പെട്ടെന്ന് വേ​ഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുത്, ‌ട്രെഡ്മില്ലിൽ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരേ ചലനം ആവർത്തിക്കുമ്പോൾ കാലുകളിലെ ചില പേശികളിൽ അമിത സമ്മർദം ഉണ്ടാകാം.
walking on treadmill
treadmillPexels
Updated on
2 min read

പുറത്തു പോകാനുള്ള മടിയും തിരക്കുമൊക്കെ ആയതോടെയാണ് മലയാളികൾ നടത്തം ട്രെഡ്മില്ലിലാക്കിയത്. ഏറ്റവും ഫലപ്രദവും ലളിതവുമായ വ്യായാമമാണ് നടത്തം. എന്നാൽ ശരിയായ രീതിയിൽ അല്ലെങ്കില്ഡ ട്രെഡ്മില്ലിലെ നടത്തം പണിയാകും. ട്രെഡ്മില്ലിലെ പ്രതലം കട്ടിയുള്ളതു കൊണ്ട് തന്നെ, സ്ഥിരമായി അതിൽ നടക്കുകയോ ഓടുകയോ ചെയ്യുന്നത് കാൽമുട്ട്, കണങ്കാൽ, ഇടുപ്പ് തുടങ്ങിയ സന്ധികളിൽ ആഘാതം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് നിലത്ത് നടക്കുന്നതിനേക്കാൾ കൂടുതലായി അനുഭവപ്പെടാം.

ഒരേ ചലനം ആവർത്തിക്കുമ്പോൾ കാലുകളിലെ ചില പേശികളിൽ അമിത സമ്മർദം ഉണ്ടാകാം. ഇത് ഷിൻ സ്പ്ലീന്‍റ്സ് (കാലിന്‍റെ മുൻഭാഗത്ത് ഉണ്ടാകുന്ന വേദന) പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ട്രെഡ്മില്ലിൽ നടക്കുമ്പോൾ മുന്നോട്ട് ചുവടുവെക്കുന്നതിന് പകരം, മെഷീന്‍റെ ചലനത്തിനനുരിച്ച് ശരീരം പിന്നോട്ട് പോകാതിരിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇത് സ്വാഭാവികമായ നടത്തരീതിയെ നേരിയ തോതിൽ മാറ്റുകയും ചില പേശികളെ അമിതമായി ഉപയോഗിക്കുകയും ചെയ്യാം.

ട്രെഡ്മില്ലിൽ നടക്കുമ്പോൾ കൈകൊണ്ട് ഹാൻഡിൽ പിടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ ബാലൻസും ശരീരനിലയും തെറ്റിക്കാൻ ഇടയാക്കും. ശ്രദ്ധ തെറ്റിയാലോ വേഗത പെട്ടെന്ന് കൂട്ടുമ്പോഴോ തെന്നി വീഴാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പെട്ടെന്ന് വേഗത കൂട്ടുകയോ ആവശ്യമായ വാം-അപ്പ് ഇല്ലാതെ വ്യായാമം ചെയ്യുകയോ ചെയ്താൽ ഹൃദയത്തിന് അത് അമിത സമ്മർദം ഉണ്ടാകാം.

കൂടാതെ, ഒരേ സ്ഥലത്ത് നിന്ന് സ്ഥിരമായ കാഴ്ചകൾ കണ്ട് വ്യായാമം ചെയ്യുന്നത് പെട്ടെന്ന് വിരസത ഉണ്ടാക്കാം, ഇത് വ്യായാമം തുടരാനുള്ള പ്രചോദനം നഷ്ടപ്പെടുത്തുകയും ചെയ്യാം.

ട്രെഡ്മിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വാം-അപ്പ് നിർബന്ധം: കുറഞ്ഞ വേഗതയിൽ അഞ്ച് മുതൽ 10 മിനിറ്റ് വരെ നടന്ന് തുടങ്ങുക. ഇത് പേശികളെ സജ്ജമാക്കാനും പരിക്കുകൾ ഒഴിവാക്കാനും സഹായിക്കും.

  • സുരക്ഷാ ക്ലിപ്പ് ഉപയോഗിക്കുക: ട്രെഡ്മില്ലിന് ഒരു മാഗ്നെറ്റിക് സുരക്ഷാ ക്ലിപ്പ് ഉണ്ടാകും. ഇതിന്റെ ഒരറ്റം നിങ്ങളുടെ വസ്ത്രത്തിൽ ഘടിപ്പിക്കുക. നിങ്ങൾ അബദ്ധവശാൽ വീഴുകയോ പിന്നോട്ട് പോകുകയോ ചെയ്താൽ, ഈ ക്ലിപ്പ് വേർപെടുകയും മെഷീൻ ഉടൻ നിലക്കുകയും ചെയ്യും.

  • നേരെ നോക്കി നടക്കുക: താഴേക്കോ കാലുകളിലേക്കോ നോക്കുന്നതിന് പകരം നേരെ നോക്കുക. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ ഇത് അത്യാവശ്യമാണ്. ഹാൻഡിൽ മുറുകെ പിടിക്കുന്നത് ഒഴിവാക്കുക. ഇത് സ്വാഭാവികമായ നടത്തരീതിയെയും കലോറി എരിയുന്നതിനെയും ബാധിക്കും.

walking on treadmill
അയ്യോ എന്റെ നടു! ഇരുത്തവും കിടത്തവും ശരിയാക്കണം | World Spine Day
  • കൂൾ-ഡൗൺ ചെയ്യുക: വ്യായാമം ചെയ്യുമ്പോൾ കൂൾ-ഡൗൺ സെഷൻ പ്രധാനമാണ്. വ്യായാമത്തിൻ്റെ അവസാനത്തെ 5-10 മിനിറ്റ് വേഗത കുറച്ച് നടക്കുക. ഇത് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും പേശിവേദന കുറക്കാനും സഹായിക്കും.

  • പാദരക്ഷകൾ: ട്രെഡ്മില്ലിൽ നടക്കുമ്പോൾ വ്യായാമ ഷൂസുകൾ മാത്രം ഉപയോഗിക്കുക.

walking on treadmill
രണ്ടാഴ്ച പഞ്ചസാര ഒഴിവാക്കാൻ തയ്യാറാണോ? ചർമം തെളിയും മുഖക്കുരു മാറും
  • ഇന്‍റർവെൽ പരിശീലനം: ഇടക്ക് ഉയർന്ന വേഗതയിലും പിന്നീട് കുറഞ്ഞ വേഗതയിലും മാറി മാറി വ്യായാമം ചെയ്യുന്നത് കൂടുതൽ കലോറി എരിച്ചു കളയാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

  • ശരീരം ജലാംശമുള്ളതായി നിലനിർത്തുക: വ്യായാമത്തിന് മുമ്പും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ട്രെഡ്മിൽ ഉപയോഗം സുരക്ഷിതമാക്കുകയും നിങ്ങളുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ വേഗത്തിൽ നേടാൻ സഹായിക്കുകയും ചെയ്യും.

Summary

Things that should aware about when walking on treadmill.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com