കൈകള്‍ വിറയ്ക്കാൻ തുടങ്ങും, നെഞ്ചിടിപ്പ്; വിമാനയാത്രയോടു ഭയം, ഇൻ-ഫ്ലൈറ്റ് ആങ്സൈറ്റി എങ്ങനെ കുറയ്ക്കാം

ലോകത്ത് എയറോഫോബിയ കാരണം വിമാനത്തില്‍ കയറാന്‍ ഭയപ്പെടുന്ന നിരവധി ആളുകളുണ്ട്.
IN-FLIGHT ANXIETY
ഇൻ-ഫ്ലൈറ്റ് ആങ്സൈറ്റി എങ്ങനെ കുറയ്ക്കാം
Updated on
1 min read

വിമാനത്താവളത്തിൽ എത്തുമ്പോഴേ കൈകൾ വിറയ്ക്കാൻ തുടങ്ങും. ഫ്ലൈറ്റിലേക്ക് കയറാനുള്ള ഓരോ ഘട്ടങ്ങൾ കഴിയുംന്തോറും നെഞ്ചിടിപ്പ് കൂടിക്കൂടി വരും. നാഡികൾ വലിഞ്ഞുമുറുകുന്ന പോലെയൊരു തോന്നൽ. എയറോഫോബിയ അഥവാ ഇന്‍-ഫ്ലൈറ്റ് ആങ്സൈറ്റി എന്നാണ് ഇത്തരത്തിൽ പറക്കാനുള്ള ഭയത്തെ വിളിക്കുന്നത്. ലോകത്ത് എയറോഫോബിയ കാരണം വിമാനത്തില്‍ കയറാന്‍ ഭയപ്പെടുന്ന നിരവധി ആളുകളുണ്ട്.

ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിങ് ചെയ്യുമ്പോഴും അല്ലെങ്കിൽ വിമാനത്തിനുള്ളിൽ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴുമാണ് തീവ്രമായ ഉത്കണ്ഠ തോന്നുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. കുട്ടിക്കാലത്ത് വിമാനയാത്രയിൽ വിമുഖത കാണിച്ചിരുന്നില്ലെങ്കിലും പ്രായമാകുമ്പോഴാണ് എയറോഫോബിയ പലരെയും കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുകയെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. വിമാന ദുരന്തങ്ങളെ കുറിച്ച് കേള്‍ക്കുകയോ അറിയുകയോ ചെയ്ത ശേഷം വിമാന യാത്ര ഭയപ്പെടുന്ന നിരവധി ആളുകളുണ്ട്.

പല കേസുകളിലും, ആളുകൾ അവരുടെ 20-കളിലോ 30-കളിലോ വിവാഹിതരാകുകയോ മാതാപിതാക്കളാകുകയോ പോലുള്ള വലിയ ജീവിത മാറ്റങ്ങളും പുതിയ ഉത്തരവാദിത്തങ്ങളും അനുഭവിക്കുമ്പോഴാണ് എയറോഫോബിയ തല പൊക്കുകയെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എയറോഫോബിയ സങ്കീർണ്ണമായ ഒരു അവസ്ഥയാണ്. പലർക്കും അപകടത്തെക്കുറിച്ചുള്ള ഭയമായിരിക്കണമെന്നില്ല, മറിച്ച് വിമാനത്തിൽ അടച്ചിട്ട ക്യാബിനിൽ കഴിയുമ്പോഴുള്ള ക്ലസ്ട്രോഫോബിക് ആണ് പ്രശ്നമാകുന്നതെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു. ശ്വസിക്കാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന തോന്നൽ ഇത് ഉണ്ടാക്കും.

ഇൻ ഫ്ലൈറ്റ്- ആങ്സൈറ്റി കുറയ്ക്കാൻ സഹായിക്കുന്ന ചില ടെക്നിക്ക്

ആഴത്തിലുള്ള ശ്വസനം: ദീർഘമായി ശ്വാസം വിടുന്നത് ശരീരത്തിന് വിശ്രമം നൽകാൻ സഹായിക്കുന്നു. ഇത് ഉത്കണ്ഠ ലഘൂകരിക്കാൻ സഹായിക്കും.

നോയ്സ് കാൻസലേഷൻ വയർലെസ് ഇയർബഡുകൾ: ഇത് പശ്ചാത്തല ശബ്ദങ്ങളെ ഇല്ലാതാക്കുന്നു, സെൻസറി ഓവർലോഡ് കുറയ്ക്കുന്നതിലൂടെ വിമാനയാത്രയിലെ ഉത്കണ്ഠ ലഘൂകരിക്കാനും നാഡീവ്യവസ്ഥയെ വിശ്രമിക്കാനും നിയന്ത്രിക്കാനും എളുപ്പമാക്കും.

സംഗീതം: ശാന്തമാക്കുന്ന സംഗീതം, മൈൻഡ്ഫുൾനെസ് ആപ്പുകൾ പോലുള്ളവ നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ സഹായിക്കും. മറ്റ് ശബ്‌ദം തടഞ്ഞുകൊണ്ട് നോയ്‌സ് നോയ്സ് കാൻസലേഷൻ വയർലെസ് ഇയർബഡുകൾ ഈ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.

വിശ്രമം, ഉറക്കം: നോയ്സ് കാൻസലേഷൻ വയർലെസ് ഇയർബഡുകൾ ശബ്ദത്തെ തടസപ്പെടുത്തുമെങ്കിലും യാത്രക്കിടെ ഉണ്ടാകാവുന്ന കുലുക്കം കുറയ്ക്കാൻ കഴിയില്ല. ഫ്ലൈറ്റിൽ കയറിയ ശേഷം ചെറുതായി ഉറങ്ങുന്നത് ഇത് തോന്നാതിരിക്കാൻ സഹായിക്കും. കൂടാതെ തലച്ചോറിനും ഇത് വിശ്രമം നൽകും.

കൂടുതൽ തീവ്രമായ കേസുകളിൽ എക്സ്പോഷർ തെറാപ്പിയിലൂടെ സഹായിക്കാനാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com