പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രമേഹക്കാര്‍ക്ക് ബ്രൊക്കോളി നല്ലത്, പക്ഷെ കഴിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം 

ബ്രൊക്കോളി കഴിക്കുന്നത് ടൈപ്പ് ടു പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. പക്ഷെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
Published on

രുപാട് ആളുകളെ അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് പ്രമേഹം. ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനത്തെയും ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തെയും ബാധിക്കുന്ന ഒന്ന്. ശ്രദ്ധിക്കാതിരുന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളും വൃക്ക സംബന്ധമായ രോഗങ്ങളുമെല്ലാം അലട്ടാന്‍ തുടങ്ങും. പ്രമേഹം പൂര്‍ണ്ണമായും ഒഴിവാക്കാനാകില്ലെങ്കിലും ഇത് നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും പിന്തുടരണം. ബ്രൊക്കോളി കഴിക്കുന്നത് ടൈപ്പ് ടു പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 

ബ്രൊക്കോളിയില്‍ ധാരാളം ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഫലം തരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതിനുമുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

നന്നായി വൃത്തിയാക്കണം

പച്ചക്കറികളില്‍ ശരീരത്തിന് ദോഷകരമായ ധാരാളം ബാക്ടീരിയകള്‍ ഉണ്ട്. ഇത് പല രോഗങ്ങള്‍ക്കും വഴിവയ്ക്കും. അതുകൊണ്ട് പച്ചക്കറികള്‍ തൊലിപൊളിക്കുന്നതിനും അരിയുന്നതിനും മുമ്പ് വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കണം. 

തണ്ട് കളയരുത്

ബ്രൊക്കോളി അരിയുമ്പോള്‍ തണ്ട് കളയാറുണ്ടോ? എങ്കില്‍ ഇനി അങ്ങനെ ചെയ്യരുത്. ബ്രൊക്കോളിയുടെ തണ്ടില്‍ ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറി തയ്യാറാക്കുമ്പോഴും പച്ചക്കറികള്‍ മിക്‌സ് ചെയ്ത് സാലഡ് തയ്യാറാക്കുമ്പോഴുമെല്ലാം തണ്ട് ചേര്‍ക്കാം. 

ഒരുപാട് നേരം വേവിക്കരുത്

അധികം വേവിച്ചാല്‍ ബ്രൊക്കോളിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റെസിപ്പിയില്‍ ചേര്‍ക്കുന്നതിന് മുമ്പ് വളരെ കുറച്ചുസമയം മാത്രമെടുത്ത് ബ്രൊക്കോളി ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണ് നല്ലത്. പാചകം ചെയ്യുമ്പോള്‍ ബ്രൊക്കോളിയുടെ നിറവും രുചിയും പോഷകങ്ങളും കേടുകൂടാതെ സൂക്ഷിക്കാം. 

അമിതമാകരുത്

എന്തും അമിതമായി കഴിച്ചാല്‍ ആപത്താണെന്ന കാര്യം മറക്കരുത്. ബ്രൊക്കോളി ഫൈബര്‍ കണ്ടന്റ് കൂടിയ ഭക്ഷണമാണ്. അത് ശരീരത്തിന് വളരെ നല്ലതാണെങ്കിലും അമിതമായാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com