നടത്തം പ്രകൃതിയുടെ പച്ചപ്പിനൊപ്പമാക്കാം, മാനസിക പിരിമുറുക്കം കുറയ്ക്കും ആയുസ്സ് കൂട്ടും

പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറവാണെന്നാണ് ​ഗവേഷകർ ശരിവയ്ക്കുന്നു.
Walking through nature
Walking through natureMeta AI IMAGE
Updated on
1 min read

തിരക്കുപിടിച്ച് ന​ഗരജീവതത്തിനിടെ പ്രകൃതിയുടെ പച്ചപ്പ് കാണുന്നത് മാനസിക പിരിമുറുക്കങ്ങളും സമ്മർദങ്ങളും ശാന്തമാകാൻ സഹായിക്കും. മരങ്ങളും പച്ചപ്പും നിലനിർത്തിയാൽ ന​ഗരങ്ങളിൽ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറവാണെന്നാണ് ​ഗവേഷകർ ശരിവയ്ക്കുന്നു. പച്ചപ്പ് കൂടും തോറും ഗുണഫലങ്ങളും വർ‌ധിക്കുന്നു. നമ്മൾ താമസിക്കുന്നിടത്ത് കൂടുതൽ പച്ചപ്പും പ്രകൃതിയും ഉണ്ടെങ്കിൽ മാനസിക സമ്മർദ്ദം കുറയും. അങ്ങനെയുള്ള സ്ഥലങ്ങളിൽ, മാനസികരോഗങ്ങൾക്ക് വേണ്ടി ആശുപത്രിയിൽ പോകേണ്ടി വരുന്നവരുടെ എണ്ണം ഏഴ് ശതമാനം കുറവാണെന്നാണ് ​ഗവേഷകർ പറയുന്നത്.

Walking through nature
ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ജീവിക്കുന്നവരെ തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്! ഡോക്ടറുടെ വൈറൽ കുറിപ്പ്

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഗുരുതര രോഗങ്ങൾ ഉള്ളവരിൽ ഒമ്പത് ശതമാനം വരെയും, സൈക്കോട്ടിക് ഡിസോ‌ഡർ ഉള്ളവരിൽ എഴ് ശതമാനം വരെയും, ഡിമെൻഷ്യ രോഗികളിൽ ആറ് ശതമാനം വരെയും ആശുപത്രി വാസത്തിൽ കുറവുണ്ടായെന്നാണ് കണക്കാക്കുന്നത്.

Walking through nature
ആലോചിച്ചിട്ടു തല പെരുക്കുന്നുണ്ടോ? ഉത്കണ്ഠ മറികടക്കാൻ ദിവസവും ചെയ്യാവുന്ന യോ​ഗാസനങ്ങൾ

നഗരത്തിൽ മാത്രം കൂടുതൽ പച്ചപ്പ് ഉറപ്പാക്കുമ്പോൾ പ്രതിവർഷം ഏകദേശം 7,712 സൈക്യാട്രിക് അഡ്മിഷനുകൾ ഒഴിവാക്കാൻ കഴിയുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. നഗരങ്ങളിൽ പാർക്കുകളുടെയും നടപ്പാതകളുടെയും സുരക്ഷയും ലഭ്യതയും അനുസരിച്ച് ഫലങ്ങളിൽ മാറ്റം വരാമെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.

Summary

Natural green will boost mental health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com