

ഫിറ്റ്‌ന്‌സ് നിലനിര്‍ത്താന്‍ ജിം ആണെല്ലോ ഇന്ന് മിക്കയാളുകളും തിരഞ്ഞെടുക്കുന്ന ഒരു പ്രധാന മാര്‍ഗം. ജിമ്മിലെ വര്‍ക്ക്ഔട്ടുകള്‍ പേശിബലം കൂട്ടാനും ഫ്ലക്‌സിബിള്‍ ആകും സഹായിക്കുന്നു. എന്നാല്‍ പലരും ആദ്യം കാണിക്കുന്ന ആവേശം തുടര്‍ന്നങ്ങോട്ടു കാണിക്കണമെന്നില്ല. തുടർച്ചയായി പോകുന്നതിനിടെ ഒരാഴ്ച ജിം മുടക്കുന്നത്, പലപ്പോഴും ഒരു നല്ല ശീലമായി കണക്കാക്കാറില്ല. ഇത് ബലം കുറയുന്നതായി തോന്നാം എന്നാൽ ഈ ഒരാഴ്ചത്തെ ഗ്യാപ്പ് മാനസികമായി റിഫ്രഷ് ആകാനും വർക്ക്ഔട്ട് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ബലം കുറയാം
വലിയ മാറ്റമല്ലെങ്കിലും ഏഴ് ദിവസത്തിനുള്ളിൽ ബലം അൽപം കുറയുന്നതായി തോന്നാം. ഒരാഴ്ചയ്ക്ക് ശേഷം ജമ്മിൽ പോകുമ്പോൾ കഴിഞ്ഞതവണ പൊക്കിയ ഭാരം ഇത്തവണ അൽപം പ്രയാസമായി തോന്നാം. ഇത് ഊർജ്ജം കുറയ്ക്കാനും കാരണമാകാം.
പേശികളുടെ വീക്കം
പേശികളിലെ രക്തയോട്ടവും ഇൻട്രാ സെല്ലുലാർ ജലാംശംവും നേരിയ തോതിൽ കുറയാം. ഭാരം ലിഫ്റ്റ് ചെയ്യുമ്പോൾ കൂടുതൽ സങ്കീർണമായി തോന്നാം.
മനസികാരോഗ്യം
എന്നാൽ മാനസികാരോഗ്യം മെച്ചപ്പെടാൻ ഇടവേള സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് കൂടുതൽ മെച്ചപ്പെട്ട നിലയിൽ വർക്ക്ഔട്ട് പ്രചോദനം നൽകുമെന്നും വിദഗ്ധർ പറയുന്നു.
ഒരു റീസെറ്റ് ബട്ടൺ അമർത്തുന്നത് പോലെയാണ് ഈ കാലയളവു. ഇത് വീണ്ടെടുക്കൽ വേഗത്തിലാക്കുന്നു.
വർക്ക്ഔട്ടിന് മുൻപ് ഭക്ഷണം ഒഴിവാക്കുക.
കുറഞ്ഞ സമയം കൊണ്ട് തീവ്രമായ വ്യായാമം.
മോശം ഫോമിൽ ഭാരം ഉയർത്തുക.
വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.
ആഴ്ചകളോളം ഒരേ ഭാരം ഉയർത്തുക.
ക്വാഡ്/ഗ്ലൂട്ട് ഫോക്കസ് ഇല്ലാതെ കാലുകൾക്ക് പരിശീലനം നൽകുക.
ലിഫ്റ്റ് ചെയ്യുന്നതിന് മുൻപ് കാർഡിയോ ചെയ്യുക
ആഴ്ചയിൽ മുഴുവൻ ദിവസവും വർക്ക്ഔട്ട് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates