ആയുസ്സ് കൂടണോ? ബ്ലൂസോൺ മനുഷ്യരെ പോലെ ഭക്ഷണം കഴിക്കാം

ബ്ലൂസോൺ മനുഷ്യർ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ എന്നൊന്നും ചിന്തിച്ചല്ല ഭക്ഷണം കഴിക്കുന്നത്.
Happy Elder people, bluezone
Happy Elder people, bluezonePinterest
Updated on
1 min read

ലോകത്തിൽ ഏറ്റവും കൂടുതൽക്കാലം ജീവിച്ചിരിക്കുന്ന മനുഷ്യരുള്ള പ്രദേശമാണ് ബ്ലൂസോൺ മേഖല. ജപ്പാനിലെ ഒകിനാവ, ഇറ്റലിയിലെ സാര്‍ഡിനിയ, കൊസാറിക്കയിലെ നിക്കോയ തുടങ്ങിയ സ്ഥലങ്ങൾ ചേർന്നതാണ് ഈ മേഖല. ഇവരുടെ ഭക്ഷണക്രമാണ് ഈ ദീർഘായുസ്സിന് പിന്നിലെന്നാണ് ​ഗവേഷകർ വിശദീകരിക്കുന്നത്. പഠനങ്ങളിൽ അവിടുള്ള മനുഷ്യർ കഴിക്കുന്ന ഭക്ഷണത്തിൽ വിട്ടുമാറാത്ത രോ​ഗങ്ങളെ അകറ്റിനിർത്തുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവർ പിന്തുടരുന്ന ആ പ്രത്യേക ഭക്ഷണക്രമത്തിന് ​ഗവേഷകർ ഒരു പേരും നൽകിയിട്ടുണ്ട് - ബ്ലൂസോൺ ഡയറ്റ്. ഫിറ്റ്നസ് മെച്ചപ്പെടുത്താൻ കലോറി എണ്ണിയും പ്രോട്ടീനും ഫൈബർ റിച്ചുമായ ഡയറ്റുകളും കർശനമായി പ്രത്യേകം ക്രമീകരിച്ചു കഴിക്കുന്ന പുതിയ തലമുറയ്ക്ക് ബ്ലൂസോൺ ഡയറ്റ് പുതിയ അനുഭവമായിരിക്കും. ബ്ലൂസോൺ മനുഷ്യർ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ എന്നൊന്നും ചിന്തിച്ചല്ല ഭക്ഷണം കഴിക്കുന്നത്. പകരം അവർ പ്രകൃതിയുമായി ബന്ധപ്പെട്ട ഭക്ഷണക്രമമാണ് പിന്തുടരുന്നത്. 95 ശതമാനവും സസ്യാധിഷ്ഠിതമാണ് ബ്ലൂസോൺ ഡയറ്റ്.

ബ്ലൂസോൺ ഡയറ്റ്

  • കുറഞ്ഞത് അര കപ്പ് ബീൻസ്, പയർ, അല്ലെങ്കിൽ കടല ദിവസവും കഴിക്കണം.

  • ചീര, കാലെ, ബീറ്റ്റൂട്ട് ടോപ്പുകൾ, ചാർഡ് എന്നിവയാണ് പ്രധാന ഭക്ഷണങ്ങൾ.

  • ദിവസവും ഒരു പിടി നട്സ്

  • ഓട്സ്, ബാർലി, തവിട്ട് അരി തുടങ്ങിയ മുഴുവൻ ധാന്യങ്ങളും ഡയറ്റിൻ്റെ ഭാഗമാണ്.

  • മാംസം മിതമായ അളവിൽ (മാസത്തിൽ അഞ്ച് തവണ). മത്സ്യം ആഴ്ചയിൽ 2-3 തവണ.

  • പശുവിൻ പാലിനെക്കാൾ ആടിൻ പാലാണ് കൂടുതൽ ഉപയോഗിക്കുന്നത്.

  • ധാരാളം വെള്ളം കുടിക്കും.

Happy Elder people, bluezone
കൊളസ്ട്രോൾ ഭയം? ഡയറ്റിൽ നിന്ന് ഈ മൂന്ന് ഭക്ഷണങ്ങൾ ഇപ്പോൾ തന്നെ ഒഴിവാക്കാം

ജീവിതശൈലിയും ഭക്ഷണശീലങ്ങളും

  • ഹര ഹാച്ചി ബു: അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ 80 ശതമാനം മാത്രം വയറു നിറച്ചു ഭക്ഷണം കഴിക്കുന്ന ഒകിനാവയിലെ രീതിയാണിത്.

  • വലിയ ഭക്ഷണങ്ങൾ സാധാരണയായി രാവിലെയോ ഉച്ചകഴിഞ്ഞോ കഴിക്കുന്നു. അത്താഴം ലളിതമായിരിക്കും.

  • സംസ്കരിച്ച ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച പഞ്ചസാര, അഡിറ്റീവുകൾ എന്നിവ ഒഴിവാക്കിയാണ് ഡയറ്റ് നോക്കുന്നത്.

  • സാമൂഹികവുമായ അന്തരീക്ഷത്തിലാണ് ഭക്ഷണം ആസ്വദിക്കുന്നത്.

Happy Elder people, bluezone
ചിക്കന്‍ കഴിച്ചാല്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണം, കോംബിനേഷനിലുമുണ്ട് കാര്യം

ഉയർന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം ശരീര വീക്കം കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ, ഇവിടെ ഹൃദ്രോഗം, കാൻസർ, പ്രമേഹം എന്നിവയുടെ നിരക്ക് കുറവാണ്.

Summary

What is BlueZone Diet? How to increase lifespan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com