'തൊണ്ടവേദന പേടിക്കേണ്ടതില്ല', ചാറ്റ് ജിപിടിയോട് സംശയം ചോദിച്ച് പണികിട്ടി യുവാവ്

ചാറ്റ് ജിപിടിയെ ആശ്രയിച്ചതിലൂടെ കാന്‍സര്‍ കണ്ടെത്താന്‍ വൈകിയ ഒരു യുവാവിന്‍റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
man with throat pain
Cancer SymptomsPexels
Updated on
1 min read

ചാറ്റ് ജിപിടിയുടെ വരവോടെ കാര്യങ്ങള്‍ കുറച്ചു കൂടി ഈസി ആയെന്ന് നമ്മള്‍ കരുതാറുണ്ട്. ഉപയോക്താക്കള്‍ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ഉത്തരവുമായി ഞെടിയിടയില്‍ എഐ ചാറ്റ്ബോട്ടുകള്‍ റെഡിയായിരിക്കും. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് മുതല്‍ ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് വരെ ചാറ്റ് ജിപിടിയോട് പരിഹാരം തേടുന്നവരുണ്ട്.

തരം സംശയമാണെങ്കിലും ഞെടിയിടയില്‍ അതിനുള്ള ഉത്തരവുമായി എഐ ചാറ്റ്ബോട്ടുകള്‍ പ്രത്യക്ഷപ്പെടും.

അത്തരത്തില്‍ ചാറ്റ് ജിപിടിയെ ആശ്രയിച്ചതിലൂടെ കാന്‍സര്‍ കണ്ടെത്താന്‍ വൈകിയ ഒരു യുവാവിന്‍റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അയർലന്‍റ് സ്വദേശിയായ വാറൻ ടിയേണി എന്ന 37കാരന് ഭക്ഷണം ഇറക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ ചാറ്റ് ജിപിടിയോടെ ലക്ഷണങ്ങള്‍ പറഞ്ഞു രോഗനിര്‍ണയം നടത്താന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പേടിക്കേണ്ട തരത്തില്‍ ഒന്നുമില്ലെന്നായിരുന്നു ചാറ്റ് ജിപിടിയുടെ മറുപടി. മാസങ്ങൾക്കുശേഷവും ലക്ഷണങ്ങൾ വിട്ടുമാറാതെ വന്നതോടെ നടത്തിയ പരിശോധനയില്‍ വാറന് അന്നനാളത്തില്‍ അർബുദമാണെന്ന് സ്ഥിരീകരിച്ചു.

man with throat pain
ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് എത്രത്തോളം വെള്ളം?; രസകരമായ മറുപടിയുമായി സാം ആള്‍ട്ട്മാന്‍

ചാറ്റ് ജിപിടിയുടെ മറുപടി വിശ്വാസ്യയോ​ഗ്യമാണെന്ന് തോന്നിയതിനാലാണ് വിദ​ഗ്ധ പരിശോധനയ്ക്ക് മുതിരാതിരുന്നതെന്നാണ് വാറന്‍ പറയുന്നു. എന്നാല്‍ ആരോ​ഗ്യസംബന്ധമായ ആധികാരിക വിവരങ്ങൾക്ക് ചാറ്റ് ജിപിടിയെ ആശ്രയിക്കരുതെന്ന് ഓപ്പൺ എഐ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും രോ​ഗാവസ്ഥയെ സ്ഥിരീകരിക്കാനോ, ചികിത്സിക്കാനോ ലക്ഷ്യമിട്ടു കൊണ്ടുള്ളതല്ല തങ്ങളുടെ സേവനമെന്ന് ഓപ്പൺ എഐ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

man with throat pain
ഉപ്പിന് പകരം പൂൾ കെമിക്കൽ, 19-ാം നൂറ്റാണ്ടിലെ അപൂർവരോ​ഗം പിടിപ്പെട്ട് 60കാരൻ, പണി പറ്റിച്ചത് ചാറ്റ് ജിപിറ്റി!

തനിക്ക് പറ്റിയ അബദ്ധം മറ്റൊരാൾക്കും ഉണ്ടാകരുതെന്നും വാറൻ പറയുന്നു. താന്‍ ജീവിക്കുന്ന ഒരു ഉദാഹരണമാണ്. എഐ ചാറ്റ്ബോര്‍ട്ട് നല്‍കിയ മറുപടി ശരിയാണെന്ന് തെറ്റിദ്ധരിച്ചുവെന്നും വാറന്‍ പറയുന്നു. ഇതാദ്യമായല്ല, രോ​ഗസ്ഥിരീകരണങ്ങൾക്ക് എഐയെ ആശ്രയിച്ച് പണികിട്ടുന്നത്. അടുത്ത കാലത്ത് ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് കഴിക്കാനുള്ള ചാറ്റ് ജിപിടിയുടെ നിര്‍ദേശം അനുസരിച്ച 60 കാരന് 19-ാം നൂറ്റാണ്ടിലെ അപൂര്‍വ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു.

Summary

37-year-old man delays cancer diagnosis, trusted ChatGPT on a sore throat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com