40 കഴിഞ്ഞാലും ജിമ്മനാകാം! പൊളിച്ചെഴുതാം, ചില ഫിറ്റനസ് മിത്തുകള്‍

നാല്‍പതു കഴിഞ്ഞാലും ജിമ്മനാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
man doing workouts
Muscle BuildingPexels

നാല്‍പതു കഴിഞ്ഞാല്‍ സ്വയം കെളവനും കെളവിയുമാണെന്ന് പറയുന്നവര്‍ നിരവധിയാണ്. നാല്‍പതു കഴിഞ്ഞാല്‍ വലിയ ഭാരം ചുമക്കാനോ ഓടാനോ ചാടാനോ നിര്‍ബന്ധിക്കരുത്, ഇനി പിള്ളാര്‍ക്ക് വേണ്ടി നീങ്ങിയിരിക്കാമെന്ന ലൈനാണ് പലര്‍ക്കും. അത്തരക്കാരോട് മസില്‍ ബില്‍ഡിങ്ങിന്റെ കാര്യം മിണ്ടാനേ കഴിയില്ല. എന്നാല്‍ ഈ വിശ്വാസം വെറും മിത്താണ്, നാല്‍പതു കഴിഞ്ഞാലും ജിമ്മനാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

1. സ്‌ട്രെങ്ത്ത് പരിശീലനത്തിന് 40 ഒരു വലിയ പ്രായമാണ്

Man doing workouts
സ്‌ട്രെങ്ത്ത് പരിശീലനംപ്രതീകാത്മക ചിത്രം

നാല്‍പതു അല്ല, അറുപതും എഴുപതും എണ്‍പതാം വയസിലും പേശി വളര്‍ത്തല്‍ അഥവാ ഹൈപ്പര്‍ട്രോഫി സാധ്യമാണ്. പ്രായമായവരില്‍ സ്ട്രെങ്ത്ത് പരിശീലനം, പേശികളുടെ അളവും അസ്ഥികളുടെ സാന്ദ്രതയും വർധിക്കുന്നുണ്ടെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ജേണൽ ഓഫ് സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് റിസർച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ, 12 ആഴ്ച ശക്തി പരിശീലനം നടത്തിയ മുതിര്‍ന്നവരില്‍ ഗണ്യമായ പേശി വളര്‍ച്ച കണ്ടെക്കിയതായി പറയുന്നു.

2. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് പേശികളുടെ വളർച്ചയെ കൊല്ലുന്നു

Man doing workout indoor
മസില്‍ സ്ട്രെങിത്തനിങ് ട്രെയിനിങ്പ്രതീകാത്മക ചിത്രം

പ്രായമാകുമ്പോള്‍ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നു, എന്നാൽ അതിനർത്ഥം പേശി വളർത്തല്‍ സാധ്യമല്ലെന്നല്ല. 30 വയസ്സിനു ശേഷം, ടെസ്റ്റോസ്റ്റിറോൺ അളവ് പ്രതിവർഷം ഒരു ശതമാനം കുറയുന്നു. എന്നാൽ പേശികളുടെ വളർച്ചയെ പിന്തുണയ്ക്കാന്‍ അത്രയും ടെസ്റ്റോസ്റ്റിറോൺ തന്നെ ധാരാളമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ട്രെങ്ത്ത് ട്രെയിനിങ്, മെച്ചപ്പെട്ട ഉറക്കം, പ്രോട്ടീന്‍ ഡയറ്റ് തുടങ്ങിയവ നിങ്ങളുടെ പേശി വളര്‍ച്ചയെ കൂടുതല്‍ മെച്ചപ്പെടുത്തും.

3. 40 കഴിഞ്ഞാല്‍ മെറ്റബോളിസം മന്ദഗതിയിലായിരിക്കും

man doing workouts in gym
മെറ്റബോളിസം മന്ദഗതിയിലായിരിക്കുംപ്രതീകാത്മക ചിത്രം

പ്രായമാകുമ്പോൾ സ്വാഭാവികമായും പേശികളുടെ അളവ് കുറയുന്നു. അതാണ് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നത്. വിശ്രമത്തിലായിരിക്കുമ്പോൾ പോലും പേശികൾ കൊഴുപ്പിനേക്കാൾ കൂടുതൽ കലോറി കത്തിക്കുന്നു. അതിനാൽ നിങ്ങളുടെ പേശികൾ കുറയുന്തോറും നിലവിലുള്ള കലോറികൾ കുറയുന്നു. പേശികള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് മെറ്റബോളിസവും വര്‍ധിപ്പിക്കും.

4. ദിവസവും വര്‍ക്ക്ഔട്ട്

man doing workouts outside
ദിവസവും വര്‍ക്ക്ഔട്ട് പ്രതീകാത്മക ചിത്രം

വിശ്രമമില്ലാതെ എല്ലാ ദിവസവും തീവ്രമായ പരിശീലനം ആരോഗ്യത്തിന് തിരിച്ചടിയാകും. പരിക്കേൽക്കാനുള്ള സാധ്യത വർധിക്കും. പേശികൾ നന്നാകുകയും വളരുകയും ചെയ്യുന്നതിനൊപ്പം വീണ്ടെടുപ്പ് സമയവും പ്രധാനമാണ്. ആഴ്ചയിൽ 3–4 തവണ കഠിനമായി പരിശീലിക്കുക, വിശ്രമിക്കാൻ സമയം നൽകുക, സ്ട്രെച്ചിങ് പരിശീലനവും ദിനചര്യയുടെ ഭാഗമാക്കുക.

5. കാർഡിയോ ആണ് ലിഫ്റ്റിങ്ങിനെക്കാൾ സുരക്ഷിതം

man doing workouts outside
മുതിർന്നവരുടെ വർക്ക്ഔട്ടുകൾപ്രതീകാത്മക ചിത്രം

കാർഡിയോ വ്യായാമം ഹൃദയാരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ അത് നിങ്ങളെ ശക്തമാക്കി നിർത്തുന്ന പേശികളെ വളർത്തിയെടുക്കാന്‍ സഹായിക്കില്ല. ശക്തി പരിശീലനം ഒരു ബോഡി ബില്‍ഡ് ചെയ്യാന്‍ മാത്രമാണെന്ന് കരുതരുത്. ഇത് പരിക്കുകള്‍ കുറയ്ക്കാനും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും. ശക്തി പരിശീലനം ശരീരനില, സന്തുലിതാവസ്ഥ, അസ്ഥികളുടെ ആരോഗ്യം, പേശികളുടെ ടോൺ എന്നിവ മെച്ചപ്പെടുത്തുന്നു.

Summary

Here breaks some Fitness Myths about Muscle building.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com