ചമ്രം പടിഞ്ഞിരുന്ന് സദ്യ കഴിക്കാന്‍ പറ്റില്ല!; മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

കാല്‍മുട്ടിലെ തേയ്മാമം അഞ്ചാമത്തെ ഘട്ടത്തില്‍ എത്തുമ്പോള്‍ ഏറ്റവും ഒടുവിലെ ഓപഷന്‍ എന്ന നിലയിലാണ് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യുന്നത്.
Dr. Anoob RC
Knee Replacement Surgery.
Updated on
1 min read

ന്താണ് മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ? കാല്‍മുട്ടിലെ തേയ്മാനം അഞ്ചാമത്തെ ഘട്ടത്തില്‍ എത്തുമ്പോള്‍ ഏറ്റവും ഒടുവിലെ ഓപഷന്‍ എന്ന നിലയിലാണ് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയ ഉണ്ടാക്കാവുന്ന സങ്കീര്‍ണതകള്‍ കാരണമാണ് ഏറ്റവും ഒടുവിലെ ഓപ്ഷന്‍ എന്ന് ആവര്‍ത്തിക്കുന്നതെന്ന് കൊച്ചി, സ്പ്രിംഗ്ഫീൽഡ് കെഎംസി ആശുപത്രിയിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് ആൻഡ് ജോയിന്‍റ് റീപ്ലേസ്‌മെന്റ് സർജൻ ഡോ. അനൂബ് ആര്‍സി സമകാലിക മലയാളത്തോട് വിശദീകരിക്കുന്നു.

മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എന്നാല്‍ മുട്ട് മൊത്തത്തോടെ മാറ്റിവെയ്ക്കുകയല്ല ചെയ്യുന്നത്. തേയ്മാനം സംഭവിച്ച തരുണാസ്ഥി നീക്കി പകരം മെറ്റല്‍ അലോയ് ചേര്‍ത്തു വെയ്ക്കുകയാണ് ചെയ്യുന്നത്. അതിന് മുകളിലായി ഒരു പൊളിത്തീന്‍ വയ്ക്കുന്നു. അതാണ് പിന്നീട് നടക്കുമ്പോള്‍ ഫ്രിക്ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

കൃത്രിമമായി മാറ്റി വയ്ക്കുന്ന മുട്ടുകള്‍ക്ക് കാലാവധി ഉണ്ട്. കമ്പനികള്‍ വ്യത്യാസപ്പെടുന്നതനുസരിച്ച് കാലാവധിയില്‍ മാറ്റം വരാം. ഇന്ത്യന്‍ കമ്പനികള്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ കാലപരിധി നല്‍കാറുണ്ട്. വിദേശ കമ്പനികള്‍ 15 മുതല്‍ 20 വര്‍ഷം വരെ നല്‍കുന്നുണ്ട്. അതിന് ശേഷം റിവിഷന്‍ ആവശ്യമാണ്. ശസ്ത്രക്രിയ സമയം ഇടുന്ന പോളിത്തീന്‍ മാറ്റേണ്ടതായി വരും.

Dr. Anoob RC
അച്ഛനമ്മമാർക്കിടയിലെ അടി, ബാധിക്കുന്നത് കുട്ടികളെ; എന്താണ് പേരന്റല്‍ ട്രയാങ്കുലേഷന്‍

നാല്‍പതാം വയസില്‍ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യുന്നൊരാള്‍ക്ക് അമ്പതു വയസിനിപ്പുറം വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതായി വരും. മറ്റ് ചികിത്സ രീതികളെക്കാള്‍ ചെലവും ശസ്ത്രക്രിയയക്ക് കൂടുതലാണ്.

ചമ്രം പടിഞ്ഞിരുന്ന് സദ്യ കഴിക്കാന്‍ സാധിക്കില്ല

സാധാരണ കാല്‍മുട്ട് കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ ഒരിക്കലും ശസ്ത്രക്രിയ നടത്തിയ കാല്‍മുട്ടുകള്‍ക്ക് ചെയ്യാന്‍ കഴിയില്ല. ഓണത്തിന് ചമ്രം പടിഞ്ഞിരുന്ന് സദ്യ കഴിക്കാമെന്ന് കരുതിയാല്‍ മുട്ടിന് ശസ്ത്രക്രിയ നടത്തിയ ഒരാള്‍ക്ക് അത് സാധിച്ചെന്ന് വരില്ല. ഇന്ത്യന്‍ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെ ചില വൈകല്യങ്ങള്‍ ശസ്ത്രക്രിയയിലൂടെ സംഭവിക്കാം.

Dr. Anoob RC
മുട്ടിന് തേയ്മാനം, കഠിനമായ വേദന, ശസ്ത്രക്രിയ അല്ലാതെ വേറെ ഓപ്ഷനുണ്ടോ?

എന്താണ് റോബോട്ടിക് സര്‍ജറി

മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇപ്പോള്‍ കൂടുതലായി നടക്കുന്നത് റോബോട്ടിക്‌ സര്‍ജറി രീതിയിലാണ്. ഇപ്പോള്‍ ഈ മേഖലയില്‍ ഏറ്റവും മികച്ചത് അതാണ്. റോബോട്ടിക്‌ സര്‍ജറി എന്ന് പറയുമ്പോള്‍ റോബോട്ട് ആണ് എല്ലാം ചെയ്യുന്നതെന്ന് ചിന്തിക്കരുത്. അഡ്വാന്‍സ് സ്റ്റേജില്‍ ആകുമ്പോള്‍ മുട്ട് വളഞ്ഞ അവസ്ഥയിലായിരിക്കും. മനുഷ്യരെക്കാള്‍ റോബോട്ടിക് രീതിയില്‍ ചെയ്യുമ്പോള്‍ കട്ട് ചെയ്യേണ്ട കൃത്യത കൂടുതല്‍ മികച്ചതായിരിക്കും. കട്ട് മാത്രമാണ് റോബോട്ടിക് കൈകാര്യം ചെയ്യുന്നത്. ബാക്കി സര്‍ജന്‍ തന്നെയാണ് കൈകാര്യം ചെയ്യുക.

Summary

Limitations of Knee Replacement Surgery. what is robotic surgery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com