രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾക്ക് വേദനയുണ്ടോ?

ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കാലുകൾ കഴുകുകയോ മുക്കിവെക്കുകയോ ചെയ്യുന്നത് കാലു വേദന കുറയ്ക്കാൻ സഹായിക്കും.
joint pain
joint painMeta AI Image
Updated on
1 min read

തിരാവിലെയുള്ള തണുപ്പത്ത് ചിലർക്ക് കാലുകളിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കാറുണ്ട്. ഇത് പേശിസങ്കോജം അല്ലെങ്കിൽ കാലുകളിൽ രക്തയോട്ടം കുറയുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. ഇത് ഒഴിവാക്കുന്നതിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.

  • രാത്രി ഉറങ്ങുന്നതിന് മുൻപ് കാഫ് മസിലുകൾ സ്ട്രെച്ച് ചെയ്യുന്നത് മസിൽ കയറ്റവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.

  • രാത്രി കിടക്കുമ്പോൾ സോക്സ് ഉപയോ​ഗിക്കുന്നത് പാദങ്ങൾക്ക് ചൂടു നൽകാനും രക്തയോട്ടം വർധിക്കാനും സഹായിക്കുന്നു.

  • ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കാലുകൾ കഴുകുകയോ മുക്കിവെക്കുകയോ ചെയ്യുന്നത് കാലു വേദന കുറയ്ക്കാൻ സഹായിക്കും.

joint pain
പ്രമേഹരോ​ഗികൾക്ക് കേൾവി നഷ്ടപ്പെടാനുള്ള സാധ്യത ഇരട്ടി, ശ്രദ്ധിക്കാതെ പോകുന്ന ആദ്യ ലക്ഷണം
  • വിറ്റാമിൻ ഡി, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിവയുടെ കുറവ് പേശിവേദനയ്ക്ക് വഴിയൊരുക്കുന്നു. അതുകൊണ്ട് കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മസിൽ വേദന കുറയ്ക്കാൻ സഹായിക്കും.

  • നിജ്ജലീകരണം പേശികൾ വലിഞ്ഞു മുറുകാനാൻ കാരണമായേക്കാം.

  • മുട്ടുവേദനയുള്ളവർക്ക് നീ ക്യാപ്പുകൾ അല്ലെങ്കിൽ നീ വാമറുകൾ ഉപയോഗപ്രദമായിരിക്കും.

joint pain
ഉള്ളി നിസ്സാരക്കാരനല്ല, മുടികൊഴിച്ചിലും താരനും അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ
  • രാവിലെ ചൂടുവെള്ളം, ഹെർബൽ ചായ, അല്ലെങ്കിൽ ഇഞ്ചിച്ചായ കുടിക്കാം.

  • രാത്രി തണുത്ത പാനീയങ്ങൾ ഒഴിവാക്കുക.

  • വേദന അനുഭവപ്പെടുന്ന ഇടങ്ങളിൽ ഹോട്ട്ബാഗ് ഉപയോഗിക്കാം.

Summary

How to reduce knee pain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com