വീട്ടിൽ റോസാപ്പൂവുണ്ടോ, സെൻസിറ്റീവ് ചർമക്കാർക്ക് പറ്റിയ സ്കിൻ ടോണർ ഇതാ!

ചര്‍മകാന്തി മെച്ചപ്പെടുത്താന്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോസ് വാട്ടര്‍.
Rose
Rose WaterPexels
Updated on
2 min read

പ്രായം 30 കഴിയുന്നതോടെ ചര്‍മത്തിന്‍റെ സ്വഭാവം ക്രമേണ മാറി തുടങ്ങും. വരണ്ട ചര്‍മം എണ്ണമയമുള്ളതാകും, എണ്ണമയമുള്ള ചര്‍മം ചിലപ്പോള്‍ വരണ്ടു തുടങ്ങും. പ്രായം കൂടുന്തോറും ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങളെ നിയന്ത്രിക്കാനും ചര്‍മം തിരിച്ചു യുവത്വമുള്ളതാക്കാനും ഒരു ഒറ്റമൂലിയുണ്ട്. വേറെയൊന്നുമല്ല, റോസ് വാട്ടര്‍.

ചര്‍മകാന്തി മെച്ചപ്പെടുത്താന്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോസ് വാട്ടര്‍. റോസ് വാട്ടര്‍ ഒരു പ്രകൃതിദത്ത ടോണര്‍ ആയും ചര്‍മത്തെ മോസ്ചറൈസ് ചെയ്യാനും സഹായിക്കും. മാത്രമല്ല, ചര്‍മത്തിലെ സുഷിരങ്ങള്‍ ശുദ്ധീകരിച്ച് ടൈറ്റ് ചെയ്യാനും മികച്ചതാണ്. ഇതില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ ചര്‍മത്തെ മൃദുവാക്കാനും ചര്‍മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും സഹായിക്കും. ഏത് തരം ചര്‍മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഹൈഡ്രേഷനും റിഫ്രഷ്‌മെന്‍റും

റോസ് വാട്ടര്‍ പ്രകൃതിദത്ത ഹൈഡ്രേറ്ററായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മത്തെ റിഫ്രഷ് ആക്കാനും ചര്‍മത്തിന്‍റെ പിഎച്ച് സന്തുലികമാക്കാനും സഹായിക്കും. ചര്‍മത്തിലെ അമിതമായ വരള്‍ച്ച, എണ്ണമയം എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

സെന്‍സിറ്റീവ് ചര്‍മത്തിന് അനുയോജ്യം

സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്ക് റോസ് വാട്ടര്‍ വളരെ ഉപകാരപ്രദമാണ്. ഇതിന്‍റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചര്‍മത്തില്‍ ഉണ്ടാകുന്ന തിണര്‍പ്പ്, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കും. സൂര്യതാപം, വാക്‌സ് ചെയ്ത ശേഷമുള്ള അസ്വസ്ഥത നീക്കാനും വളരെ ഉപകാരപ്രദമാണ്.

ആന്റിഓക്‌സിഡന്റുകള്‍

റോസ് വാട്ടറില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ-റാഡിക്കലുകളുമായി പൊരുതി, ചര്‍മം പെട്ടെന്ന് വാര്‍ദ്ധക്യത്തിലെത്തുന്നത് തടയും. റോസ് വാട്ടര്‍ പതിവാക്കുന്നത് ചര്‍മത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറച്ച് ചര്‍മത്തിലെ ചുളിവുകള്‍ വീഴുന്നത് കുറയ്ക്കും.

ആന്‍റി-ബാക്ടീരിയല്‍

റോസ് വാട്ടറിന് ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചർമത്തിന്റെ ഉപരിതലത്തിലെ ദോഷകരമായ ബാക്ടീരിയകളെ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, ചര്‍മത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും, മുറിവുകളിലും പൊള്ളലുകളിലുമുള്ള അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കും.

Rose
അഞ്ച് മിനിറ്റ് മെനക്കെടാന്‍ തയ്യാറായാല്‍, കെമിക്കല്‍ ഇല്ലാത്ത ഷാംപൂവും കണ്ടീഷണറും വീട്ടിലുണ്ടാക്കാം

ആന്റി-ഇൻഫ്ലമേറ്ററി

റോസ് വാട്ടറിൽ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകും. സൂര്യതാപത്തിൽ നിന്ന് ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ നീക്കാൻ റോസ് വാട്ടിന്റെ ഈ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണം സഹായിക്കും. കൂടാതെ എക്സിമ അല്ലെങ്കിൽ റോസേഷ്യ മൂലം ചർമത്തിനുണ്ടാകുന്ന ചൊറിച്ചിൽ അസ്വസ്ഥത കുറയ്ക്കാനും റോസ് വാട്ടർ ഉപോ​ഗിക്കാവുന്നതാണ്.

സമ്മര്‍ദം കുറയ്ക്കും

അരോമതെറാപ്പിയില്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ റോസ് ഓയില്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിച്ചതായും പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇതില്‍ അടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ചര്‍മത്തിലുണ്ടാകുന്ന ഓക്സിഡെറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

Rose
താരൻ കുറയാൻ കിടിലൻ മാർ​ഗം, ചീനിക്കപ്പൊടി വെളിച്ചെണ്ണയ്ക്കൊപ്പം പുരട്ടാം

റോസ് വാട്ടര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം

റോസാപ്പൂക്കളുണ്ടെങ്കിൽ റോസ് വാട്ടർ വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്നതാണ്. ചെലവില്ലെന്ന് മാത്രമല്ല ​ഗുണമേന്മ ഉറപ്പിക്കാനും കഴിയും.

മൂന്ന് റോസാപ്പൂക്കൾ എടുത്ത് ഇതളുകൾ വേർപ്പെടുത്തി നന്നായി കഴുകിയെടുക്കാം. ഒരു സ്റ്റീൽ പാത്രത്തിൽ ഈ ഇതളുകളിട്ട് ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ചു 10 മിനിറ്റ് നന്നായി ചൂടാക്കുക. തിളച്ചു കഴിയുമ്പോൾ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാൻ വെക്കണം. ഇതളുകള്‍ മാറ്റിയശേഷം വെള്ളം ഒരു സ്പ്രേ ബോട്ടിലിലേക്ക് പകർത്തി ഉപയോ​ഗിക്കാം

Summary

Rose Water for sensitive skin, health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com