

പത്ത് മിനിറ്റ് അപ്പുറത്തുള്ള റെസ്റ്റോറന്‍റ് കണ്ടെത്താന്‍ പോലും ഗൂഗിള്‍ മാപ്പിന്‍റെ സഹായം കൂടിയേ തീരുവെന്ന അവസ്ഥയാണ്. ഗൂഗിള്‍ പറയുന്ന ഒരോ വളവും അതേപടി വളച്ചെടുത്ത് പണി കിടിയ്യിട്ടുണ്ടെങ്കിലും വിശ്വാസം അതാണെല്ലോ എല്ലാം. ടെക്നോളജിയുടെ വളര്‍ച്ച മനുഷ്യരുടെ ജീവിതം വലിയ രീതിയില്‍ മാറ്റിമറിച്ചിട്ടുണ്ട്. അതിന്‍റെ ഗുണങ്ങള്‍ ജീവിതം കുറച്ചുകൂടി എളുപ്പമാക്കിയെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അവ നമ്മുടെ ആരോഗ്യത്തെ കാലക്രമേണ പതിയെ പതിയെ ചോര്‍ത്തുന്നുണ്ട്.
ഒരു ചെറിയൊരു ഉദാഹരണം പറഞ്ഞാല്‍, ഇന്ന് പ്രിയപ്പെട്ടവരുടെ പോലും ഫോണ്‍ നമ്പര്‍ നമ്മുടെ ഓര്‍മയില്‍ നില്‍ക്കുന്നില്ലെന്നതാണ്. തലച്ചോര്‍ ആ ശീലം മറന്നു പോയിരിക്കുന്നു. മുന്‍പ് കലണ്ടറിലും ഡയറിയിലും കുറിച്ച് നമ്പറുകള്‍ മനഃപാഠമാക്കിയിരുന്നു. ഇന്ന് ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പേര് സേവ് ചെയ്താല്‍ ആ പണി എടുക്കേണ്ട. അതിന് സമാനമായാണ് ഇന്ന് ജിപിഎസ്സിന്‍റെ ഉപയോഗവും.
ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പലരും മുന്‍പ് പോയിരുന്ന വഴിയാണെങ്കില്‍ പോലും ലാന്‍ഡ്മാര്‍ക്കുകളോ ദിശയോ ശ്രദ്ധിക്കാതെയായി. ഒരു ടാക്സി എടുത്താല്‍ തന്നെ, ഡ്രൈവര്‍മാര്‍ക്ക് ഗൂഗിള്‍ മാപ്പ് ഇല്ലാതെ സ്ഥലം പറഞ്ഞാല്‍ മനസിലാകില്ല, മുന്‍പ് ടാക്സി ഡ്രൈവര്‍മാര്‍ക്ക് സിറ്റിയില്‍ അറിയാത്ത പ്രദേശങ്ങള്‍ ഇല്ലായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് കൂടി ഓര്‍ക്കണം. ഇതൊക്കെ നമ്മുടെ തലച്ചോറിന്‍റെ സ്പേഷ്യൽ മെമ്മറിയെ ബാധിക്കാമെന്നും ഡിമെന്‍ഷ്യ പോലുള്ള അവസ്ഥയിലേക്ക് നയിക്കാമെന്നും മയോ ക്ലിനിക്ക് ന്യൂറോളജിസ്റ്റ് പറയുന്നു.
ജിപിഎസ് നാവിഗേഷൻ പതിവായി ഉപയോഗിക്കുന്ന ആളുകൾക്ക് സ്പേഷ്യൽ മെമ്മറി കുറവാണെന്ന് ഒന്നിലധികം പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജിപിഎസ് ഇല്ലാതെ നാവിഗേറ്റ് ചെയ്യുമ്പോൾ, ഈ വ്യക്തികൾ വഴികൾ ഓർമിക്കുന്നതിനും, ലാൻഡ്‌മാർക്കുകൾ തിരിച്ചറിയുന്നതിനും, അവരുടെ പ്രദേശം തിരിച്ചറിയുന്നതിനും ബുദ്ധിമുട്ടുന്നതായി കണ്ടെത്തി. ഓര്‍മശക്തിക്കും നാവിഗേഷനും നിർണായകമായ തലച്ചോറ് മേഖലയായ ഹിപ്പോകാമ്പസ്, നമ്മൾ ടേൺ-ബൈ-ടേൺ ജിപിഎസ് നിർദേശങ്ങൾ പാലിക്കുമ്പോൾ, സ്വതന്ത്രമായി നാവിഗേറ്റ് ചെയ്യുന്നതിനേക്കാൾ കുറവ് സജീവമായിരിക്കും.
കാലക്രമേണ, ജിപിഎസിനെ ആശ്രയിക്കുന്നത് തലച്ചോറിന്റെ ഈ ഭാഗം നിഷ്ക്രിയമാകും. നമ്മുടെ തലച്ചോറിനെ നാവിഗേഷൻ കഴിവുകൾ പരിശീലിക്കുന്നത് ഹിപ്പോകാമ്പസിന്റെ വലുപ്പവും പ്രവർത്തനവും വർധിപ്പിക്കും. എന്നാല്‍ ജിപിഎസ് കൂടുതലായി ഉപയോഗിക്കുന്ന ആളുകൾക്ക് പ്രായമാകുമ്പോൾ ഈ പ്രദേശങ്ങളിൽ വളർച്ചയുടെ അഭാവമോ ചുരുങ്ങലോ അനുഭവപ്പെടാം. ദീർഘകാല ഉപയോഗത്തിലൂടെ ജിപിഎസ് സ്പേഷ്യൽ മെമ്മറിയും മെന്‍റല്‍ മാപ്പിങ് കഴിവുകളും കുറയ്ക്കുന്നു.
എന്നാല്‍ ജിപിഎസ് ഡിമെന്‍ഷ്യയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിന് തെളിവുകളില്ലെങ്കിലും ഹിപ്പോകാമ്പസിലെ വൈജ്ഞാനിക ശേഷി കുറയുന്നതിന് ഈ ശീലം കാരണമായേക്കാം. ഇത് ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ ഗുരുതരമാകുന്നതിലേക്ക് നയിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
