

അമിതവണ്ണവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉപയോഗിക്കുന്ന ഒരു പദമാണ് ബോഡി മാസ് ഇൻഡക്സ് അഥവാ ബിഎംഐ. ഒരാൾക്ക് ഭാരം കുറവാണോ, സാധാരണ ഭാരമാണോ, അമിതഭാരമുണ്ടോ, അമിതവണ്ണമുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള അളവുകോലായാണ് ഇത് ഉപയോഗിക്കുന്നത്. ബിഎംഐ കൂടുമ്പോഴാണ് പൊണ്ണത്തടി എന്ന അവസ്ഥയിലെത്തുന്നത്.
പൊണ്ണത്തടി ഒരു രോഗമാണ്
പൊണ്ണത്തടി എന്നത് തന്നെ ഒരു രോഗമാണ്. കൂടാതെ ഹൃദയം-കരൾ, വൃക്ക സന്ധികൾ, നാഡീവ്യൂഹം എന്നിവയിലെ അനുബന്ധ പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകും.
ഹൃദയ ധമനികളിലാണ് ആദ്യത്തെ ക്ഷതം സംഭവിക്കുന്നത്. ഇവിടെ ഫാറ്റി സ്ട്രീക്കുകൾ രൂപപ്പെടുകയും രക്തധമനികൾ ചുരുങ്ങുന്ന ആതറോസ്‌ക്ലറോസിസ് എന്ന രോഗത്തിനും കാരണമാകും. 18നും 25നും ഇടയിൽ പ്രായമുള്ളവരിലടക്കം ഇത്തരം പ്രശ്നങ്ങൾ സംഭിവിക്കും.
രോഗലക്ഷണങ്ങൾ അറിയാതെപോകും
കൊളസ്ട്രോൾ, ഫാറ്റി ആസിഡുകൾ, അമിത ട്രൈഗ്ലിസറൈഡുകൾ എന്നിവ ഹൈപ്പർടെൻഷൻ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഉദാസീനമായ ജീവിതശൈലിയാണ് ഇതിന്റെ പ്രധാന കാരണം. ബ്ലോക്ക് കാരണമോ രക്താതിമർദ്ദം മൂലമോ ഹൃദയസ്തംഭനം ഉണ്ടാകാം. കൂടാതെ, പൊണ്ണത്തടിയുള്ളവരിൽ ഇൻസുലിൻ പ്രതിരോധം സാധാരണമാണ്. പ്രമേഹവുമായി ബന്ധപ്പെട്ട ന്യൂറോപ്പതി വേദന അനുഭവപ്പെടുന്നത് കുറയ്ക്കുമെന്നതിനാൽ രോഗലക്ഷണങ്ങൾ അറിയാതെപോകാനും ഇടയുണ്ട്. പല പ്രമേഹരോഗികൾക്കും സൈലന്റ് ഹാർട്ട് അറ്റാക്ക് ഉണ്ടാകാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates