നൃത്തച്ചുവടുകൾ നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്നതെങ്ങനെ? എന്താണ് ഡാൻസ് സൈക്കോളജി?

നൃത്തം ചെയ്യുമ്പോൾ ശരീരത്തിൽ സന്തോഷ ഹോർമോണുകളായ ഡോപാമിൻ, സെറോട്ടോണിൻ, എൻഡോർഫിൻ എന്നീ ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നു.
Dance Psychology
Dance PsychologyPinterest
Updated on
1 min read

നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. അതൊരു വ്യായാമമായി കരുതുന്നവരുമുണ്ട്. അതിനൊപ്പം തലച്ചോറിനെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ ഒരു ആശയവിനിമയ ഉപാധി കൂടിയാണ് നൃത്തമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കാൽ ചുവടുകൾ എങ്ങനെയാണ് ചിന്തകളെയും മാനസികാരോ​ഗ്യത്തെയും സ്വാധീനിക്കുന്നതെന്നല്ലേ?

എന്താണ് ഡാൻസ് സൈക്കോളജി?

നമ്മുടെ ചുവടുകളും മനഃശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്ന ആധുനിക ശാസ്ത്രശാഖയാണ് ഡാൻസ് സൈക്കോളജി. നൃത്തം ചെയ്യുന്നത് എങ്ങനെയാണ് നമ്മുടെ ചിന്താ​ഗതിയെയും വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നതെന്നാണ് പ്രധാനമായും വിശകലനം ചെയ്യുന്നത്.

നൃത്തം ചെയ്യുമ്പോൾ തലച്ചോറിലെ വിവിധ ഭാ​ഗങ്ങൾ ഒരേസമയം ഉണർന്നു പ്രവർത്തിക്കും. സങ്കീർണമായ ചലനങ്ങൾ ചെയ്യുന്നത് ഏകോപനം, ബാലൻസ്, ദിശാബോധം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. പതിവായുള്ള നൃത്തം തലച്ചോറിൽ പുതിയ നാഡീബന്ധങ്ങൾ രൂപപ്പെടാൻ സഹായിക്കുന്നു. ഇത് ഡിമെൻഷ്യ സാധ്യത കുറയ്ക്കുകയും ഓർമശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ കൂട്ടായി നൃത്തം ചെയ്യുമ്പോൾ മാനസികമായും ഉന്മേഷം നൽകുന്നു.

നൃത്തം മാനസികാരോ​ഗ്യത്തെ എങ്ങനെ സ്വാധീനിക്കും

ബന്ധങ്ങൾ ദൃഢമാകുന്നു: കൂട്ടമായോ ഇഷ്ടപ്പെട്ടയാൾക്കൊപ്പമോ നൃത്തം ചെയ്യുമ്പോൾ തലച്ചോറിൽ ഓക്സിറ്റോസിൻ ഉൽപാദിപ്പിക്കപ്പെടാനും പരസ്പര വിശ്വാസം അടുപ്പം എന്നിവ വർധിക്കാനും കാരണമാകുന്നു.

ഒറ്റപ്പെടൽ കുറക്കുന്നു: നൃത്തം ഏകാന്തത കുറയ്ക്കും. നൃത്തം ചെയ്യുമ്പോൾ നമ്മൾ ആ നിമിഷത്തെ ആസ്വദിക്കാൻ തുടങ്ങുന്നു. ഇത് മറ്റ് സമ്മർദങ്ങളോ ഒറ്റപ്പെടലോ ഇല്ലാതാക്കുന്നു.

പുതിയ ചിന്തകൾ: താളത്തിനൊപ്പമുള്ള ചലനങ്ങളും പെട്ടെന്നുള്ള മാറ്റങ്ങളും സർഗ്ഗാത്മകമായി ചിന്തിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമുള്ള തലച്ചോറിന്റെ കഴിവിനെ മെച്ചപ്പെടുത്തുന്നു.

നൃത്തം ചെയ്യുമ്പോൾ ശരീരത്തിൽ സന്തോഷ ഹോർമോണുകളായ ഡോപാമിൻ, സെറോട്ടോണിൻ, എൻഡോർഫിൻ എന്നീ ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മർദം കുറക്കാനും മനസ്സിന് സമാധാനം നൽകാനും സഹായിക്കുന്നു. ഓരോ വ്യക്തിയുടെയും ജനിതക ഘടകങ്ങൾ അനുസരിച്ച് നൃത്തത്തോടുള്ള താല്പര്യത്തിലും നൈപുണ്യത്തിലും മാറ്റങ്ങൾ വരാം.

Dance Psychology
ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ജീവിക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്! ഡോക്ടറുടെ വൈറൽ കുറിപ്പ്

നൃത്തം സമ്മർദത്തെ കുറയ്ക്കുന്നതു കൊണ്ട് തന്നെ, ശരീരത്തിൽ കോർട്ടിസോളിൻ്റെ അളവിൽ മാറ്റം വരുന്നു. ചിലപ്പോൾ വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങൾ നൃത്തത്തിലൂടെ നമുക്ക് പുറത്തെടുക്കാൻ സാധിക്കും. സങ്കടമായാലും ദേഷ്യമായാലും സന്തോഷമായാലും, അവ ചലനങ്ങളിലൂടെ പുറത്തുവിടുമ്പോൾ മനസ്സിന് വലിയൊരു ഭാരമിറക്കിവെച്ച പ്രതീതി ഉണ്ടാകുന്നു.

Dance Psychology
ചെറുപ്പക്കാർക്കിടയിൽ ഉത്കണ്ഠാ പ്രശ്നങ്ങൾ കൂടുന്നു, കാരണവും പരിഹാരവും

നൃത്തം എന്നത് വെറും കാലുകളുടെയും കൈകളുടെയും ചലനമല്ല, മറിച്ച് തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഒരേസമയം പ്രവർത്തിപ്പിക്കുന്ന ഒരു 'ന്യൂറോളജിക്കൽ വർക്ക്ഔട്ട്' ആണ്. നൃത്തം എന്നത് തലച്ചോറിന് നൽകുന്ന ഒരു മെന്റൽ എക്സർസൈസ് ആണ്. ഒരു സുഡോകു പസിലോ ചെസ്സോ കളിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ വലിയൊരു വ്യായാമമാണ് നൃത്തം തലച്ചോറിന് നൽകുന്നത്, കാരണം ഇതിൽ ശാരീരിക അധ്വാനവും കൂടി ഉൾപ്പെടുന്നു.

Summary

How Dance Psychology affects Brain Health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com