത് സഹായകരമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates