ചൂട് കൂടുമ്പോൾ പഴങ്കഞ്ഞി; ദിവസവും കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

വെള്ളം കൂടി ചേരുന്നതോടെ ശരീരത്തിന് ആവശ്യമായ ജലാംശവും ലഭിക്കുന്നു.
pazhakanji
pazhakanjiPinterest
Updated on
2 min read

രോ ദിവസം കൂടുന്തോറും അന്തരീക്ഷ താപനില കൂടിക്കൂടി വരികയാണ്. ചൂട് കാരണം വീടിനകത്തിരിക്കാനോ പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് സാധാരണക്കാർ. അത്തരം സാഹചര്യങ്ങളിൽ ശരീരത്തിന് തണുപ്പും ഉന്മേഷവും നൽകുന്ന നമ്മുടെ പരമ്പരാ​ഗത വിഭവമാണ് പഴങ്കഞ്ഞി. ചോറ് വെള്ളമൊഴിച്ച് ഒരു രാത്രി വെച്ച ശേഷം രാവിലെ പഴങ്കഞ്ഞി ആയി കുടിക്കാം. ഇതിലേക്ക് അൽപ്പം ഉപ്പും മോരും അച്ചാറും ഉള്ളിയും പച്ചമുളകുമൊക്കെ ചേർത്ത് കുടിക്കുന്നത് പഴങ്കഞ്ഞിയെ കൂടുതൽ രുചികരമാക്കും.

pazhakanji
ജനൽ ഫ്രെയിമിൽ പൊടി കെട്ടിക്കിടക്കുന്നു? വൃത്തിയാക്കാൻ ഇതാ 11 എളുപ്പവഴികൾ

രാവിലെ ഊ‍ജ്ജം നൽകുന്ന കാർബോഹൈഡ്രേറ്റിൻ്റെ പ്രധാന ഉറവിടമാണ് ചോറ്. വെള്ളം കൂടി ചേരുന്നതോടെ ശരീരത്തിന് ആവശ്യമായ ജലാംശവും ലഭിക്കുന്നു. ചൂടുള്ള കാലാവസ്ഥയിൽ വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് ജലം നഷ്ടപ്പെടാം. എന്നാൽ പഴങ്കഞ്ഞി മാത്രം കുടിച്ചാൽ ശരീരത്തിലെ മുഴുവൻ ജലാംശ ആവശ്യവും നിറവേറ്റാനാകില്ലെന്നതും മനസ്സിലാക്കണം.

pazhakanji
''നാ​ഗവല്ലി ഡേയ്സ്' ആണ് ഞങ്ങൾക്കിടയിലെ ആ 'കോ‍ഡ്' , പ്രശാന്തിൻ്റെ ബയോളജിക്കൽ പ്രായം 30'

മാത്രമല്ല, വളരെ എളുപ്പത്തിൽ കഴിക്കാവുന്ന ഒന്നാണിത്. വെള്ളത്തിൽ നന്നായി കുതിർന്ന ചോറ്, പ്രത്യേകിച്ച് രാവിലെ കനത്ത ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മിതമായ അളവിൽ പഴങ്കഞ്ഞി കുടിക്കുന്നത് നല്ലതാണ്. പഴങ്കഞ്ഞി പുളിപ്പിക്കൽ പ്രക്രിയയിലൂടെ കടന്നു പോകുന്നതിനാൽ കുടലിന്റെ ആരോ​ഗ്യത്തിനും മികച്ചതാണ്. എന്നാൽ പഴങ്കഞ്ഞി എങ്ങനെ തയ്യാറാക്കുന്നു, എത്ര സമയം വയ്ക്കുന്നു, ഏത് താപനിലയിലാണ് സൂക്ഷിക്കുന്നത് തുടങ്ങിയ കാര്യങ്ങളെ അപേക്ഷിച്ചാണ് ഈ ​ഗുണങ്ങൾ ഉണ്ടാവുക.

ചൂടുകാലത്ത് പഴങ്കഞ്ഞി കഴിച്ചാൽ ശരീരം 'തണുക്കുമോ'?

പഴങ്കഞ്ഞി കഴിക്കുമ്പോൾ വെള്ളവും ഭക്ഷണവും ഒരുമിച്ച് ലഭിക്കുന്നതിനാൽ ശരീരത്തിന് ആശ്വാസം തോന്നാം, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ. എന്നാൽ പഴങ്കഞ്ഞി ശരീരത്തിന്റെ ആന്തരിക താപനില പ്രത്യേകമായി കുറയ്ക്കുന്ന ഒരു ചികിത്സയായി കാണാനാകില്ല. ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്ന പ്രധാന സംവിധാനങ്ങൾ വിയർപ്പ്, രക്തപ്രവാഹത്തിലെ മാറ്റങ്ങൾ തുടങ്ങിയവയാണ്. അതുകൊണ്ട് ചൂടുകാലത്ത് പഴങ്കഞ്ഞി കഴിക്കാം, എന്നാൽ അതോടൊപ്പം വെള്ളം കുടിക്കുക, അമിതമായ ചൂട് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്.

pazhakanji
മത്സരയോട്ടത്തിനിടെ മലവിസജ‍ർനം, ബെയ്ജിങ്ങിൽ ഓസ്ട്രേലിയൻ താരം നേരിട്ട അപ്രതീക്ഷിത ശരീരിക അവസ്ഥ, എന്താണ് 'റണ്ണേഴ്സ് ഗട്ട്'?

ദിവസവും പഴങ്കഞ്ഞി കഴിക്കാമോ?

ആരോഗ്യമുള്ള ഒരാൾക്ക് ശരിയായ അളവിൽ സുരക്ഷിതമായി തയ്യാറാക്കിയ പഴങ്കഞ്ഞി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിൽ പൊതുവേ പ്രശ്നമില്ല. പക്ഷേ പഴങ്കഞ്ഞി മാത്രം കഴിക്കുന്ന രീതിയിലേക്ക് ഭക്ഷണക്രമം ചുരുക്കുന്നത് നല്ലതല്ല. ഒരു സമീകൃത ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിനൊപ്പം പ്രോട്ടീൻ, പച്ചക്കറികൾ, പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും വേണം.

അതുകൊണ്ട് പഴങ്കഞ്ഞിക്കൊപ്പം ഇതു കൂടി ഉൾ‌പ്പെടുത്താം

  • പയർ അല്ലെങ്കിൽ കടല

  • മുട്ട

  • മീൻ

  • തൈര് അല്ലെങ്കിൽ മോര്

  • പച്ചക്കറികൾ

  • ചെറിയ അളവിൽ അണ്ടിപ്പരിപ്പ്

  • ഇലക്കറികൾ

  • ചെറിയ ഉള്ളി പോലുള്ള പച്ചക്കറികൾ, ഇങ്ങനെ കഴിച്ചാൽ പഴങ്കഞ്ഞി കൂടുതൽ പോഷകസമൃദ്ധമാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അച്ചാറും പപ്പടവും പഴങ്കഞ്ഞിക്ക് മികച്ച കോമ്പിനേഷനാണ്. എന്നാൽ അമിതമായാൽ ഇത് രക്തത്തിലെ സോഡിയത്തിന്റെ അളവ് കൂട്ടാം. അതുകൊണ്ട്, പ്രത്യേകിച്ച് ഉയർന്ന രക്തസമ്മ‍ർദമുള്ളവർ ഉപ്പും ഇത്തരം കോമ്പിനേഷനുകളും മിതമാക്കണം. പ്രമേഹ രോ​ഗികളും പഴങ്കഞ്ഞി കുടിക്കുമ്പോൾ അളവു ശ്രദ്ധിക്കണം.

ചോറ് പ്രധാനമായും കാർബോഹൈഡ്രേറ്റ് നൽകുന്നതിനാൽ വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നതിന് കാരണമാകാം. പഴങ്കഞ്ഞി കഴിക്കുമ്പോൾ ചോറിന്റെ അളവ് നിയന്ത്രിക്കുകയും അതിനൊപ്പം പ്രോട്ടീനും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്യുന്നത് കൂടുതൽ അനുയോജ്യമായ ഭക്ഷണരീതിയാണ്. പ്രമേഹമുള്ളവർക്ക് വ്യക്തിഗത ഭക്ഷണക്രമം ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശപ്രകാരം ക്രമീകരിക്കുന്നതാണ് നല്ലത്.

പഴങ്കഞ്ഞി തയ്യാറാക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷ്യസുരക്ഷയാണ്. വേവിച്ച ചോറ് ഏറെ നേരം തെറ്റായ രീതിയിൽ ഊഷ്മാവിൽ വെച്ചാൽ ചില ബാക്ടീരിയകൾ വളരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് Bacillus cereus എന്ന ബാക്ടീരിയയുമായി വേവിച്ച അരി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധകൾ ഉണ്ടാകാം. അതുകൊണ്ട് തലേദിവസത്തെ ചോറ് സുരക്ഷിതമായി കൈകാര്യം ചെയ്യണം.

pazhakanji
100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്
pazhakanji
'അവൾക്ക് എന്നോട് തീവ്രമായ പ്രണയം! അപകടത്തിൽ രക്ഷിക്കാൻ ഞാൻ മാത്രേ ഉള്ളൂ', എന്താണ് ഇറോട്ടോമാനിയ എന്ന വിചിത്ര മനോരോ​ഗം?
pazhakanji
ചായ മുതൽ ബീഫ് വരെ; ആർത്തവദിനങ്ങളിൽ അകറ്റിനിർത്തേണ്ട ഭക്ഷണങ്ങൾ
Summary

Fermented rice benefits for gut, Is Pazhakanji every day safe for health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com