ഉള്ളി നിസ്സാരക്കാരനല്ല, മുടികൊഴിച്ചിലും താരനും അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ

ചെറിയുള്ളിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്.
Hair Fall problems
Hair Fall problemsMeta AI Image
Updated on
1 min read

മുടികൊഴിച്ചിൽ പേടിച്ച് മുടിയിൽ തൊടാൻ പോലും പേടിക്കുന്നവരുണ്ട്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ മിക്കയാളുകളും നേരിടുന്ന ഒരു പ്രശ്നമാണ് താരനെ തുടർന്നുള്ള മുടികൊഴിച്ചിൽ. എന്നാൽ ഇനി ടെൻഷൻ അടിക്കേണ്ട, നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് അതിനുള്ള പരിഹാരം.

മുടിയുടെ ആരോ​ഗ്യത്തിന് ഉള്ളിയുടെ നീര്

ചെറിയുള്ളിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് അനിവാര്യമായ ഘടകമാണ്. അഞ്ചോ ആറോ ഉള്ളിയെടുത്ത് തൊലികളഞ്ഞ ശേഷം ബ്ലെൻഡ് ചെയ്തെടുക്കാം. ഇത് തുണിയോ അരിപ്പയോ ഉപയോ​ഗിച്ച് നീരു വേർതിരിച്ചെടുക്കാം. ഇത് തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്ത ശേഷം 15 മിനിറ്റുകൾക്ക് ശേഷം കഴുകിക്കളയാം. ഇത് താരനെ അകറ്റാനും മികച്ചതാണ്.

ഉള്ളിയും വെളിച്ചെണ്ണയും

സ്കാൽപ്പിലെ രക്തയോട്ടം മെച്ചപ്പെടുത്തി ഹെയർ ഫോളിക്കുകളെ മെച്ചപ്പെടുത്താൻ ഉള്ളി മികച്ചതാണ്. ഉള്ളി നീര് ചുറുചൂടു വെളിച്ചെണ്ണയിൽ ചേർത്ത് സ്കാൽപ്പിലും മുടിയുടെ അറ്റത്തും പുരട്ടുക. നന്നായി മസാജ് ചെയ്യുക. അൽപം സമയത്തിന് ശേഷം തലമുടി നന്നായി കഴുകിയെടുക്കാം. ഉള്ളിയുടെ മണം ഒഴിവാക്കാൻ ഒരു സ്പൂൺ തേൻ ചേർത്താൽ മതി.

Hair Fall problems
ചിക്കന്‍ കഴിച്ചാല്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണം, കോംബിനേഷനിലുമുണ്ട് കാര്യം

ഉള്ളിയും ചെമ്പരത്തിയും

നാടൻ ചെമ്പരത്തിയിൽ വിറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്നോ നാലോ ഉള്ളിയും മൂന്ന് ചെമ്പരത്തിയും ചേർത്ത് മിക്സിയിൽ ബ്ലെൻഡ് ചെയ്യാം. ഈ മിശ്രിതം തലയോട്ടിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞാൽ കഴുകാം. ഉള്ളിയുടെയും ചെമ്പരത്തിയുടെയും നീരെടുത്ത് കാച്ചിയ വെളിച്ചെണ്ണയിൽ ചേർത്തും തലയിൽ പുരട്ടാം.

Hair Fall problems
പ്രമേഹരോ​ഗികൾക്ക് കേൾവി നഷ്ടപ്പെടാനുള്ള സാധ്യത ഇരട്ടി, ശ്രദ്ധിക്കാതെ പോകുന്ന ആദ്യ ലക്ഷണം

ഉള്ളിയും കറ്റാർവാഴയും

തുല്യ അളവിൽ കറ്റാർവാഴയുടെ നീരും ഉള്ളിനീരും എടുക്കുക. കറ്റാർവാഴ നീരില്ലെങ്കിൽ ജെൽ ഉപയോഗിക്കാം. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയാം.

Summary

Home Remedy for hair fall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com