മഞ്ഞുകാലത്ത് ചുണ്ടുകള്‍ക്ക് വേണം എക്സ്ട്ര കെയര്‍

ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതും ചുണ്ടുകളുടെ വരള്‍ച്ചയ്ക്ക് കാരണമാകാം.
Woman with dry lips
Woman with dry lipsMeta AI Images
Updated on
1 min read

ഞ്ഞുകാലം തുടങ്ങിയതോടെ ചുണ്ടുകള്‍ വരണ്ടതും വിണ്ടുകീറാനും തുടങ്ങും. ഇത് ചുണ്ടുകളില്‍ നിറവ്യത്യാസം, അണുബാധ, വേദന തുടങ്ങിയവയ്ക്ക കാരണമാകാം. എന്നാല്‍ മുന്‍കരുതലുകളും ശീലങ്ങളും ചുണ്ടുകളെ മൃദുവും ഈര്‍പ്പമുള്ളതുമാക്കാന്‍ സഹായിക്കും.

ചുണ്ടുകള്‍ വരളുമ്പോള്‍ നാവ് കൊണ്ട് നനയ്ക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാവും. എന്നാല്‍ ഇത് അവസ്ഥ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ഇത് ഉമിനീര്‍ വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുകയും ഈര്‍പ്പം നഷ്ടപ്പെടുത്തുകയും വരള്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതും ചുണ്ടുകളുടെ വരള്‍ച്ചയ്ക്ക് കാരണമാകാം. മാത്രമല്ല, ചില ലിപ്സ്റ്റിക്കുകള്‍, ഗ്ലോസുകള്‍, അല്ലെങ്കില്‍ മോയ്‌സ്ചറൈസറുകള്‍ എന്നിവ ചുണ്ടുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയോ വരണ്ടതാക്കുകയോ ചെയ്യാം.

ബി2, ബി6, ബി12, സിങ്ക്, ഒമേഗ-3 വിറ്റാമിനുകളുടെ കുറവു അല്ലെങ്കില്‍ കുടലിലെ വീക്കം ചുണ്ടുകള്‍ വരളാന്‍ കാരണമാകും. പുകവലി, ചുണ്ടുനക്കല്‍, അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള ചുണ്ടുകടി എന്നിവ വരള്‍ച്ച വര്‍ധിപ്പിക്കും.

ശൈത്യകാലത്തെ ചുണ്ടുകളുടെ സംരക്ഷണം

  • ദിവസവും മതിയായ അളവില്‍ വെള്ളം കുടിക്കുക.

  • ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ ഉമിനീരിന് പകരം ലിപ് ബാം ഉപയോഗിക്കുക. ശൈത്യകാലമാണെങ്കിലും പുറത്തുപോകുമ്പോള്‍ SPF അടങ്ങിയ ബാം ഉപയോഗിക്കുക.

  • തണുപ്പും കാറ്റുമുള്ള കാലാവസ്ഥയില്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് ചുണ്ടുകള്‍ മറയ്ക്കുക, വീടിനുള്ളില്‍ ഹ്യുമിഡിഫയറുകള്‍ ഉപയോഗിക്കുക.

  • മെന്തോള്‍, പുതിന, സിട്രസ്, സാലിസിലിക് ആസിഡ്, അല്ലെങ്കില്‍ സുഗന്ധദ്രവ്യങ്ങള്‍ പോലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഘടകങ്ങള്‍ ലിപ്സ്റ്റിക്കുകളിലും ഗ്ലോസുകളിലും മോയ്‌സ്ചറൈസറുകളിലും ഉണ്ടോയെന്ന് പരിശോധിക്കുക.

Woman with dry lips
പഞ്ചസാരയ്ക്ക് പകരക്കാരന്‍, വിറ്റര്‍ ഡയറ്റിലെ താരം ഇതാണ്
  • ചുണ്ടുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വിറ്റാമിനുകളായ B2, B6, B9, B12, സിങ്ക്, ഒമേഗ-3 എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

  • ആന്റി-ഇന്‍ഫ്‌ളമേറ്ററി ഭക്ഷണക്രമം, പ്രോബയോട്ടിക്കുകള്‍, സമീകൃത ഭക്ഷണം എന്നിവ ചുണ്ടുകള്‍ വരണ്ടുപോകുന്നതിനുള്ള ശാരീരിക കാരണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

Woman with dry lips
നാല് വര്‍ഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍, പുറത്തെടുത്തത് ബ്രോങ്കോസ്കോപ്പി വഴി

ചുണ്ടുകളില്‍ വിള്ളലുകള്‍, മുറിവുകള്‍, വിട്ടുമാറാത്ത വരള്‍ച്ച എന്നിവ ഭേദമാകുന്നില്ലെങ്കിലോ അല്ലെങ്കില്‍ അണുബാധയുടെ ലക്ഷണങ്ങള്‍, രക്തസ്രാവം, അസാധാരണമായ നിറവ്യത്യാസം, അസ്വസ്ഥത എന്നിവയുണ്ടെങ്കില്‍ വൈദ്യസഹായം തേടണം.

Summary

Tips to reduce dry lips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com