ദിവസേനയുള്ള ഉറക്കക്കുറവിന് പകരമാവുമോ വാരാന്ത്യ ഉറക്കം?

ഉറക്കക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക്, വാരാന്ത്യത്തിലെ ഉറക്കം പരിഹാരമാകില്ലെന്നാണ് ഈ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
Weekend catch up sleep
Weekend catch up sleepMeta AI Image
Updated on
1 min read

രോ​ഗ്യത്തിന് ഉറക്കം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമ്മൾക്കറിയാം. എന്നാൽ ജോലിതിരക്കുകളും ഡെഡ്ലൈനുകൾ പൂർത്തിയാക്കാനുള്ള ഓട്ടപ്പായിച്ചിലിനുമിടെ പലരും ദിവസേനയുള്ള ഉറക്കത്തെ വാരാന്ത്യത്തിലേക്ക് മാറ്റിവയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ ഉറക്കം മാറ്റിവയ്ക്കുന്നതും, ആഴ്ചയിലൊരു ദിവസം കടം വീട്ടുന്നതു പോലെ ഉറങ്ങി തീർക്കുന്നതും ശരീരത്തിനു നല്ലതാണോ?

അല്ല എന്നാണ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ സ്കൂൾ ഓഫ് മെഡിസിൻ നടത്തിയൊരു പഠനത്തിൽ പറയുന്നത്. മറ്റുള്ള ദിവസങ്ങളിൽ ഉറക്കം നാലു മണിക്കൂറാക്കുകയും ആഴ്ചയിൽ ഒരുദിവസം 10 മണിക്കൂർ ഉറക്കം എന്ന നിലയിലേക്ക് എത്തിച്ചപ്പോൾ പഠനത്തിൽ പങ്കെടുത്തവരിൽ ദൈർഘ്യമേറിയ ഉറക്കത്തിനുശേഷം പ്രതികരണ സമയം, ശ്രദ്ധ ലഭിക്കാൻ എടുക്കുന്ന സമയം, ക്ഷീണം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചപ്പോൾ അതൊന്നും സാധാരണനിലയിലേക്ക് തിരിച്ചെത്തുന്നില്ലെന്ന് കണ്ടെത്തി.

Weekend catch up sleep
ഒരു ദിവസം ഉറങ്ങിയില്ലെങ്കിൽ എന്തു സംഭവിക്കും!

ഉറക്കക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക്, വാരാന്ത്യത്തിലെ ഉറക്കം പരിഹാരമാകില്ലെന്നാണ് ഈ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഉറക്കക്കുറവ് പരിഹരിക്കാനുള്ള ആരോഗ്യകരമായ മാർഗമല്ല ഈ 'ക്യാച്ച്-അപ് സ്ലീപ്പ്'. ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കാനും പുനരുജ്ജീവിപ്പിക്കാനും ശരീരത്തിന് ദിവസവും നല്ല ഉറക്കം ആവശ്യമാണ്.

Weekend catch up sleep
ഉറക്കം കുറഞ്ഞാൽ ഓവർ റിയാക്ട് ചെയ്യാറുണ്ടോ? പരിഹരിക്കാൻ ഈ മൂന്ന് ശീലങ്ങൾ

ഉറക്കക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക്, വാരാന്ത്യത്തിലെ ഉറക്കം പരിഹാരമാകില്ലെന്നാണ് ഈ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഉറക്കക്കുറവ് പരിഹരിക്കാനുള്ള ആരോഗ്യകരമായ മാർഗമല്ല ഈ 'ക്യാച്ച്-അപ് സ്ലീപ്പ്'. ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കാനും പുനരുജ്ജീവിപ്പിക്കാനും ശരീരത്തിന് ദിവസവും നല്ല ഉറക്കം ആവശ്യമാണ്.

Summary

Weekend catchup sleep won't solve your daily sleep deficit issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com