

ആര്ത്തവവിമാരം എന്ന് കേള്‍ക്കുമ്പോള്‍ അത് സ്ത്രീകളുടെ മാത്രം പ്രശ്‌നമാണെന്ന് പറഞ്ഞു തള്ളിക്കളയരുത്. പുരുഷന്മാരിലും ആര്‍ത്തവവിരാമം സംഭവിക്കാം. ആന്‍ഡ്രോപോസ് എന്നാണ് ആ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
'ടൂ മച്ച് വിത്ത് കജോള്‍ ആന്റ് ട്വിങ്കിള്‍' എന്ന ടോക്ക് ഷോയില്‍ നടന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആന്‍ഡ്രോപോസ് എന്ന അവസ്ഥയെ കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായത്. കജോളും ട്വിങ്കിലും ചേർന്ന് നടത്തുന്ന ടോക്ക് ഷോയില്‍ ബോളിവുഡ് നടന്മാരായ സേഫ് അലി ഖാനും അക്ഷയ് കുമാറും എത്തിയ എപ്പിസോഡിയാണ് പുരുഷന്മാരുടെ ആര്‍ത്തവവിരാമത്തെ കുറിച്ച് ചര്‍ച്ച നടന്നത്. സ്ത്രീകളിലെ മെനോപോസ് എന്ന അവസ്ഥയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും പലപ്പോഴും പുരുഷന്മാര്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്ന് താരങ്ങള്‍ പറയുന്നു.
സ്ത്രീകളുടെ അണ്ഡാശയങ്ങളില്‍ നിശ്ചിത അളവു അണ്ഡങ്ങളാണ് ഉള്ളത്. കാലക്രമേണ ഇതിന്റെ അളവു കുറഞ്ഞു വരുമ്പോഴാണ് ആര്‍ത്തവവിരാമം സംഭവിക്കുന്നത്. ഇത് സ്ത്രീകളിൽ പല തരത്തിലുള്ള മാനസിക-ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകും.
പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവു കുറയുന്നതു മൂലം സംഭവിക്കുന്ന അവസ്ഥയാണ് ആൻഡ്രോപോസ്. പ്രായമാകും തോറും പുരുഷന്മാരില്‍ ലൈംഗിക ഹോര്‍മോണുകളുടെ ക്രമാനുഗതമായ കുറവ് സംഭവിക്കുന്ന ഒരു അവസ്ഥയാണിത്. പുരുഷന്മാരില്‍ മുപ്പതുകളുടെ പകുതിയോടെ വര്‍ഷാവര്‍ഷം ടെസ്‌റ്റോസ്‌റ്റെറോണ്‍ അളവു ഒരു ശതമാനം വീതം കുറയും.
എന്നാൽ ഇത് എല്ലാ പുരുഷന്മാരിലും സംഭവക്കണമെന്നില്ല. പല പുരുഷന്മാരിലും പതിറ്റാണ്ടുകളോളം ടെസ്റ്റോസ്റ്റേറോണിന്റെ അളവ് അതേരീതിയില്‍ തന്നെ തുടരും. എന്നാല്‍ മറ്റുചിലരില്‍ സമ്മര്‍ദം, ശരിയല്ലാത്ത ഭക്ഷണക്രമം, ഗൗരവതരമായ അസുഖങ്ങള്‍ എന്നിവ ഈ ഹോര്‍മോണിന്റെ അളവ് കുറയ്ക്കും.
ലൈംഗികാസക്തി കുറയും
ക്ഷീണം, ഉറക്ക പ്രശ്‌നങ്ങള്‍, അമിതവണ്ണം
മൂഡ് സ്വിങ്‌സ്, അസ്വസ്ഥത, ശ്രദ്ധ നഷ്ടപ്പെടുക, മാനസികമായ വ്യക്തതക്കുറവ്
പേശീ വേദനകള്‍
അമിത വിയര്‍പ്പ്, ശരീരതാപനില കൂടല്‍
കൈകളും കാലുകളും തണുക്കുക
മസിലുകളുടെ ആരോഗ്യം ക്ഷയിക്കുക, വര്‍ക്കൗട്ടുകള്‍ക്ക് ശേഷം ശരീരം പഴയ നിലയിലാവാനുള്ള കാലതാമസം
ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരിക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ആരോഗ്യകരമായ ഭക്ഷണരീതി, മെച്ചപ്പെട്ട ഉറക്ക ശീലം, പുകവലിയും മദ്യപാനവും ഉപേക്ഷിക്കൽ എന്നിവയിലൂടെ തന്നെ ഹോര്‍മോണുകള്‍ സ്വാഭാവികമായി ബാലന്‍സ് ചെയ്യാന്‍ കഴിയും. അത്തരം മാർഗങ്ങള്‍ ഫലപ്രദമാകാതെ വരുമ്പോള്‍ ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയിലൂടെ ആൻഡ്രോപോസ് എന്ന അവസ്ഥ നിയന്ത്രിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates