

പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി പോലുള്ള ധാരാളം അവശ്യ പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെടുന്നതിനും ശരീര വളർച്ചയ്ക്കും ദിവസവും പാൽ കുടിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. നേരിട്ട് പാൽ കുടിക്കുക മാത്രമല്ല, പാൽ ചായ, തൈര്, ഐസ്ക്രീം തുടങ്ങി നിരവധി രൂപത്തിലും പാൽ കഴിക്കുന്നവരാണ് നമ്മൾ.
എന്നാൽ നമ്മള്‍ ഉപയോഗിക്കുന്ന പാൽ ശുദ്ധവും മായം കലർന്നതല്ലെന്നും എങ്ങനെ വിശ്വസിക്കും? നൂറു ശതമാനം ശുദ്ധമെന്ന ലേബലിൽ വിപണിയിൽ ഇറങ്ങുന്ന പാലിൽ പലതരത്തിലുള്ള മായം കലർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു.
വെള്ളമാണ് പാലിൽ ഏറ്റവും കൂടുതൽ ചേർക്കപ്പെടുന്ന സാധാരണ മായം. കുറച്ചു വെള്ളമല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ.., മോശം വെള്ളമാണ് പാലിൽ ചേർത്തു നൽകുന്നതെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കാം. കൂടാതെ 2022ൽ സൗദി ജേർണൽ ഓഫ് ബയോളിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പാലിൽ വെള്ളം ചേർക്കുന്നത് പാലിന്റെ കട്ടി കുറയ്ക്കാനും പോഷകഗുണം കുറയാനും കാരണമാകുമെന്ന് പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാലിൽ ചേർക്കുന്ന മറ്റൊരു പ്രധാന മായമാണ് യൂറിയ. പാൽ കൊഴുപ്പുള്ളതും നിറം വർധിക്കാനും വേണ്ടിയാണ് ഇത്തരത്തിൽ യൂറിയ ചേർക്കുന്നത്. പാലിലെ യൂറിയയുടെ അംശം അൾസർ, ക്ഷീണം, വീർപ്പുമുട്ടൽ എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഇത് വൃക്ക, ഹൃദയം, കരൾ പോലുള്ള അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പാലിൽ മായം കലർത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ചെയ്യേണ്ടതിന് കുറിച്ച് ഒരു വിഡിയോ പങ്കുവെച്ചിരുന്നു.
പാലിൽ വെള്ളം ചേർത്തത് കണ്ടെത്താൻ
വൃത്തിയായ ഉണങ്ങിയ ഒരു സ്റ്റീൽ പാത്രം എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി പാൽ ഒഴിച്ചശേഷം ചരിച്ചു പിടിക്കുക. പാൽ പതുക്കെ വെള്ളക്കറയോടെ ഒഴുകുകയാണെങ്കിൽ അതിൽ വെള്ളം ചേർത്തിട്ടില്ലെന്ന് വിശ്വസിക്കാം. അതല്ല, പാൽ തുള്ളി വേഗത്തിൽ വെള്ളക്കറയില്ലാതെ ഒഴുകിയാൽ അതിൽ വെള്ളം ചേർത്തിട്ടുണ്ടെന്നും മനസ്സിലാക്കാം.
പാലിൽ യൂറിയ കലർത്തിയിട്ടുണ്ടെങ്കിൽ
ഒരു ടീസ്പൂൺ അളവിൽ പാൽ എടുത്ത് ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒഴിക്കുക. അതിലേക്ക് അര ടീസ്പൂൺ സോയബീൻ പൗഡർ ചേർക്കുക. ഇവ രണ്ടും നന്നായി ഇടകലർത്തിയ ശേഷം അഞ്ച് മിനിറ്റ് വിശ്രമിക്കാൻ വെക്കുക. ഒരു ചുവന്ന ലിഗ്മസ് പേപ്പർ ഇതിലേക്ക് മുക്കുക. ലിഗ്മസ് പേപ്പറിന്റെ നിറം നീല ആയാൽ അതിൽ യൂറിയ കലർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates