

ജോലിത്തിരക്കും ഓട്ടവും കർശന ഡയറ്റും എല്ലാം കഴിഞ്ഞ് വീക്കൻഡിൽ എത്തുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പലരും കാത്തിരിക്കും. ബിരിയാണി, പിസ്സ, ബർഗർ, ഫ്രൈഡ് ചിക്കൻ, ഐസ്ക്രീം പോലുള്ളവയാണ് പലുടെയും ചീറ്റ് മീൽ. വീക്കൻഡിലുള്ള ഈ ചീറ്റ്മീൽ ഡയറ്റ് തകിടംമറിക്കുമോ? ശരിയായ രീതിയിൽ പ്ലാൻ ചെയ്താൽ ചീറ്റ് മീൽ ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമാക്കാം. എന്നാൽ നിയന്ത്രണം വിട്ടാൽ ചീറ്റ് മീൽ ചീറ്റ് ഡേ ആയി മാറാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമത്തിനിടയിൽ ഒരു നേരം മാത്രം ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതാണ് ചീറ്റ് മീൽ. ഇത് ഡയറ്റിൽ നിന്ന് ചെറിയൊരു ഇടവേള നൽകുന്നു. എന്നാൽ പലരും ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്, ചീറ്റ്മീലിനെ മുഴുവൻ ദിവസത്തെ അമിതഭക്ഷണമാക്കി മാറ്റുന്നതാണ്.
ചീറ്റ് മീൽ
ഒരു നേരത്തെ ഭക്ഷണം മാത്രം.
നിയന്ത്രിത അളവിൽ.
അടുത്ത മീലിൽ വീണ്ടും ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് മടങ്ങുക.
ചീറ്റ് ഡേ
മുഴുവൻ ദിവസം അമിതമായി ഭക്ഷണം കഴിക്കുക.
ഉയർന്ന കലോറി തുടർച്ചയായി കഴിക്കുക.
ശരീരത്തിന് ആവശ്യമുള്ളതിനെക്കാൾ പലമടങ്ങ് കലോറി ലഭിക്കും.
ചീറ്റ് മീലിനെക്കാൾ ചീറ്റ് ഡേ തിരഞ്ഞെടുക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെയോ ഡയറ്റിനെയോ കാര്യമായി ബാധിക്കാനിടയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ ഒരു അളവു എല്ലാവർക്കും ഒരുപോലെയല്ല. പ്രായം, ശരീരഭാരം, വ്യായാമം, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചാണിത് തീരുമാനിക്കുന്നത്.
വയറു നിറച്ചു കഴിക്കാൻ ശ്രമിക്കരുത്.
ഭക്ഷണത്തിന്റെ അളവു ശ്രദ്ധിക്കണം.
രണ്ട് വലിയ ചീറ്റ് മീലുകൾ ഒരേ ദിവസം ഒഴിവാക്കുക.
ഭക്ഷണം പതുക്കെ കഴിക്കുക.
അധികമായി മധുരവും എണ്ണയും ഒരുമിച്ച് കഴിക്കാതിരിക്കുക.
കുറ്റബോധം തോന്നേണ്ടതില്ല.
അടുത്ത ദിവസം ഭക്ഷണം ഒഴിവാക്കരുത്.
വീണ്ടും പതിവ് ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് മടങ്ങുക.
കൂടുതൽ വെള്ളം കുടിക്കുക.
നടക്കുക അല്ലെങ്കിൽ പതിവ് വ്യായാമം തുടരുക.
വിശന്ന് റെസ്റ്റോറന്റിലേക്ക് പോകരുത്.
ചെറിയ പ്ലേറ്റ് ഉപയോഗിക്കുക.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം വെള്ളമോ സോഡാ വാട്ടറോ തിരഞ്ഞെടുക്കുക.
ഭക്ഷണത്തോടൊപ്പം സലാഡ് ഉൾപ്പെടുത്തുക.
മധുരപലഹാരം പങ്കിട്ട് കഴിക്കാം.
ഭക്ഷണത്തിന് ശേഷം 20–30 മിനിറ്റ് നടക്കുക.
തുടർച്ചയായി രണ്ട് ദിവസവും അമിതഭക്ഷണം ഒഴിവാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates