

നമ്മുടെ ആരോഗ്യത്തെ പ്രവചിക്കുന്നത്, നമ്മളുടെ ഭക്ഷണക്രമമാണ്. ജങ്ക് ഫുഡും റെഡി ടു കുക്ക് റെസിപ്പിയുമെല്ലാം ചേർന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ക്രമേണ തകരാറിലാക്കും. പ്രായമാകുമ്പോഴുണ്ടാകുന്ന ഓർമക്കുറവും വൈജ്ഞാനിക തകർച്ചയുമെല്ലാം അതിന്റെ ഭാഗമാണ്. ഭക്ഷണക്രമത്തലൂടെ തന്നെ ഇത്തരം ലക്ഷണങ്ങൾ ലഘൂകരിക്കാൻ സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
അക്കാദമി ഓഫ് ന്യൂട്രിഷൻ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തിൽ ബ്രെയിൻ ഫ്രണ്ട്ലി ആയ മൈൻഡ് ഡയറ്റ് പിന്തുടരുന്നത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിശദീകരിക്കുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്‌സ്, ഒലിവ് ഓയിൽ, മത്സ്യം എന്നിവയുടെ സമീകൃത ഉപഭോഗം.
കൂടാതെ ചുവന്ന മാംസവും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം എന്നിവയാണ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നത്. ഇത് പ്രായമായവരിൽ വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കുമെന്ന് പഠനം പറയുന്നു.
ആൻ്റിഓക്സിഡൻ്റുകളും ആൻ്റിഇൻഫ്ലമേറ്റിറി ഗുണങ്ങളുമടങ്ങിയ ഭക്ഷണങ്ങളാണ് മൈൻഡ് ഡയറ്റിലുള്ളത്. ഇത് തലച്ചോറിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുകയും ഓർമക്കുറവ് തടയുകയും ചെയ്യുന്നു. ബൗദ്ധികാരോഗ്യത്തിനു പുറമെ പോഷകഗുണങ്ങളും ഇതിനുണ്ട്. ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും മൈൻഡ് ഡയറ്റ് പിന്തുടരുന്നതിലൂടെ സാധിക്കും.
ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പർടെൻഷൻ (ഡാഷ്) ഡയറ്റ് ശരീരത്തിലെ രക്തസമ്മർദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ സോഡിയം, പൂരിത കൊഴുപ്പുകൾ, അധിക പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates