പ്രമേഹരോ​ഗികൾ മധുരം പൂർണമായും ഒഴിവാക്കണോ?

ചായയിൽ ഒരു സ്പൂൺ പഞ്ചസാര ഇടുന്നതു കൊണ്ടോ വല്ലപ്പോഴും അൽപം മധുരപലഹാരം കഴിക്കുന്നതു കൊണ്ടോ ആരോ​ഗ്യത്തിന് ദോഷമുണ്ടാകില്ല.
Diabetes
DiabetesPinterest
Updated on
1 min read

പ്രമേഹരോ​ഗികൾ മധുരം പൂർണമായും അകറ്റിനിർത്തേണ്ടതുണ്ടോ എന്ന സംശയം മിക്കവാറും ആളുകളിൽ ഉള്ളതാണ്. മധുരത്തെ പൂർണമായും ഒഴിവാക്കിയുള്ള ജീവിതശൈലിയാണ് പ്രമേഹരോ​ഗികൾ പാലിക്കേണ്ടതെന്നത് ഒരു അബദ്ധധാരണയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. മധുരത്തിന്റെ അളവും അത് കഴിക്കുന്ന സാഹചര്യവുമാണ് പ്രധാനം.

നിങ്ങളുടെ ഭക്ഷണക്രമവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണ വിധേയമാണെങ്കിൽ ചായയിൽ ഒരു സ്പൂൺ പഞ്ചസാര ഇടുന്നതു കൊണ്ടോ വല്ലപ്പോഴും അൽപം മധുരപലഹാരം കഴിക്കുന്നതു കൊണ്ടോ ആരോ​ഗ്യത്തിന് ദോഷമുണ്ടാകില്ല. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം.

പ്രമേഹരോ​ഗികൾ മധുരം കഴിക്കുന്നതിന് മുൻപ്

പഞ്ചസാര ശരീരത്തിലെ ​ഗ്ലൂക്കോസ് പെട്ടെന്ന് വർധിപ്പിക്കുന്ന ഒന്നാണ്. ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തോടൊപ്പം വീണ്ടും പഞ്ചസാര ചേർക്കുകയാണെങ്കിൽ അത് രക്തത്തിലെ ​ഗ്ലൂക്കോസ് അളവു അതിവേ​ഗം കൂട്ടും. അതുകൊണ്ട് മധുരം കഴിക്കുമ്പോൾ ആ ഭക്ഷണത്തിൽ ഭക്ഷ്യനാരുകൾ, പ്രോട്ടീൻ അല്ലെങ്കിൽ ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തി അത് സന്തുലിതമാക്കാൻ ശ്രമിക്കുക. ഇത് രക്തത്തിലേക്ക് പഞ്ചസാരയുടെ ആ​ഗിരണം മന്ദ​ഗതിയിലാക്കുന്നു.

പഞ്ചസാരയുടെ അളവു ശ്രദ്ധിക്കണം

പ്രമേഹരോ​ഗികൾക്ക് ദിവസേന കഴിക്കുന്ന ആകെ കലോറിയുടെ 10 ശതമാനത്തിൽ താഴം മാത്രമേ അധികമായി ചേർത്ത പഞ്ചസാര പാടുള്ളൂ എന്നാണ് അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ ശുപാർശ ചെയ്യുന്നത്. എപ്പോഴെങ്കിലും മധുരം കഴിക്കുന്നത് നിങ്ങളുടെ എച്ച്ബിഎവൺസി (മൂന്ന് മാസത്തെ ശരാശരി പഞ്ചസാരയുടെ അളവ്) പരിശോധനയെ ബാധിക്കില്ല. എന്നാൽ പതിവായി മധുരം കഴിക്കുന്നത് നമ്മൾ പോലും അറിയാതെ പഞ്ചസാരയുടെ അളവു വർധിപ്പിക്കാൻ കാരണമാകും. അതുകൊണ്ട് തന്നെ കൃത്യമായ നിരീക്ഷണം പ്രധാനമാണ്.

Diabetes
ഷു​ഗർ കട്ട് ചലഞ്ചിന് റെഡിയാണോ? ചർമം തെളിയും മുഖക്കുരു മാറും

മധുരം കഴിച്ച ശേഷം ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുന്നതിന് ​ഗ്ലൂക്കോമീറ്റർ ഉപയോ​ഗിക്കുന്നത് നല്ലതാണ്. കാരണം, ഓരോരുത്തരുടെയും ശരീരം വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്.

Diabetes
പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹ സാധ്യത കുറയുമോ?

പ്രമേഹരോ​ഗികൾക്ക് പഞ്ചസാര കഴിക്കാൻ ഏറ്റവും സുരക്ഷിതമായ മാർ​ഗം

പാക്കേജ് ഡെസേർട്ടുകൾക്ക് പകരം പരമ്പരാ​ഗത മധുരപലഹാരങ്ങൾ തിരഞ്ഞെടുക്കുക. കാരണം, അവയിൽ മറഞ്ഞിരിക്കുന്ന പഞ്ചസാരയും പ്രിസർവേറ്റീവുകളും കുറവായിരിക്കും. മിതത്വം പാലിക്കണം. അതുപോലെ സാവധാനത്തിൽ അവ ആസ്വദിച്ചു കഴിക്കുക. ഭക്ഷണക്രമം നിയന്ത്രിക്കുക, ഭക്ഷണത്തിന്റെ അളവു ശ്രദ്ധിക്കുക, കൃത്യമായ ഇടവേളകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കുക എന്നിവയാണ് പ്രമേഹ രോ​ഗികൾക്ക് ആരോ​ഗ്യകരമായ ​ഗ്ലൂക്കോസ് നില നിലനിർത്താനും ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾ തടയാനുമുള്ള ഏറ്റവും സുരക്ഷിതമായ മാർ​ഗം.

Summary

Should Diabetic petients avoid sugar fully

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com