

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മുടി കെട്ടിവയ്ക്കണോ, അതോ അഴിച്ചിടണോ? പലരുടെയും ഒരു പ്രധാന സംശയമാണിത്. മുടിയുടെ നീളം, ഘടന, തലയോട്ടിയുടെ ആരോഗ്യം, ഉറങ്ങുന്ന രീതികൾ എന്നിവയെല്ലാം രാത്രികാല മുടിയുടെ സംരക്ഷണത്തിൽ പ്രധാനമാണ്. പൊതുവെ മുടി മുറുക്കിക്കെട്ടാതെ അഴിച്ചിടുകയോ അയഞ്ഞ രീതിയിൽ കെട്ടുകയോ ചെയ്യുന്നതാണ് നല്ലത്.
മുടി മുറുക്കി പോണിടെയിൽ ചെയ്യുന്നതും ഇറുകിയ ബണ്ണായി കെട്ടുന്നതും മുടിയുടെ വേരുകളിൽ വലിവുണ്ടാക്കുകയും മുടി പൊട്ടിപ്പോകാനും കാരണമാകാം. എന്നാൽ മുടി അഴിച്ചിടുമ്പോൾ മുടിയിൽ ഉടക്കു വീഴാനും മുടി പൊട്ടിപ്പോകാനും കാരണമാകാം. അതുകൊണ്ട് എല്ലാവർക്കും ഒരേ രീതി അനുയോജ്യമാണെന്ന് പറയാനാകില്ല.
മുടിക്ക് അധികം നീളമില്ലെങ്കിലും എളുപ്പത്തിൽ ഉടക്കുവീഴാത്ത മുടിയുമാണെങ്കിൽ ഈ രീതി അനുയോജ്യമാണ്. എന്നാൽ നീളമുള്ള മുടി തലയിണയിൽ ഉരസി കുരുങ്ങാൻ സാധ്യതയുണ്ട്.
നീളമുള്ളതും എളുപ്പത്തിൽ കുരുങ്ങുന്നതുമായ മുടിക്ക് അയഞ്ഞ ബ്രെയ്ഡ് അല്ലെങ്കിൽ താഴ്ത്തിക്കെട്ടിയ ലൂസ് പോണിടെയിൽ നല്ലതാണ്.
മുടിയിലെ കുരുക്കുകൾ നീക്കം ചെയ്യാൻ വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കാം. മുടി വലിച്ചുപിടിച്ച് ചീകുന്നത് ഒഴിവാക്കുക. കുരുക്കുള്ള ഭാഗങ്ങളിൽ അറ്റത്തു നിന്ന് പതുക്കെ ചീകി തുടങ്ങാം.
നനഞ്ഞിരിക്കുമ്പോൾ മുടി കൂടുതൽ ദുർബലമായിരിക്കും ഇത് മുടി പെട്ടെന്ന് പൊട്ടിപോകാൻ കാരണമാകും. കഴിയുന്നതും ഉറങ്ങുന്നതിന് മുമ്പ് മുടിയും തലയോട്ടിയും ഉണങ്ങാൻ അനുവദിക്കുക. ആവശ്യമെങ്കിൽ ഡ്രയറിന്റെ കുറഞ്ഞ ചൂടോ തണുത്ത കാറ്റോ ഉപയോഗിക്കാം.
നീളമുള്ള മുടിയാണെങ്കിൽ അയഞ്ഞ ബ്രെയ്ഡ് നല്ലൊരു മാർഗമാണ്. മുടി വലിഞ്ഞുനിൽക്കാത്ത മൃദുവായ സ്ക്രഞ്ചി ഉപയോഗിക്കാം. ഇറുകിയ പോണിടെയിൽ, ബൺ, കെട്ടുകൾ എന്നിവ ഒഴിവാക്കുക.
സാറ്റിൻ അല്ലെങ്കിൽ സിൽക്ക് തുണികൊണ്ടുള്ള തലയിണക്കവർ മുടിയും തുണിയും തമ്മിലുള്ള ഘർഷണം കുറയ്ക്കാൻ സഹായിച്ചേക്കാം. ഇത് മുടികൊഴിച്ചിൽ തടയുമെന്നതിന് ഉറപ്പില്ലെങ്കിലും മുടി കുരുങ്ങുന്നതും പൊട്ടുന്നതും കുറയ്ക്കാൻ സഹായകരമായേക്കാം.
മുടിയുടെ അറ്റങ്ങളിൽ ചെറിയ അളവിൽ ലീവ് ഇൻ കണ്ടീഷണറോ ഹെയർ സീറമോ ഉപയോഗിക്കുന്നത് വരൾച്ചയും കുരുക്കും കുറയ്ക്കാൻ സഹായിക്കും. തലയോട്ടിയിൽ അമിതമായി ഉൽപന്നങ്ങൾ പുരട്ടേണ്ടതില്ല.
മുടി ആരോഗ്യത്തോടെ നിലനിർത്താൻ എല്ലാ ദിവസവും രാത്രി എണ്ണ തേക്കണമെന്നില്ല. എണ്ണ ഉപയോഗിക്കുന്നുണ്ടെങ്കിൽ മുടിയുടെ സ്വഭാവത്തിനും തലയോട്ടിയുടെ ആവശ്യത്തിനും അനുയോജ്യമായ അളവിൽ ഉപയോഗിക്കുക. താരൻ, ചൊറിച്ചിൽ, എണ്ണമയമുള്ള തലയോട്ടി എന്നിവയുള്ളവർ അമിതമായി എണ്ണ പുരട്ടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
നനഞ്ഞ മുടിയുമായി ഉറങ്ങുന്നത്.
മുടി മുറുക്കി കെട്ടിവയ്ക്കുന്നത്.
മുടിയിലെ കുരുക്കുകൾ ബലമായി വലിച്ചുചീകുന്നത്.
ദിവസവും അമിതമായി എണ്ണയും ഹെയർ സ്റ്റൈലിങ് ഉൽപന്നങ്ങളും ഉപയോഗിക്കുന്നത്.
മുടികൊഴിച്ചിൽ സാധാരണമാണെന്ന് കരുതി ദീർഘകാലം അവഗണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates