കർക്കടകത്തിൽ മഴ കനക്കുന്നു; വ്യാധികളെ അകറ്റാൻ ​ഗ്രാമ്പൂ

നിരവധി ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ഗ്രാമ്പൂ.
image of cloves
Cloves Health BenefitsPexels
Updated on
1 min read

ര്‍ക്കടകമാസത്തില്‍ മഴയൊഴിഞ്ഞ നേരമില്ല, മഴക്കാലമായതുകൊണ്ട് തന്നെ പ്രതിരോധശേഷി കുറയാനും പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. ഈ കാലയളവില്‍ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവുമെല്ലാം ആരോഗ്യത്തെ ബാധിക്കും.

കര്‍ക്കടകത്തില്‍ ഗ്രാമ്പൂ

നിരവധി ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ഗ്രാമ്പൂ. മഴക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും പല്ലുവേദനയും എല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ ഗ്രാമ്പൂ നല്ലതാണ്.

പല്ലുവേദന കുറയ്ക്കുന്നു: ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യൂജെനോൾ എന്ന സംയുക്തം വേദന കുറക്കുന്നതിനും, മോണരോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. പല്ലുവേദനയുള്ളപ്പോൾ ഗ്രാമ്പൂ ചവയ്ക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും.

രക്തത്തിലെ പഞ്ചസാര: പ്രമേഹമുള്ളവർ ഗ്രാമ്പൂ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

image of cloves
രാവിലെയോ വൈകുന്നേരമോ; ചിയ വിത്തുകൾ കഴിക്കേണ്ടത് എപ്പോൾ

പ്രതിരോധശേഷി വർധിപ്പിക്കും: ഗ്രാമ്പൂവിൽ ധാരാളം ആന്‍റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളെ തടയാനും സഹായിക്കുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങൾ: ഗ്രാമ്പൂ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ദഹനക്കേട്, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ അകറ്റുകയും ചെയ്യുന്നു.

image of cloves
ഇടതുവശം ചെരിഞ്ഞ് ഉറങ്ങി ശീലിക്കാം, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ: ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഗ്രാമ്പൂ കഴിക്കുന്നത് ആശ്വാസം നൽകും.

കരളിന് സംരക്ഷണം: കരളിന്‍റെ ആരോഗ്യത്തിന് ഗ്രാമ്പൂ മികച്ചതാണ്.

സ്ട്രെസ് കുറയ്ക്കുന്നു: ഗ്രാമ്പൂവിന് നാഡീവ്യൂഹങ്ങളെ ശാന്തമാക്കാനും സമ്മർദം കുറയ്ക്കാനും സഹായിക്കും.

Summary

Cloves Health Benefits: chewing cloves morning during monsoon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com