'മഞ്ഞളിനെ കുറിച്ച് വേവലാതി വേണ്ട, ആധുനിക പഠനങ്ങൾ നടക്കട്ടെ'; വൈറലായി ഡോക്ടറുടെ കുറിപ്പ്

ചുക്ക് ഇല്ലാത്ത കഷായം ഇല്ല എന്ന് പറയുന്ന പോലെ മഞ്ഞളില്ലാത്ത ആയുർവേദ ഔഷധ യോഗങ്ങൾ വിരളമാണ്...
Turmeric health benefits in Ayurveda
Turmeric health benefits in AyurvedaPinterest
Updated on
3 min read

ടുക്കളിയിൽ നമ്മൾ സ്ഥിരം ഉപയോ​ഗിക്കുന്ന മഞ്ഞൾ ആയുവേദത്തിൽ ഔഷധമാണ്. മഞ്ഞളിൽ അടങ്ങിയ കുർക്കുമിന് ആരോ​ഗ്യ​ഗുണമില്ലെങ്കിലും കൃത്യമായ പഠനങ്ങളോ തെളിവുകളോ ഇല്ലെന്ന വാദം ഇപ്പോൾ ശക്തമാണ്. എന്നാൽ ആയുവേദത്തിൽ നൂറ്റാണ്ടുകളായി ഉപയോ​ഗിക്കുന്ന മഞ്ഞളിനെ സംബന്ധിക്കുന്ന സംശയങ്ങൾക്ക് വിശദീകരണം നൽകുകയാണ് ആയുർവേദ വിദ​ഗ്ധനായ ‍ഡോ. ഷാബു പട്ടാമ്പി.

Turmeric health benefits in Ayurveda
ഓണം ഇങ്ങ് എത്തി, ഇലയിൽ 'അവിയൽ' എപ്പോൾ വിളമ്പണം

ഡോ. ഷാബു പട്ടാമ്പിയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

എത്രയോ നൂറ്റാണ്ടുകളായി മരുന്നായും ആഹാരമായിട്ടും ഒക്കെ ഉപയോഗിക്കുന്ന മഞ്ഞൾ ഇപ്പോൾ ചിലരുടെ വ്യാഖ്യാനത്തിൽ ഭൂലോക തെറ്റുകാരനും കുറ്റക്കാരനും ഒക്കെയാണ്..

വാദി പ്രതിയാകുന്ന കാലം..!

ആധുനികർക്ക് ലബോറട്ടറികളിൽ ശാസ്ത്രജ്ഞരെ കബളിപ്പിക്കുന്ന സ്വഭാവം കാണിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് മഞ്ഞൾ എങ്കിൽ, ആയുർവേദത്തിന് അത് നൂറ്റാണ്ടുകൾക്ക് മുമ്പേ പിടികിട്ടിയ പുള്ളിയാണ്.

Turmeric health benefits in Ayurveda
ഏത്തപ്പഴം കഴിച്ചാൽ തടി കൂടുമോ കുറയുമോ?

ചുക്ക് ഇല്ലാത്ത കഷായം ഇല്ല എന്ന് പറയുന്ന പോലെ മഞ്ഞളില്ലാത്ത ആയുർവേദ ഔഷധ യോഗങ്ങൾ വിരളമാണ്...

ഹരിദ്രാ (Haridrā) എന്ന പേരിലാണ് മഞ്ഞൾ ഏറെ അറിയപ്പെടുന്നത്. ഹരിദ്രാഖണ്ഡം എന്ന മരുന്ന് തന്നെ ഉദാഹരണം. നിശ, രജനി തുടങ്ങി ഭംഗിയുള്ള വേറെയും പേരുകൾ ഉണ്ട്. Curcuma longa Linn. എന്നാണ് ശാസ്ത്രനാമം. Zingiberaceae എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ഭൂമിക്കടിയിലെ കിഴങ്ങാണ് പ്രധാനമായും ഔഷധമായും സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്നത്.

ആയുർവേദ ദ്രവ്യഗുണശാസ്ത്രത്തിൽ മഞ്ഞളിന് പ്രത്യേക സ്ഥാനമുണ്ട്. സാധാരണയായി ഇതിന് തിക്തവും കടുവുമായ രസം, ലഘുവും രൂക്ഷവുമായ ഗുണം, ഉഷ്ണവീര്യം, കട്ടുവിപാകം എന്നിങ്ങനെയാണ് വിവരിക്കുന്നത്. ഈ ഗുണങ്ങൾ പരിഗണിക്കുമ്പോൾ കഫവും മേദസ്സും അധികരിക്കുന്ന അവസ്ഥകളിലും ചില തരത്തിലുള്ള ചർമ്മപ്രശ്നങ്ങളിലും, അലർജി ചൊറിച്ചിൽ സംബന്ധമായ പ്രശ്നങ്ങളിലും, മുറികളിലും വ്രണങ്ങളിലും പ്രമേഹത്തിനും ദഹനസംബന്ധമായ അവസ്ഥകളിലും മഞ്ഞളിന് വലിയ പ്രാധാന്യമുണ്ട്.

മഞ്ഞളിലെ curcumin ആണ് പ്രധാനപ്പെട്ട ആക്ടീവ് ഇൻഗ്രീഡിയൻഡ്. അത് ഗുണപ്രദം ആണെങ്കിലും, അതിന്റെ പഠനങ്ങൾ ഒന്നും ശരിയായിട്ടില്ല, ആഗിരണം പോര എന്ന് തുടങ്ങിയ വേവലാതികൾ ഒന്നും ആയുർവേദത്തിന് ഇല്ല എന്നതാണ് സത്യം. ആയുർവേദത്തിൽ ഒരു ഔഷധത്തിന്റെ പ്രവർത്തനം അതിലുള്ള ഒരു രാസഘടകം മാത്രം നോക്കിയല്ല വിലയിരുത്തുന്നത്. രസം, ഗുണം, വീര്യം, വിപാകം, ദോഷകർമം, ധാതുകർമം, സ്രോതസ്സുകളിലെ പ്രവർത്തനം തുടങ്ങിയ നിരവധി ഘടകങ്ങളാണ് പരിഗണിക്കുന്നത്.

മഞ്ഞളിന്റെ ഏറ്റവും പ്രശസ്തമായ പരമ്പരാഗത ഉപയോഗങ്ങളിൽ ഒന്നാണ് ചർമ്മസംരക്ഷണം. ഇന്ത്യൻ കുടുംബങ്ങളിൽ മഞ്ഞൾ പുരട്ടുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മഞ്ഞൾ അടങ്ങിയ ധാരാളം കോസ്മെറ്റിക് മരുന്നുകൾ തന്നെയുണ്ട്. നാൽപ്പമരാദി കേരം ഒരു ഉദാഹരണമാണ്.

ആയുർവേദത്തിൽ ചർമ്മസംബന്ധമായ രോഗാവസ്ഥകളിൽ മഞ്ഞൾ ഉൾപ്പെടുന്ന വിവിധ യോഗങ്ങൾ കാണാം. പ്രത്യേകിച്ച് കഫവും പിത്തവും ഉൾപ്പെട്ട ചില ചർമ്മ രോഗങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. തിക്‌തകം,മഞ്ജിഷ്ടാദി തുടങ്ങിയ കഷായങ്ങൾ തന്നെ ഉദാഹരണം.

Turmeric health benefits in Ayurveda
ബദാമിൻ്റെ തൊലി ദഹനപ്രശ്നം ഉണ്ടാക്കുമോ? എങ്ങനെ കഴിക്കണം

അതുപോലെ നല്ലൊരു നീർവീക്ക ശമനക്കാരൻ (anti inflammatory) ആണ് മഞ്ഞള്‍. അലർജി, ചൊറിച്ചിൽ തുടങ്ങിയ അവസ്ഥകളിൽ മഞ്ഞൾ പെട്ടെന്ന് ഫലം തരുന്നതാണ്. ഹരിദ്രാഖണ്ഡം തന്നെ ഉദാഹരണം മഞ്ഞളിനെക്കുറിച്ച് ഇന്ന് കൂടുതലായി ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം ആണ്. പ്രമേഹ ശമനം ഉണ്ടാക്കുന്ന ആയുർവേദ കഷായ യോഗങ്ങളിലും ചൂർണ യോഗങ്ങളിലെയും ഒരു സാധാരണ ingredient മഞ്ഞളാണ് എന്നതോർക്കാം. നെല്ലിക്കയും മഞ്ഞളും പ്രമേഹ രോഗത്തിന്റെ പ്രധാന ദ്രവ്യങ്ങൾ ആണ് ആയുർവേദത്തിൽ. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന oxidative stress പല രോഗാവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

അതിനു പറ്റിയ മികച്ച ആന്റിഓക്സിഡന്റുകൾ അടങ്ങിയ ആഹാരവും ഔഷധവും ആണ് മഞ്ഞൾ.. ആ അർത്ഥത്തിൽ നല്ല ഒരു ദഹനസഹായി കൂടിയാണ് മഞ്ഞൾ.. ഇങ്ങനെയൊക്കെ പറഞ്ഞാലും മഞ്ഞളിലെ കുർക്കുമിൻ: മഞ്ഞൾ തന്നെയാണോ കുർക്കുമിൻ? എന്ന സംശയം ഇപ്പോൾ പലർക്കും ഉണ്ട്...

ഇവ രണ്ടും ഒരേ കാര്യമല്ല എന്നതാണ് മനസ്സിലാക്കേണ്ട കാര്യം. മഞ്ഞൾ ഒരു സമ്പൂർണ്ണ സസ്യദ്രവ്യമാണ്. കുർക്കുമിൻ അതിലുള്ള നിരവധി ഘടകങ്ങളിൽ ഒന്നാണ്. മഞ്ഞളിൽ curcumin, demethoxycurcumin, bisdemethoxycurcumin തുടങ്ങിയ curcuminoids ഉൾപ്പെടെ വിവിധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

ആയുർവേദത്തിന്റെ ദ്രവ്യഗുണശാസ്ത്രത്തിൽ ഒരു ഔഷധസസ്യത്തെ അതിലെ ഒറ്റ molecule-ലേക്ക് ചുരുക്കുന്ന രീതിയല്ല പരമ്പരാഗത സമീപനം. സസ്യത്തിന്റെ സമഗ്രമായ ഗുണവും കർമ്മവുമാണ് പ്രധാനമായും പരിഗണിക്കുന്നത്.

ആധുനിക pharmacology മറുവശത്ത് പ്രത്യേക ഘടകങ്ങളെ വേർതിരിച്ച് അവയുടെ molecular effects പഠിക്കുന്നു. രണ്ടും രണ്ട് രീതിയിലുള്ള ഫലങ്ങൾ തന്നെയാണ് തരുന്നത് എന്ന് മനസ്സിലാക്കണം. അതുകൊണ്ടുതന്നെ, മഞ്ഞളിലെ കുർക്കുമിന്റെ bioavailability

ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണെങ്കിലും ആയുർവേദത്തിലെ മഞ്ഞൾ മാത്രമുള്ള പ്രയോഗങ്ങൾക്ക് ഇത് ബാധകമല്ല..പറഞ്ഞുവരുന്നത് മഞ്ഞൾ ഒരു സിംഗിൾ ഡ്രഗ് എന്ന നിലയിൽ പാലിലും, തേനിലും ഒക്കെ ചേർത്ത് ആയുർവേദം ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. ഒരു ആഗിരണ പ്രശ്നവും ഉണ്ടാകാറില്ല. കഷായ രൂപത്തിൽ മറ്റ് ദ്രവ്യങ്ങളോടൊപ്പം ചേർത്ത് തിളപ്പിച്ചും കഴിക്കാറുണ്ട്. പല സിദ്ധിക്ക് ഒരു കുറവും വരാറില്ല.പ്രശ്നങ്ങളെല്ലാം കുർക്കുമിൻ എന്ന ഒറ്റ മൂലകം മാത്രം എടുത്ത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതാണ്. അത് ആയുർദക്കാരെ ബാധിക്കുന്ന വിഷയവുമല്ല.

എങ്കിലും മഞ്ഞളിന്റെ ഒറ്റ മൂലി ഉപയോഗങ്ങൾ ആയുർവേദത്തിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം. വിവിധ ഔഷധയോഗങ്ങളുടെ ഭാഗമായിട്ടാണ് പ്രധാനമായിട്ടും മഞ്ഞൾ ഉപയോഗിക്കപ്പെടുന്നത് വിവിധ കഷായങ്ങൾ, ചൂർണങ്ങൾ, ലേപങ്ങൾ, തൈലങ്ങൾ എന്നിവയിലൊക്കെ മഞ്ഞളിന്റെ സാന്നിധ്യം ഉണ്ട്. അതുകൊണ്ടുതന്നെ ഒരു ഔഷധയോഗത്തിന്റെ ഫലം അതിലെ മഞ്ഞളിന്റെ സാന്നിധ്യം മാത്രം കൊണ്ടല്ല നിർണയിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കണം.

അതിലെ എല്ലാ ദ്രവ്യങ്ങളുടെയും സംയുക്ത പ്രവർത്തനം, സംസ്കാരം, മാത്ര, അനുപാനം, രോഗിയുടെ പ്രകൃതി, രോഗാവസ്ഥ എന്നിവയും പരിഗണിച്ചിട്ടാണ് ആ യോഗം പ്രവർത്തിക്കുന്നത്. ആയുർവേദത്തിൽ ഭക്ഷണവും ഔഷധവും തമ്മിൽ പൂർണ്ണമായൊരു മതിൽ ഇല്ല. “ആഹാരം തന്നെ ഔഷധമാകുന്ന” ആശയം ഇന്ത്യൻ ചികിത്സാപാരമ്പര്യത്തിൽ ശക്തമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മഞ്ഞൾ..

പക്ഷേ ചികിത്സാർത്ഥം ഉപയോഗിക്കുമ്പോൾ തീർച്ചയായും വൈദ്യ നിർദ്ദേശം അനിവാര്യമാണ്. മഞ്ഞൾ ഉഷ്ണവീര്യവും പിത്ത വർദ്ധനവും ആയതുകൊണ്ട് അത് ഉപയോഗിക്കാൻ പാടില്ലാത്ത രോഗാവസ്ഥകളും ഉണ്ട് എന്നത് തന്നെയാണ് അതിനുള്ള കാരണം എങ്ങനെ നോക്കിയാലും മഞ്ഞൾ നമ്മുടെ പാരമ്പര്യ സ്വത്താണ്.

അതിനെ വിവാദങ്ങളിൽ പെടുത്താതെ അറിഞ്ഞുപയോഗിച്ചാൽ ആരോഗ്യകാര്യങ്ങളിൽ വലിയ സഹായം ചെയ്യുമെന്ന് സംശയം വേണ്ട..നൂറ്റാണ്ടുകൾ കൊണ്ട് മഞ്ഞളിൽ ഭാരതീയർ നടത്തിയ പ്രായോഗിക ക്ലിനിക്കൽ ട്രയൽ പോലെ വേറെ ആരും ലോകത്ത് ചെയ്തിട്ടുണ്ടാവില്ല..മഞ്ഞളിനെ നമ്മൾ അറിഞ്ഞത്ര ആരും അറിഞ്ഞിട്ടും ഇല്ല..

Turmeric health benefits in Ayurveda
ഓണത്തിന് തലയിൽ ചൂടാൻ വാങ്ങിയ മുല്ലപ്പൂ ഇനി വാടില്ല, ഈ ടിപ്സ് പരീക്ഷിക്കാം
Turmeric health benefits in Ayurveda
ഓണസദ്യ കെങ്കേമം! പക്ഷെ കലോറി എത്രയുണ്ടെന്ന് അറിയാമോ?
Turmeric health benefits in Ayurveda
എണ്ണ കൂടുതലെടുക്കുമെന്ന ടെൻഷൻ വേണ്ട, പൂരി സോഫ്റ്റ് ആയി ഉണ്ടാക്കാൻ സിംപിൾ ടിപ്സ്
Summary

Turmeric health benfits in Ayurveda

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com