തേങ്ങയുണ്ടോ? വീട്ടിൽ തന്നെ ഉണ്ടാക്കാം നാച്ചുറൽ ഡൈ
നരച്ച മുടി കറുപ്പിക്കാൻ പല കെമിക്കലുകളും കലർത്തി ഡൈകളാണ് മിക്കവാറും ആളുകൾ തിരഞ്ഞെടുക്കുക. എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തെ പല രീതിയിൽ ബാധിക്കാം. പതിവായി ഇത്തരം കെമിക്കൽ ഡൈ ഉപയോഗിക്കുന്നത് ചർമത്തിനും മുടിയുടെ ആരോഗ്യത്തെ മാത്രമല്ല, വൃക്കകൾക്ക് വരെ ദോഷം ചെയ്യാം. മുടി കറുപ്പിക്കാൻ കെമിക്കലുകൾക്ക് പിന്നാലെ പോകുന്നതിന് പകരം, വീട്ടിൽ തന്നെ ഒരു ഹെയർ ഡൈ തയ്യാറാക്കിയാലോ?
ചേരുവകൾ
തേങ്ങ
കറിവേപ്പില
കാപ്പിപ്പൊടി
വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച തേങ്ങ ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു വറുത്തെടുക്കുക. തേങ്ങ കഷ്ണങ്ങളുടെ നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്തു വറുക്കാം. ഇവ നന്നായി വറുത്തെടുത്ത ശേഷം തണുപ്പിക്കാൻ വയ്ക്കാം. ശേഷം അതൊന്ന് പൊടിച്ചെടുക്കാം. ഈ മിശ്രതത്തിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്ത് ഒന്നുകൂടി പൊടിച്ചെടുക്കാം.
ഇതൊരു ബൗളിലേയ്ക്കു മാറ്റിയ ശേഷം കുറച്ച് വെളിച്ചെണ്ണയോ അല്ലെങ്കിൽ വെള്ളമോ ഒഴിച്ച് കലക്കിയെടുക്കാം. ഇത് നരച്ച മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ സഹായിക്കും.
How to prepare Natural Dye in home
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

