ഉഷ്ണം കാരണം ഉറക്കം ശരിയാകുന്നില്ലേ? ചില പൊടിക്കൈകൾ പരീക്ഷിക്കാം

ഉറങ്ങുന്നതിന് മുൻപ് ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരം റിലാക്സ് ആകാനും ശരീരം തണുക്കാനും സഹായിക്കും.
sleep in summer
sleep in summerpinterest
Updated on
1 min read

വേനൽച്ചൂട് കടുത്തതോടെ ഉറക്കം നഷ്ടപ്പെട്ടവർ നിരവധിയാണ്. കഠിനമായ ഉഷ്ണത്തിന് പുറമെ ഫാൻ ഇടുമ്പോഴുള്ള ചൂടു കാറ്റ് കൂടിയാകുമ്പോൾ ഉറക്കം ഒരിഞ്ച് പോലും അടുക്കില്ല. എന്നാൽ രാത്രി ഉറക്കം തടസ്സപ്പെടാതിരിക്കാൻ ചില ടിപ്സ് നോക്കിയാലോ?

  • ചൂടു കഠിനമാകുന്ന പകൽ സമയം ജനലുകളും കട്ടിയുള്ള കർട്ടനുകളും ഉപയോഗിച്ച് അടച്ചു സൂക്ഷിക്കുന്നത്. ഇത് ചൂടു കാറ്റ് മുറിയിൽ കയറുന്നത് ഒഴിവാക്കാൻ സഹായിക്കും. വൈകുന്നേരം തുറന്നിടുന്നത് തണുന്ന വായും കയറാനും സഹായിക്കും.

  • ഉറങ്ങുന്നതിന് മുൻപ് ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരം റിലാക്സ് ആകാനും ശരീരം തണുക്കാനും സഹായിക്കും.

  • ഫാനിന് ഇടുമ്പോൾ താഴെ ഐസ് ക്യൂബുകൾ അല്ലെങ്കിൽ നല്ല തണുത്ത വെള്ളം നിറച്ച ഒരു ബൗൾ വെക്കുക മുറിയിലെ താപനില കുറയ്ക്കാൻ സഹായിക്കും.

  • ചൂട് ഉത്പാദിപ്പിക്കുമെന്നതിനാൽ മുറിയിലെ ലൈറ്റുകൾ അണയ്ക്കുന്നത് താപനില കുറയ്ക്കാൻ സഹായിക്കും.

sleep in summer
വെള്ളം കുടിച്ചത് കൂടിപ്പോയി! എങ്ങനെ തിരിച്ചറിയാം?
  • അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം.

  • കട്ടിയുള്ള ബെഡ്ഷീറ്റുകൾക്ക് പകരം കോട്ടൺ വിരിപ്പുകൾ ഉപയോഗിക്കുക.

  • പകൽ സമയം ധാരാളം വെള്ളം കുടിക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.

sleep in summer
പ്രായം കൂടുന്തോറും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും കുറയും, ഡയറ്റിലും വേണം ശ്രദ്ധ
  • തൈര്, മോര്, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ ശരീരത്തിലെ ചൂട് കുറയ്ക്കാൻ ഉത്തമമാണ്.

  • രാത്രിയിൽ ലഘുവായ ഭക്ഷണം കഴിക്കുക. എരിവും ചൂടുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. 

  • ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ആണ് നല്ലത്. രാത്രിയിൽ ലഘുവായി മാത്രം ഭക്ഷണം കഴിക്കുന്നതും ഉറക്കത്തിന് നല്ലതാണ്.

Summary

How to improve sleep quality in summer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com