ശരീരഭാരം കുറയ്ക്കാന്‍ ഓസെംപിക് ഇഞ്ചക്ഷന്‍, 'ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ ഷോർട്ട്കട്ട് എടുക്കുന്നതില്‍ എന്ത് പ്രശ്നം'

ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് വേണ്ടിയുള്ളതാണ് ഓസെംപിക് ഇഞ്ചക്ഷന്‍.
Bollywood Actor Ram Kapoor
Actor Ram KapoorInstagram
Updated on
1 min read

രീരഭാരം കുറയ്ക്കുന്നതിന് സെലിബ്രിറ്റികള്‍ അടക്കം ഓസെംപിക് ഇഞ്ചക്ഷന്‍ എടുക്കാറുണ്ടെന്നും അതില്‍ തെറ്റില്ലെന്നും ബോളിവുഡ് നടന്‍ രാം കപൂര്‍. ഓസെംപിക്കിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി നടക്കുന്ന ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് വേണ്ടിയുള്ളതാണ് ഓസെംപിക് ഇഞ്ചക്ഷന്‍. ആഴ്ചയില്‍ ഒരിക്കലാണ് ഈ ഇഞ്ചക്ഷന്‍ എടുക്കുന്നത്. ഓസെംപിക് ശരീരഭാരം കുറയ്ക്കുകയും ചെയ്യുമെന്നതിനാല്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇപ്പോള്‍ അത് എടുക്കുന്നുണ്ട്. ഇവ വിശപ്പ് കുറയ്ക്കുകയും ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുകയും ചെയ്യും.

ഇപ്പോള്‍ പൊണ്ണത്തടി കുറയ്ക്കുന്നതിന് നിരവധി ഡോക്ടര്‍മാര്‍ ഓംപിക്‌സ് നിര്‍ദേശിക്കാറുണ്ട്. ഡോക്ടര്‍ പറയുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നതു കൊണ്ട് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. ആളുകള്‍ ഓസെംപിക് ഇഞ്ചക്ഷനുകള്‍ ശരീരഭാരം കുറയ്ക്കാനുള്ള ഷോര്‍ട്ട്കട്ടുകളായാണ് വിശേഷിപ്പിക്കുന്നത്. ജീവിതം ഒന്നേയുള്ളൂ, ഡോക്ടര്‍ ഷോര്‍ട്ട്കട്ട് നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ അത് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാം കപൂര്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ പോഡ്കാസ്റ്റില്‍ പറഞ്ഞു.

എന്താണ് ഓസെംപിക്

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ ഉപയോഗിക്കുന്നതിന് 2017 ൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച ഡ്രഗ് ആണ് ഓസെംപിക്. പാൻക്രിയാസിനെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ആഴ്ചതോറുമുള്ള ഒരു കുത്തിവയ്പ്പാണ് ഓസെംപിക്. എന്നാല്‍ ശാസ്ത്രികയമായി ശരീരഭാരം കുറയ്ക്കാൻ ഇത് അംഗീകരിച്ചിട്ടില്ല.

Bollywood Actor Ram Kapoor
ഭക്ഷണം ശീലം മാത്രമാകരുത്, വിശപ്പില്ലെങ്കില്‍ കഴിക്കരുത്, ശരീരഭാരം കുറയ്ക്കാന്‍ സിംപിള്‍ ടെക്നിക്

സ്വാഭാവികമായി ശരീരത്തില്‍ ഉണ്ടാകുന്ന ഹോർമോണിനെ അനുകരിച്ചാണ് ഒസെംപിക് പ്രവർത്തിക്കുന്നത്. ഹോർമോണുകളുടെ അളവ് ഉയരുമ്പോൾ, തന്മാത്രകള്‍ തലച്ചോറിന് വയറു നിറഞ്ഞുവെന്ന സിഗ്നല്‍ നല്‍കുന്നു. ഇത് അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, ദഹനം മന്ദഗതിയിലാക്കാനും ഇത് സഹായിക്കും. ബാരിയാട്രിക് ശസ്ത്രക്രിയയുടെ ഫലത്തിന് സമാനമാണ് ഓസെംപിക് ഇഞ്ചക്ഷനുകള്‍.

Bollywood Actor Ram Kapoor
കാലാവസ്ഥാമാറ്റം ഇന്നത്തെ യുവാക്കളെ വൈകാരികമായി എങ്ങനെ ബാധിക്കുന്നു?, പരിശീലനം വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം

ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നതിനായാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രമേഹ ചികിത്സയ്ക്കായി ഒസെംപിക് ഉപയോഗിക്കുമ്പോള്‍ ശരീരഭാരം കുറയുന്നത് ഒരു സാധാരണ പാർശ്വഫലമാണ്. ഒസെംപിക്കിലെ സജീവ ഘടകമായ സെമാഗ്ലൂറ്റൈഡ് ആണ് ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുന്നത്. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരം അതിനോടു പൊരുത്തപ്പെടുകയും ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ മരുന്നിന്‍റെ ഉപയോഗം നിര്‍ത്തിയാല്‍ ശരീരഭാരം പഴയപോലെ കൂടുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

Summary

Ram Kapoor defended the use of Ozempic for weight loss, emphasising that it requires a doctor's prescription. He criticised societal negativity around its use.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com