

ഇന്ന് മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനം. നമ്മുടെ പ്രതിരോധ സംവിധാനം നമ്മുടെ ശരീരത്തിനെതിരെ തന്നെ തിരിയുന്ന ഓട്ടോഇമ്യൂൺ രോഗാവസ്ഥയാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ് (Multiple Sclerosis). ഇത് നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു ദീർഘകാല സ്വഭാവമുള്ള രോഗമാണ്. എംഎസ് എന്നാണ് ചുരുക്കത്തിൽ വിളിക്കുന്നത്. കേരളത്തിൽ ഏതാണ്ട് രണ്ടായിരത്തോളം ആളുകൾക്ക് എംഎസ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. മൾട്ടിപ്പിൾ സ്ക്ലീറോസിസ് പൂർണമായി സുഖപ്പെടുത്താനാകില്ല, നിയന്ത്രിക്കുക മാത്രമാണ് ഏക പരിഹാരം.
നമ്മുടെ തലച്ചോറിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശങ്ങൾ കൈമാറുന്നത് നാഡികളിലൂടെയാണ്. ഈ നാഡികളുടെ പുറത്ത് സംരക്ഷണ കവചം പോലെ പ്രവർത്തിക്കുന്ന മൈലിൻ (Myelin) എന്ന പാളിയുണ്ട്. എംഎസ് രോഗത്തിൽ പ്രതിരോധ സംവിധാനം ഈ മൈലിൻ പാളിയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നാഡികളിലൂടെ സന്ദേശങ്ങൾ ശരിയായി തലച്ചോറിൽ എത്താത്ത അവസ്ഥ ഉണ്ടാകുന്നു. ഇതാണ് രോഗലക്ഷണങ്ങൾക്ക് കാരണം.
മൾട്ടിപ്പിൾ സ്‌ക്ലിറോസിസിന്റെ ലക്ഷണങ്ങൾ വ്യക്തികളിൽ വ്യത്യാസപ്പെടാം. ചില സാധാരണ ലക്ഷണങ്ങൾ:
ശരീരത്തിൽ മരവിപ്പ് അല്ലെങ്കിൽ ചൂട്/തണുപ്പ് അനുഭവപ്പെടാം
നടക്കാൻ ബുദ്ധിമുട്ടോ ബാലൻസ് പ്രശ്നങ്ങളോ ഉണ്ടാകാം
കാഴ്ച മങ്ങൽ
കൈകാലുകളിൽ ബലക്കുറവ്
അമിത ക്ഷീണം
ഓർമയും ശ്രദ്ധയും കുറയുക
സംസാരത്തിലെ വ്യത്യാസങ്ങൾ
പേശിവേദന അല്ലെങ്കിൽ കട്ടിപ്പിടിക്കൽ
തലചുറ്റൽ
മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് ഉണ്ടാകാനുള്ള കൃത്യമായ കാരണം പൂർണമായും കണ്ടെത്തിയിട്ടില്ലെങ്കിലും ചില ഘടകങ്ങൾ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ജനിതകം
ചില അണുബാധകൾ
വിറ്റാമിൻ ഡിയുടെ
പുകവലി
പരിസ്ഥിതി ഘടകങ്ങൾ
പ്രതിരോധ സംവിധാനത്തിലെ വ്യത്യാസങ്ങൾ
നിലവിൽ മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് പൂർണ്ണമായി ഭേദമാക്കാൻ മരുന്നുകളില്ല. രോഗത്തിന്റെ തീവ്രത കുറയ്ക്കാനും പ്രതിരോധശേഷി നിയന്ത്രിച്ച് നിർത്താനുമുള്ള മരുന്നുകളും കുത്തിവെപ്പും മാത്രമാണുള്ളത്. ഇതോടൊപ്പം ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ രോഗിയുടെ സ്വതന്ത്രമായ ജീവിതത്തിന് അനിവാര്യമാണ്.
സ്ഥിരമായ പരിശോധന
ലളിതമായ വ്യായാമം
മതിയായ ഉറക്കം
മാനസിക സമ്മർദ നിയന്ത്രണം
സമതുലിത ഭക്ഷണം
കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates