എന്നു മുതലാണ് ഈ കുളിയൊക്കെ തുടങ്ങിയത്!

കുളിക്കുമ്പോൾ നിർബന്ധമായും വൃത്തിയാക്കേണ്ട മൂന്ന് ശരീര ഭാ​ഗങ്ങളുണ്ട്.
shower
showerPexels
Updated on
1 min read

ല്ലു തേക്കാൻ മറന്നാലും കുളിക്കാതെ പുറത്തിറങ്ങാൻ മടിയുള്ളവരുണ്ട്. കുളിക്കുന്നത് വൃത്തിയുടെ ഭാ​ഗവും, വൃത്തി മാന്യതയുടെ മുഖമുദ്രയുമാണ്. എന്നാൽ ആളുകൾ ഇത്ര വിപുലമായി കുളിക്കാൻ തുടങ്ങിയിട്ട് അത്ര വർഷമൊന്നുമായിട്ടില്ലെന്നാണ് സോഷ്യോളജിസ്റ്റുകൾ പറയുന്നത്. ഇതൊക്കെ പുതിയ പരിഷ്ക്കാരങ്ങളാണത്രേ.

കൃത്യമായി പറഞ്ഞാൽ 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സോപ്പു കാമ്പനികൾ പുറത്തിറക്കിയ പരസ്യങ്ങളാണ് കുളിക്ക് ഇത്ര പ്രചാരം നൽകിയത്. ആരോഗ്യമല്ല, നാണക്കേടാണ് പലരെയും കുളിക്കാൻ പ്രേരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല പരസ്യങ്ങൾ സമയം ലാഭിക്കാനുള്ള മാർഗമായിട്ടാണ് കുളിയെ വിശേഷിപ്പിച്ചത്. 1980-കളോടെ ഇതിൻ്റെ സ്വഭാവം മാറി, കുളിയെ ആഡംബരപൂർണ്ണവും ശരീരം റിലാക്സ് ആവാനുള്ള ഒരു മാർഗമായി ചൂണ്ടിക്കാട്ടി. പിന്നീട് അതൊരു ദൈനംദിന ആചാരമായും മാറി.

കുളി ഒരു ആചാരമല്ല!

കുളി ഇന്നൊരു ആചാരമായി മാറിയിരിക്കുകയാണ്. ശരീരത്തിന് ആവശ്യമുള്ളപ്പോൾ മാത്രം കുളിക്കുക എന്ന രീതിയിലേക്ക് മാറാം. ദിവസവും സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് ചർമത്തിന് പുറമെയുള്ള ആരോഗ്യകരമായ ബാക്ടീരിയകൾ നശിക്കാനും ചർമം കൂടുതൽ വരണ്ടതാകാനും കാരണമാകും.

കൂടാതെ രോഗാണുക്കളോടുള്ള പ്രതിരോധം കുറയാനും ഇത് കാരണമാകും. എക്സിമ ചർമ രോ​ഗമുള്ളർ ​ദീർഘനേരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോ​ഗാവസ്ഥ വഷളാക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. എന്നാൽ എപ്പോഴും കൈകൾ ശുചിത്വത്തോടെ സൂക്ഷിക്കണം.

കുളിക്കുമ്പോൾ ഈ ഭാ​ഗങ്ങൾ വിട്ടു പോകരുത്

എന്നാൽ വൃത്തിയായി കുളിക്കുക എന്നതും പ്രധാനമാണ്. കുളിക്കുമ്പോൾ നിർബന്ധമായും വൃത്തിയാക്കേണ്ട മൂന്ന് ശരീര ഭാ​ഗങ്ങളുണ്ട്.

  • ചെവി മടക്കിന്റെ പുറകു ഭാഗം

  • കാൽ വിരലുകൾ

  • പൊക്കിള്‍

shower
ഊണിന് ശേഷമുള്ള ഉച്ചമയക്കം, കാരണം ഇതാണ്

എത്ര സമയമെടുത്ത് വൃത്തിയായി കുളിച്ചാലും ഈ മൂന്ന് സ്ഥലങ്ങളും കഴുകാൻ വിട്ടുപോകുന്നത് പതിവാണ്. എന്നാൽ കുളിക്കുമ്പോൾ ഈ മൂന്ന് സ്ഥലങ്ങൾ കഴുകാൻ മറന്നാൽ അത് നമ്മുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്.

shower
ചപ്പാത്തി സോഫ്റ്റ് ആക്കാൻ ഇത്ര ഈസിയോ!

മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഈർപ്പവും എണ്ണമയവും കൂടുതലും ഇവിടങ്ങളിൽ തങ്ങിനിൽക്കും. ഈ ഭാ​ഗങ്ങൾ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ സൂഷ്മാണുക്കൾ ഉണ്ടാവാനും ഇത് എക്‌സിമ അല്ലെങ്കിൽ മുഖക്കുരു പോലുള്ള ചർമ്മ രോഗങ്ങളിലേക്കും നയിക്കും. ശുചിത്വവും ആരോഗ്യവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ശുചിത്വം കുറഞ്ഞാൽ ആരോഗ്യത്തെയും അത് ബാധിക്കും.

Summary

Is it necessary to shower daily

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com