10 മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? അൽഷിമേഴ്സ് സാധ്യത കൂടുതലെന്ന് പഠനം

ദിവസവും 10 മണിക്കൂറിലേറെ കിടന്നുറങ്ങുന്നവരിൽ ഈ പ്രോട്ടീന്റെ അളവു കുത്തനെ കൂടുന്നതായും പഠനം വിലയിരുത്തി.
sleeping
sleeping Meta AI Image
Updated on
2 min read

റക്കം കുറഞ്ഞാൽ മാത്രമല്ല, കൂടിയാലും പ്രശ്നമാണ്. അമിതമായി ഉറങ്ങുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്ന് ടെക്സാസ് സർവകലാശാല ​ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ വിശദീകരിക്കുന്നു. ശരാശരി 70 വയസ്സുള്ള 2,410 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇതിൽ 8.5 മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങിയവരിൽ ഫോസിഫോറിലേറ്റഡ് ടൗ 181 എന്ന പ്രോട്ടീന്റെ അളവ് കൂടുതലായി കാണപ്പെട്ടു. ഈ പ്രോട്ടീൻ അൽഷിമേഴസ് സാധ്യത കൂട്ടുന്ന ഒരു ഘടകമാണ്.

sleeping
ഉലുവക്കഞ്ഞി എളുപ്പത്തിൽ തയ്യാറാക്കാം, കർക്കടകത്തിൽ ഏഴ് ദിവസം കുടിച്ചാൽ ശരീരത്തിന് നല്ലത്

ദിവസവും 10 മണിക്കൂറിലേറെ കിടന്നുറങ്ങുന്നവരിൽ ഈ പ്രോട്ടീന്റെ അളവു കുത്തനെ കൂടുന്നതായും പഠനം വിലയിരുത്തി. ഉറക്കം ശരീരത്തിന് പരമപ്രധാനമാണ്, എന്നാൽ കൂടുതൽ ഉറങ്ങുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തെ തകരാറിലാക്കുമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. വിഷാദം ബാധിച്ചവരിൽ ഉറക്കം കൂടുന്നതിനനുസരിച്ച് അൽഷിമേഴ്സ് സാധ്യത വീണ്ടും കൂടുന്നുണ്ടെന്ന് ​ഗവേഷകർ പറയുന്നു.

sleeping
ഇനി ഓംലെറ്റ് ഉണ്ടാക്കുമ്പോൾ പൊട്ടിപോകില്ല, ഈ ട്രിക്കുകൾ ഒന്നു പരീക്ഷിച്ചു നോക്കൂ

എന്താണ് അൽഷിമേഴ്സ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിങ് പ്രകാരം, അൽഷിമേഴ്‌സ് ആണ് ഏറ്റവും സാധാരണമായ ഡിമെൻഷ്യ രൂപം, ഇത് ഒരു വ്യക്തിയുടെ ഓർമശക്തിയെയും ചിന്താശേഷിയെയും സാവധാനം നശിപ്പിക്കുന്ന ഒരു മസ്തിഷ്ക വൈകല്യമാണ്. വൈജ്ഞാനിക പ്രവർത്തനത്തിന്റെ നഷ്ടം- ചിന്തിക്കൽ, ഓർമിക്കൽ, തീരുമാനം എടുക്കൽ എന്നിവയിൽ ബുദ്ധിമുട്ട് നേരിടുന്നു. ചില ആളുകൾക്ക് രണ്ടിൽ കൂടുതൽ തരം ഡിമെൻഷ്യ ഉണ്ടാകുന്നത് സാധാരണമാണ്. ഉദാഹരണത്തിന്, ചില ആളുകൾക്ക് അൽഷിമേഴ്‌സും വാസ്കുലർ ഡിമെൻഷ്യയും ഉണ്ട്.

അൽഷിമേഴ്‌സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന്‌ പഠനവിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത്‌ ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.

ഇത്തരം പല പ്രോട്ടീനുകളെയും ലക്ഷ്യമിട്ട്‌ കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി അൽഷിമേഴ്‌സ് രോഗത്തിനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഒട്ടേറെ പഠനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങളെ മാത്രം നിയന്ത്രണത്തിലാക്കാൻ കഴിവുള്ള വളരെ കുറച്ചെണ്ണം മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ.

മുട്ടയും തലച്ചോറും തമ്മിൽ

മുട്ടയിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണെന്ന് പഠനത്തിൽ പറയുന്നു. തലച്ചോറിനെയും ശരീരത്തെയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു ലളിതമായ പോഷകമാണിത്.

ശരീരം സ്വന്തമായി ചെറിയ അളവിൽ കോളിൻ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ശരീരത്തിൽ എത്തേണ്ടതെന്ന് ​ഗവേഷകർ പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം, കോളിൻ വീക്കം കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും നിയന്ത്രിക്കുകയും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് രാസവിനിമയത്തെ പോലും സഹായിക്കുകയും ചെയ്യുന്നു.

sleeping
ഉറക്കക്രമം തെറ്റിയോ? ശരിയാക്കാൻ 10 വഴികൾ
sleeping
പ്രമേഹരോ​ഗി​കൾ രാവിലെ വെറും വയറ്റിൽ എന്ത് കഴിക്കണം? ഷു​ഗർ നിയന്ത്രിക്കാൻ മികച്ച ഭക്ഷണങ്ങൾ
sleeping
കുടവയറിന് കാരണം 'ഇരിപ്പ്'; ഈ ആറ് ശീലങ്ങൾ അപകടമാണ്
Summary

Sleeping more that 10 hours may increase Alzheimers risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com