

ആരോഗ്യം മെച്ചപ്പെടുത്താൻ സ്ഥിരമായി ചിയവിത്തുകൾ കഴിക്കുന്നവർ ഇന്ന് ധാരാളമാണ്. ഭക്ഷ്യനാരുകളും പ്രോട്ടീനും ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ചിയ വിത്തുകൾ നമ്മുടെ ഉദരാരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉത്തമമാണ്. ചിയവിത്തുകൾ ഏറ്റവും എളുപ്പത്തിലും ആരോഗ്യകരവുമായി കഴിക്കാവുന്ന ഒരു മാർഗമാണ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത്. എന്നാൽ വെള്ളത്തെക്കാൾ ആരോഗ്യകരമായി ചിയ വിത്തുകൾ ഡയറ്റിൽ ചേർക്കാൻ ഇതാ മൂന്ന് വഴികൾ:
ചിയ വിത്തുകളില്‍ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ലഭ്യമാകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ചിയ വിത്തുകള്‍ പൊടിച്ചു ഉപയോഗിക്കുന്നത്. ചിയ വിത്തുകള്‍ പൊടിച്ചു ഉപയോഗിക്കുന്നത് അതിലെ ഫൈബറിന്റെ അളവു കുറയ്ക്കുന്നില്ല. മാത്രമല്ല, ഇത് ഭക്ഷണത്തിൽ എളുപ്പത്തിൽ ചേർക്കാനും ദഹിക്കാനും സഹായിക്കുന്നു.
സബ്ജ വിത്തുകള്‍ക്കൊപ്പം ചിയ വിത്തുകള്‍ ചേര്‍ക്കുമ്പോള്‍ ഉദരാരോഗ്യത്തിന് ഇരട്ടിഗുണം ചെയ്യും. കാരണം, ചിയ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ലയിക്കാത്തതും സബ്ജ വിത്തുകളില്‍ അടങ്ങിയ നാരുകള്‍ ലയിക്കുന്നതുമാണ്. ഇത് രണ്ടും ഉദരാരോഗ്യത്തിന് പ്രധാനമാണ്. രണ്ടു ഓരേ അളവില്‍ ഉപയോഗിക്കാം.
ഇതിന് പകരമായി ചിയ വിത്തുകള്‍ ബെറിപ്പഴങ്ങള്‍ക്കൊപ്പവും കഴിക്കാം. ബെറിപ്പഴങ്ങളില്‍ നിന്നുള്ള പോളിഫെനോളുകള്‍ നാരുകളുമായി ചേര്‍ന്ന് വയറ്റിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കും.
ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്നത് ചിയ വിത്തുകള്‍ തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രാവിലെ കുടിക്കുകയാണ് ചെയ്യുന്നത്. വെള്ളത്തിന് പകരം യോഗര്‍ട്ടിൽ ചിയ വിത്തുകൾ കുതിത്തു കഴിക്കുന്നത് അവ കൂടുതൽ രുചികരമാക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates