പലരെയും അലട്ടുന്ന പ്രശ്നമാണ് രക്തസമ്മർദം. രക്തസമ്മർദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. മാനസിക സമ്മർദം, മരുന്നുകളുടെ ഉപയോഗം, അമിതാധ്വാനം, ചില ഭക്ഷണങ്ങൾ, അഡ്രിനാൽ ഗ്രന്ഥിയുടെ പ്രശ്നങ്ങൾ, പുകവലി, അമിതമദ്യപാനം തുടങ്ങിയവയെല്ലാം രക്തസമ്മർദം പരിധി വിട്ടുയരുന്നതിലേക്ക് നയിക്കാം.
രക്ത സമ്മർദത്തിന്റെ സാധാരണ നിലയായ 120/80 mm.Hg എന്ന നിലയിൽ നിന്ന് രക്ത സമ്മർദം ഉയരുമ്പോൾ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരൽ തുടങ്ങിയവയാണ് അത്. ഇതിനുപുറമേ കാഴ്ച പ്രശ്നം, മൂക്കിൽ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മുഴക്കം, ഉറങ്ങാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മർദം ഉയരുന്നതിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്.
ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുകയും ചികിത്സ തുടങ്ങുകയും വേണം. അതേസമയം ഡോക്ടറെ ഉടൻ കാണാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. സമ്മർദമകറ്റി റിലാക്സ് ചെയ്യാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആൾക്കൂട്ടത്തിൽ നിന്നകന്ന് ശാന്തമായ ഒരിടത്തിലേക്ക് മാറുക. നിൽക്കുന്നതും നടക്കുന്നതുമൊക്കെ ഒഴിവാക്കി കസേരയെടുത്ത് എവിടെയെങ്കിലും ഇരിക്കുക. ശുദ്ധവായു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹൃദയമിടിപ്പ് സാധാരണഗതിയിലാകുന്നതുവരെ ദീർഘശ്വാസം നന്നായി എടുത്ത് പുറത്തേക്കു വിടുക. വെള്ളം കുടിക്കുക. കണ്ണടച്ച് ശരീരത്തിന് അൽപം വിശ്രമം കൊടുക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് സ്വയം ചെയ്യാൻ കഴിയുന്ന പ്രാഥമിക നടപടികൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ മങ്കി പോക്സും കോവിഡും എച്ച്ഐവിയും ഒന്നിച്ച്; 36കാരന്റെ മൂന്ന് പരിശോധനാഫലവും പോസിറ്റീവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates