

രാത്രി വൈകി ഉറങ്ങുന്നത് കൃത്യമായ ഉറക്കം കിട്ടാതിരിക്കാനും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും അസ്വസ്ഥതയും നേരിടാൻ കാരണമാവുകയും ചെയ്യും. ഇത് പതിവാകുന്നതോടെ ഉറക്കമില്ലായ്മയിലേക്ക് നയിക്കും. എന്നാൽ രാത്രിയിൽ നഷ്‌പ്പെടുന്ന ഉറക്കം വീണ്ടെടുക്കാൻ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങാമെന്ന ആശയവും അത്ര നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു.
നിങ്ങള്‍ക്ക് ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും. പകൽ ഉറക്കത്തിന് പകരം വൈകുന്നേരം കഴിവതും നേരത്തെ ഉറങ്ങുന്നതാണ് ക്ഷീണം മാറാൻ നല്ലത്. കിടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്ന ശീലവും ഉറക്കത്തെ തടസപ്പെടുത്താം.
ഉറക്ക നഷ്ടത്തിന്റെ ക്ഷീണം അകറ്റാൻ ചില ടിപ്സ് ഇതാ:
സൂര്യപ്രകാശം കൊള്ളാം
പകൽ സമയത്ത് പുറത്തിറങ്ങുന്നത് സൂര്യപ്രകാശം കൊള്ളാനും ഹാപ്പി ഹോർമോണുകളായ സെറോടോണിനെ ഉണർത്താനും കഫീന് സമാനമായ ഉന്മേഷം നൽകാനും സഹായിക്കും. കൂടാതെ രാത്രി സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റും ബ്രൈറ്റ് ലൈറ്റും ഒഴിവാക്കി മുറിയിൽ ആവശ്യത്തിന് ഇരുട്ട് ഉണ്ടാകുന്നത് സ്ലീപ് സൈക്കിൾ ക്രമീകരിക്കാൻ സഹായിക്കും.
വ്യായാമം
ഉറക്കത്തെ ക്രമപ്പെടുത്തുന്ന മെലാടോണിൻ ഉൾപ്പെടയുള്ള ഹോർമോണുകളെ പ്രവർത്തിക്കാൻ വ്യായാമം പ്രധാനമാണ്. നടത്തമോ യോഗയോ പോലുള്ള ചെറുവ്യായാമങ്ങള്‍ ചെയ്യുന്നത് പോലും വലിയ മാറ്റങ്ങള്‍ വരുത്തും.
പകല്‍ ചെറുമയക്കമാകാം
രാത്രി ശരിക്കുറങ്ങിയില്ലെങ്കില്‍ വല്ലാത്ത ക്ഷീണം, സ്‌ട്രെസ് എന്നിവയെല്ലാം തോന്നുന്നുണ്ടെങ്കില്‍ ഉന്മേഷം വീണ്ടെടുക്കാന്‍ പകൽ ചെറുമയക്കമാകാം. 20 മിനിറ്റൊക്കെ നീണ്ടുനില്‍ക്കുന്ന ചെറുമയക്കങ്ങൾ നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates