കുടവയര്‍ കുറയ്ക്കാന്‍ ബെസ്റ്റാ! ദിവസവും കുടിക്കാം ഈ സിംപിൾ ഹെൽത്തി ഡ്രിങ്ക്

വയറ്റിലെ കൊഴുപ്പ് നീക്കാൻ മൂന്ന് സിംപിൾ ഹെൽത്തി ​ഡ്രിങ്ക് പരീക്ഷിച്ചാലോ.
Image of cucumber juice
Weight Loss TipsMeta AI Image
Updated on
1 min read

കുടവയർ കുറയ്ക്കാനുള്ള ഓട്ടത്തിലാണോ? വ്യായാമം മാത്രം ചെയ്തിട്ടു കാര്യമില്ല, വയറ്റിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കാൻ ഡയറ്റിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വയറ്റിലെ കൊഴുപ്പ് നീക്കാൻ മൂന്ന് സിംപിൾ ഹെൽത്തി ​ഡ്രിങ്ക് പരീക്ഷിച്ചാലോ?.

മികച്ച ഫലം കിട്ടുന്നതിന് ഇവയ്ക്കൊപ്പം ആരോ​ഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും പാലിക്കേണ്ടത് പ്രധാനമാണെന്ന് ഫിറ്റ്നസ് കോച്ച് ആയ സ്വപ്ന ​ഗൊമ്ല ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിൽ പറയുന്നു.

കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍, നാരങ്ങ, പുതിന, ഇഞ്ചി എന്നിവയാണ് പ്രധാന ചേരുവകള്‍.

തയ്യാറേക്കേണ്ട വിധം; മുകളില്‍ പറഞ്ഞ ചേരുവകള്‍ അല്‍പം വെള്ളവും ചേര്‍ത്ത് മിക്സിയില്‍ യോജിപ്പിച്ച ശേഷം, രാത്രി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. രാവിലെ വെറും വയറ്റില്‍ കുടിക്കാം.

Image of cucumber juice
കഴിച്ചാല്‍ തലകറക്കവും ക്ഷീണവും, ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങള്‍

ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വയറു വീർക്കൽ ഒഴിവാക്കും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും.

ജീരകവെള്ളം

ജീരകം, പെരുംജീരകം, അയ്മോദകം, ഇഞ്ചി, നാരങ്ങ എന്നിവയാണ് പ്രധാന ചേരുവകള്‍.

തയ്യാറേക്കേണ്ട വിധം; 1/2 ടീസ്പൂൺ ജീരകം, 1/2 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ അയ്മോദകം, 1/2 ടീസ്പൂൺ ഇഞ്ചി എന്നിവ രണ്ട് കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. തണുപ്പിച്ച ശേഷം നാരങ്ങ പിഴിഞ്ഞു കുടിക്കാവുന്നതാണ്. ഭക്ഷണ ശേഷം കുടിക്കാവുന്നതാണ്.

ഇത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

Image of cucumber juice
ശരീരഭാരം കുറയ്ക്കാന്‍ കഴിക്കുന്ന മരുന്നുകള്‍, പ്രമേഹ രോഗികളില്‍ ഗുരുതര നേത്രരോഗങ്ങള്‍ക്ക് കാരണമാകാം, പഠനം

കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം

കറുവപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കും. രാവിലെയോ വൈകുന്നേരമോ ചൂടോടെ കുടിക്കാവുന്നതാണ്.

Summary

Weight loss Tips: Three belly fat burning drinks with simple ingredients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com