പാചകം അറിയില്ലേ? ബാച്ചിലേഴ്സിനും ഒരുക്കാം കിടിലൻ ഓണസദ്യ

കടയിൽ നിന്ന് വാങ്ങുന്ന സാമ്പാർപ്പൊടി, അച്ചാർ, പപ്പടം, പായസം മിക്സ് എന്നിവ ഉപയോഗിച്ചാൽ പാചകസമയം കുറയും
bachelors Onam sadhya recipe
bachelors Onam sadhya recipePinterest
Updated on
2 min read

തിരുവോണ ദിവസം തൂശനിലയിൽ സദ്യ കഴിക്കുക എന്നത് മലയാളികൾക്ക് ഒരു വികാരമാണ്. എന്നാൽ മണിക്കൂറുകൾ നീളുന്ന പാചകവും വലിയ സദ്യ ഒരുക്കലുമൊക്കെ ഒറ്റയ്ക്ക് താമസിക്കുന്നവർക്കോ കൂട്ടുകാർക്കൊപ്പം താമസിക്കുന്ന ബാച്ചിലേഴ്സിനോ അത്ര പ്രായോ​ഗികമായിരിക്കണമെന്നില്ല. എന്നുകരുതി ഓണസദ്യ ഒഴിവാക്കാൻ പറ്റുമോ! കുറഞ്ഞ സമയം, കുറച്ച് ചേരുവകൾ, എളുപ്പമുള്ള പാചകരീതി എന്നിവ ഉപയോഗിച്ച് ഒരു മിനി ഓണസദ്യ ഒരുക്കാം.

bachelors Onam sadhya recipe
ഓണം ഇങ്ങ് എത്തി, ഇലയിൽ 'അവിയൽ' എപ്പോൾ വിളമ്പണം

ചോറ്, പരിപ്പുകറി, സാമ്പാർ, അവിയൽ, തോരൻ, മോര്, അച്ചാർ, പപ്പടം, പായസം, പഴം എന്നിവ ഉൾപ്പെടുത്തിയാൽ സിംപിളും സമൃദ്ധവുമായ ബാച്ചിലേഴ്സ് സ്പെഷ്യൽ ഓണസദ്യ റെഡി.

ബാച്ചിലേഴ്സ് ഓണസദ്യ എളുപ്പമാക്കാൻ ചില സ്മാർട്ട് ടിപ്പുകൾ ആദ്യം നോക്കാം

  • വിഭവസമൃദ്ധമായ സദ്യയ്ക്ക് വേണ്ടി സമയം കളയരുത്. ആറോ എട്ടോ വിഭവങ്ങൾ ആണെങ്കിലും രുചിയിലും വൈവിധ്യത്തിലുമാണ് കാര്യമുള്ളത്.

  • ഒരേ പച്ചക്കറികൾ പല വിഭവങ്ങൾക്കും ഉപയോഗിക്കാം. അതായത്, കാരറ്റ്, ബീൻസ് എന്നിവ സാമ്പാറിലും അവിയലിലും തോരനിലും ഉപയോഗിക്കാം.

bachelors Onam sadhya recipe
ഓണസദ്യ കെങ്കേമം! പക്ഷെ കലോറി എത്രയുണ്ടെന്ന് അറിയാമോ?
  • കടയിൽ നിന്ന് വാങ്ങുന്ന സാമ്പാർപ്പൊടി, അച്ചാർ, പപ്പടം, പായസം മിക്സ് എന്നിവ ഉപയോഗിച്ചാൽ പാചകസമയം കുറയും.

  • കുക്കർ പരമാവധി ഉപയോഗിക്കുക. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ പോലുള്ളവ കുക്കറിൽ വേഗത്തിൽ വേവിച്ചെടുക്കാം.

  • പാചകം തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ എല്ലാ പച്ചക്കറികളും അരിഞ്ഞ് ചെറിയ പാത്രങ്ങളിൽ വയ്ക്കുക. പിന്നീട് പാചകം കൂടുതൽ വേഗത്തിലാകും.

  • പായസം ആദ്യം തയ്യാറാക്കാം. പായസം നേരത്തെ തയ്യാറാക്കി വെച്ചാൽ പിന്നീട് സദ്യയിലെ കറികൾ ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

  • ഫ്രണ്ട്സിനൊപ്പമാണ് താമസമെങ്കിൽ. ജോലികൾ പങ്കിട്ടെടുക്കാം. ഒരാൾ ചോറ് തയ്യാറാക്കുക, ഒരാൾ തോരൻ, മറ്റൊരാൾ സാമ്പാർ, മറ്റൊരാൾ പായസം എന്ന രീതിയിൽ പണി വിഭജിച്ചാൽ ഒന്നര മുതൽ രണ്ട് മണിക്കൂറിനുള്ളിൽ സദ്യ ഒരുക്കാം.

ബാച്ചിലേഴ്സ് ഓണസദ്യ റെസിപ്പികൾ

പരിപ്പ് കറി

ആവശ്യമായ ചേരുവകൾ

  • പരിപ്പ് – 1 കപ്പ്

  • തേങ്ങ – ½ കപ്പ്

  • ജീരകം – ½ ടീസ്പൂൺ

  • പച്ചമുളക് – 1

  • മഞ്ഞൾപ്പൊടി – കുറച്ച്

  • ഉപ്പ് – ആവശ്യത്തിന്

  • വെളിച്ചെണ്ണ – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പരിപ്പ് കുക്കറിൽ വേവിച്ചെടുക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ചൂടാക്കുക. അവസാനം വെളിച്ചെണ്ണ ചേർക്കാം. ചോറിനൊപ്പം നെയ്യ് ചേർത്ത് കഴിക്കാൻ മികച്ചതാണ്.

bachelors Onam sadhya recipe
ഓണത്തിന് തലയിൽ ചൂടാൻ വാങ്ങിയ മുല്ലപ്പൂ ഇനി വാടില്ല, ഈ ടിപ്സ് പരീക്ഷിക്കാം

സാമ്പാർ

ആവശ്യമായ ചേരുവകൾ

  • തുവരപ്പരിപ്പ് – ½ കപ്പ്

  • പച്ചക്കറികൾ – കാരറ്റ്, മുരിങ്ങക്ക, വെണ്ടയ്ക്ക, വഴുതനങ്ങ എന്നിവയിൽ ലഭ്യമായവ

  • പുളിവെള്ളം

  • സാമ്പാർപ്പൊടി

  • മഞ്ഞൾപ്പൊടി

  • ഉപ്പ്

  • കടുക്

  • കറിവേപ്പില

  • ഉണക്കമുളക്

തയ്യാറാക്കുന്ന വിധം

പരിപ്പും പച്ചക്കറികളും കുക്കറിൽ ഒരുമിച്ച് വേവിക്കാം. ശേഷം പുളിവെള്ളം, സാമ്പാർപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ വറുത്ത് താളിച്ചാൽ എളുപ്പത്തിൽ സാമ്പാർ തയ്യാറാകും. സദ്യയ്ക്കായി പച്ചക്കറികൾ പ്രത്യേകം വാങ്ങുന്നതിനുപകരം ഒരു മിക്സ്ഡ് വെജിറ്റബിൾ പാക്ക് വാങ്ങിയാൽ ചെലവും സമയവും ലാഭിക്കാം.

അവിയൽ

അവിയലാണ് പലർക്കും പ്രയാസമുള്ള വിഭവമായി തോന്നുന്നത്. എന്നാൽ പച്ചക്കറികൾ ഒരുമിച്ച് കുക്കറിൽ വേവിച്ചാൽ ഇത് വളരെ എളുപ്പമാണ്.

ആവശ്യമായ ചേരുവകൾ

  • മിക്സ്ഡ് പച്ചക്കറികൾ – 3 കപ്പ്

  • തേങ്ങ – 1 കപ്പ്

  • ജീരകം – ½ ടീസ്പൂൺ

  • പച്ചമുളക് – 2

  • തൈര് – 2 ടേബിൾസ്പൂൺ

  • മഞ്ഞൾപ്പൊടി – കുറച്ച്

  • കറിവേപ്പില

  • വെളിച്ചെണ്ണ

  • ഉപ്പ്

തയ്യാറാക്കുന്ന വിധം

പച്ചക്കറികൾ മഞ്ഞൾപ്പൊടി, ഉപ്പ്, കുറച്ച് വെള്ളം എന്നിവ ചേർത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് ചേർക്കുക. വെള്ളം അധികം ചേർക്കരുത്. അവസാനം തൈരും കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഇളക്കുക.

അഞ്ച് മിനിറ്റിൽ തോരൻ

ബാച്ചിലേഴ്സിന് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന സദ്യ വിഭവമാണ് തോരൻ.

ഉപയോഗിക്കാവുന്ന പച്ചക്കറികൾ

  • കാബേജ്

  • ബീൻസ്

  • കാരറ്റ്

  • പയർ

  • ചീര

തയ്യാറാക്കുന്ന വിധം

പച്ചക്കറി ചെറുതായി അരിയുക. തേങ്ങ, പച്ചമുളക് എന്നിവ ചതച്ച് തയ്യാറാക്കുക. ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ചേർക്കുക. പച്ചക്കറി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. അവസാനം തേങ്ങ ചേർത്ത് ഇളക്കിയാൽ തോരൻ റെഡി. കാബേജും കാരറ്റും ചേർത്ത് ഒരൊറ്റ തോരൻ തയ്യാറാക്കിയാൽ നിറവും രുചിയും ലഭിക്കും.

മോർ കറി

സദ്യയിലെ വിഭവങ്ങളുടെ എണ്ണം കൂട്ടാൻ ഏറ്റവും എളുപ്പമുള്ള ഒരു കറിയാണ് മോർ കറി.

ആവശ്യമായ ചേരുവകൾ

  • തൈര് – 1 കപ്പ്

  • വെള്ളം – 1 കപ്പ്

  • പച്ചമുളക് – 1

  • ഇഞ്ചി – കുറച്ച്

  • മഞ്ഞൾപ്പൊടി – കുറച്ച്

  • ഉപ്പ്

  • കടുക്

  • കറിവേപ്പില

തൈര് നന്നായി കലക്കി വെള്ളം ചേർക്കുക. ഇഞ്ചി, പച്ചമുളക്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചൂടാക്കുക. ഇത് തിളപ്പിക്കാതെ ചൂടാകുമ്പോൾ തീ ഓഫ് ചെയ്യുക. കടുകും കറിവേപ്പിലയും വറുത്ത് താളിക്കുക.

സെമിയ പായസം

ചേരുവകൾ

  • സെമിയ – 1 കപ്പ്

  • പാൽ – 500 മില്ലി

  • പഞ്ചസാര – ആവശ്യത്തിന്

  • നെയ്യ് – 1 ടീസ്പൂൺ

  • ഏലക്ക – 2

  • കശുവണ്ടി, ഉണക്കമുന്തിരി – ഇഷ്ടമെങ്കിൽ

തയ്യാറാക്കുന്ന വിധം

നെയ്യിൽ സെമിയ ചെറുതായി വറുക്കുക. പാൽ ചേർത്ത് വേവിക്കുക. ശേഷം പഞ്ചസാരയും ഏലക്കയും ചേർക്കുക. കശുവണ്ടിയും മുന്തിരിയും വറുത്ത് ചേർത്താൽ സെമിയ പായസം റെഡി.

bachelors Onam sadhya recipe
ആവേശം മൂത്ത് വടംവലിക്കാൻ ഇറങ്ങുന്നതിന് മുൻപ്, ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
bachelors Onam sadhya recipe
ചിപ്സും ശർക്കരവരട്ടിയും നേരത്തെ റെഡിയായോ? ക്രിസ്പി ആയി സൂക്ഷിക്കാൻ ഇതാ ടിപ്സ്
bachelors Onam sadhya recipe
ഇഞ്ചിക്കറിയും പുളിയിഞ്ചിയും ഒന്നാണോ? ഓണസദ്യയിലെ പ്രധാന താരം
Summary

How to prepare a bachelors onam sadhya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com