രാവിലെയോ വൈകുന്നേരമോ; ചിയ വിത്തുകൾ കഴിക്കേണ്ടത് എപ്പോൾ

മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ചിയ വിത്തുകൾ.
chia seeds
Chia Seedspexels
Updated on
2 min read

മേ​ഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയ ഒരു സൂപ്പർ ഫുഡ് ആണ് ചിയ വിത്തുകൾ. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും രക്തത്തിലെ കൊളസ്ട്രോളും പഞ്ചസാരയും രക്തസമ്മദവുമൊക്കെ നിയന്ത്രിച്ചു നിർത്താൻ ചിയ വിത്തുകൾ മികച്ചതാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ചിയ വിത്തുകൾ. കറുപ്പും വെള്ള നിറത്തിലും ലഭ്യമാകുന്ന വിത്തുകൾ വെള്ളത്തിൽ ഏതാണ്ട് എട്ട് മണിക്കൂർ വരെ ദിവസവും കുതിർത്തു കഴിക്കുന്നത് ആരോ​ഗ്യത്തിന് പലതരത്തിലുള്ള ​ഗുണങ്ങൾ നൽകും. ഒരു ടേബിൾസ്പൂൺ ചിയ വിത്തുകൾ കുതിർത്തു കഴിക്കുന്നത് ദൈനംദിന നാരുകളുടെ 20 ശതമാനം ലഭിക്കും.

ചിയ വിത്തുകൾ രാവിലെ കഴിക്കുമ്പോൾ

ഊർജ്ജനില മെച്ചപ്പെടുത്താനും ദഹനത്തിനും ചിയ വിത്തുകൾ രാവിലെ കഴിക്കുന്നതാണ് മികച്ചത്. ചിയ വിത്തുകളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ ഇവ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കുന്നത് വയറിന് സംതൃപ്തി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ചിയ വിത്തുകൾ വൈകുന്നേരം കഴിക്കുമ്പോൾ

ചിയ വിത്തുകളിൽ അടങ്ങിയ ട്രിപ്റ്റോഫാൻ സെറോടോണിൻ ഉൽപാദനത്തെ പിന്തുണയ്ക്കും. ഇത് ശരീരം റിലാക്സ് ആകാനും ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ മികച്ച ഉറക്കത്തിന് സഹായിക്കുമെന്ന് മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നു. വൈകുന്നേരം ചിയ വിത്തുകൾ കുതിർത്ത ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് മികച്ച ഉറക്കം കിട്ടാൻ സഹായിക്കും. മാത്രമല്ല, വിത്തിൽ അടങ്ങിയ മ​ഗ്നീഷ്യം പേശികളുടെ വിശ്രമത്തെ പിന്തുണയ്ക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യും. ഒമേഗ-3 യുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പേശികളുടെ നന്നാക്കലിനെ പിന്തുണയ്ക്കും, പ്രത്യേകിച്ച് വ്യായാമം ചെയ്യുന്നവർക്ക്.

ചിയ വിത്തുകൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ജീവിതശൈലി, ആരോ​ഗ്യ മുൻ​ഗണനകൾ എന്നിവയെ മുൻനിർത്തിയാണ് ദൈനംദിന ഭക്ഷണത്തിൽ ചിയ വിത്തുകൾ എപ്പോൾ ഉൾപ്പെടുത്തണമെന്ന് തിരുമാനിക്കേണ്ടത്. ഊർജ്ജം പകരാനും, ദഹനം മെച്ചപ്പെടുത്താനും, അനാവശ്യമായ വിശപ്പ് നിയന്ത്രിക്കാനും അവയുടെ ശക്തി ഉപയോഗപ്പെടുത്തണമെങ്കിൽ, രാവിലെ അവ കഴിക്കുന്നതാണ് ഉത്തമം. വിശ്രമം, ഉറക്കം, വീണ്ടെടുക്കൽ എന്നിവ ആഗ്രഹിക്കുന്നുവെങ്കിൽ, വൈകുന്നേരമായിരിക്കും ഏറ്റവും നല്ലത്.

പോഷക​ഗുണങ്ങൾ

കൊഴുപ്പ്: ചിയ വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഹൃദയാരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA), ഇത് ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയില്ല. ആൽഫ-ലിനോലെനിക് ആസിഡുകൾ ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയെ പിന്തുണയ്ക്കുന്നു.

നാരുകൾ: ഒരു പിടി ചിയ വിത്തിൽ ഏകദേശം 10 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം കുറയ്ക്കാനും സഹായിക്കും.

chia seeds
ദിവസവും ചിയ വിത്തുകള്‍ കഴിച്ചാല്‍ എന്ത് സംഭവിക്കും

പ്രോട്ടീൻ: ചിയ വിത്തുകളിലെ പ്രോട്ടീൻ, ഊർജ്ജം നൽകുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയെ ക്രമീകരിക്കുന്നു. കൂടാതെ പേശികളുടെ അളവ് വർധിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്നു. ചിയ വിത്തുകളിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ, അവയെ ഒരു സമ്പൂർണ്ണ പ്രോട്ടീനായി കണക്കാക്കാം.

മൈക്രോന്യൂട്രിയന്റുകൾ: ചിയ വിത്തുകളിൽ ബി വിറ്റാമിനുകൾ, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ (എ, ഇ), ഒന്നിലധികം ധാതുക്കൾ തുടങ്ങിയ ഗുണകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

chia seeds
അൽഷിമേഴ്സ് സാധ്യത 50 ശതമാനം വരെ കുറയ്ക്കും; ​ഗവേഷകർ നിർദേശിക്കുന്ന സിംപിൾ ബ്രേക്ക്ഫാസ്റ്റ്

ആന്റി-ഓക്സിഡന്റുകൾ

ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, ഫ്രീ റാഡിക്കലുകൾ കാരണം ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദം ഒഴിവാക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, കരള്‍ രോഗങ്ങൾക്കെതിരെ സംരക്ഷണം നൽകാനും വാര്‍ദ്ധക്യ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കും.

ചിയ വിത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ

  • ക്ലോറോജെനിക് ആസിഡ്

  • കഫീക് ആസിഡ്

  • മൈറിസെറ്റിൻ

  • ക്വെർസെറ്റിൻ

  • കെംഫെറോൾ

Summary

Best time to eat Chia seeds: Morning or Evening.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com