ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം; പാൽ ചർമത്തിൽ ഉപയോഗിക്കേണ്ടത് ഇങ്ങനെ

പാൽ ചർമത്തെ മൃദുവാക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യുമെന്ന വിശ്വാസം അന്നു മുതൽക്കേ വിശ്വസിച്ചിരുന്നു.
Raw Milk for Skin Glow
Raw Milk for Skin GlowPinterest
Updated on
2 min read

ർമം തിളങ്ങാനും ചർമസംരക്ഷണത്തിനുമൊക്കെയായി പല വിലകൂടിയ ഉൽപ്പന്നങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ അധികം ചെലവില്ലാതെ ചർമം തിളങ്ങാൻ ഒരു വഴി പറഞ്ഞുതരട്ടെ.., ദിവസവും ആരോഗ്യസംരക്ഷണത്തിനായി പാലു കുടിക്കാറില്ലേ, അതിൽ അൽപം ചർമത്തിൽ പുരട്ടാനും മാറ്റിവയ്ക്കാം.

പുരാതന ഈജിപ്തിലെ രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിച്ചിരുന്നുവെന്നത് ഏറെ പ്രസിദ്ധമാണ്. പാൽ ചർമത്തെ മൃദുവാക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യുമെന്ന വിശ്വാസം അന്നു മുതൽക്കേ വിശ്വസിച്ചിരുന്നു. ആയുർവേദത്തിലും പാൽ വിവിധ സൗന്ദര്യപരിപാലന രീതികളിൽ ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. ഇന്ന് പല സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും പാൽ ഉപയോഗിക്കുന്നുണ്ട്.

പാലും ചർമസംരക്ഷണവും

പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ ചർമത്തെ മൃദുവാക്കാനും താൽക്കാലികമായി തിളക്കം നൽകാനും സഹായിക്കും. എന്നാൽ എല്ലാ ചർമത്തിനും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. അതുകൊണ്ട് ആദ്യം പാച്ച് ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്.

മികച്ചൊരു ക്ലെൻസർ ആണ് പാൽ

തണുത്ത പാലിൽ ഒരു കോട്ടൺ ബോൾ മുക്കി, മുഖത്തും കഴുത്തിലും മൃദുവായി പുരട്ടുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകിയെടുക്കാം. ഇത് ചർമത്തിലെ അഴുക്കും എണ്ണയും നീക്കം ചെയ്യാൻ സഹായിക്കും.

പാലും തേനും ചേർന്ന ഫേസ് പാക്ക്

രണ്ട് ടീ സ്പൂൺ പാലും ഒരു ടീ സ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടുക. 15-20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ചർമത്തിന് ഈർപ്പം നൽകുകയും മൃദുത്വം വർധിപ്പിക്കുകയും ചെയ്യാം.

പാലും മഞ്ഞളും ചേർന്ന ഫേസ് പാക്ക്

രണ്ട് ടീ സ്പൂൺ പാലിലേക്ക് അൽപം മഞ്ഞൾ പൊടിച്ചത് ചേർത്ത് പേസ്റ്റ് രൂപത്തിൽ കുഴച്ചെടുക്കുക. ശേഷം മുഖത്ത് പുരട്ടാം. 10-15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് ചർമത്തിന് ഉന്മേഷം നൽകാൻ സഹായിക്കും.

പാലും കടലമാവും ചേർന്ന ഫേസ് പാക്ക്

രണ്ട് ടീ സ്പൂൺ പാലിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം ഇത് കഴുകി കളയാം. ഇത് ചർമത്തിലെ അധിക എണ്ണമയം കുറയ്ക്കാനും മൃദുവാക്കാനും സഹായിക്കും.

Raw Milk for Skin Glow
ജപ്പാനിൽ അന്ന് പടർന്ന് പിടിച്ച മഹാമാരി, ലോക മഹായുദ്ധകാലത്തും ചുറ്റിച്ചു; ഷിഗെല്ല വന്ന വഴി

പാലും ഓട്സും ഉപയോഗിച്ച് സ്ക്രബ്

രണ്ട് ടീ സ്പൂൺ പാലിലേക്ക് ഒരു ടേബിൾ സ്പൂൺ ഓട്സ് ചേർത്ത് മുഖത്ത് സാവധാനത്തിൽ മസാജ് ചെയ്യുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും.

Raw Milk for Skin Glow
'ഹോം റെമെഡി' പാളിയോ? ഉള്ളിനീര് പുരട്ടിയ ശേഷം മുടികൊഴിച്ചിൽ കൂടി, കാരണം ഇതാകാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മുഖക്കുരുവുള്ള സെൻസിറ്റീവ് ചർമമുള്ളവർ പാൽ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം.

  • പാൽ പുരട്ടുമ്പോൾ ചൊറിച്ചിൽ, ചുവപ്പ്, അലർജി എന്നിവ തോന്നിയാൽ പിന്നീട് ഉപയോഗിക്കരുത്.

  • പഴകിയ പാൽ ഉപയോഗിക്കരുത്.

  • ആഴ്ചയിൽ 1-2 തവണ മാത്രം ഇത്തരം ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് മതിയാകും.

  • പാൽ പുരട്ടിയ ശേഷം സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്.

Summary

How raw Milk helps to improve skin glow, face packs and face srub using milk, use milk as a simple cleancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com